News

Archive for: September 20th, 2017

പൊള്ളും വിലയെങ്കിലും ഓണവിപണിയില്‍ ചിപ്സിന്റെ ആധിപത്യം

ഇരിങ്ങാലക്കുട : ഇത്തവണ ഓണത്തിന് വറക്കുന്ന വെളിച്ചെണ്ണയെക്കാളും ചൂടാണ് കായ വറുത്തതിന്റെ വില. എന്നാലും ഓണമല്ലേ, ഒഴിവാക്കാന്‍ പറ്റാത്ത വിഭവമായതിനാല്‍ വാങ്ങിയല്ലേ പറ്റൂ. 360 രൂപ മുതല്‍ 380 രൂപ വരെയാണ് ഓണത്തലേന്ന് കായ വറുത്തത്തിന്റെയും ശര്‍ക്കര വരട്ടിയുടെയും വില. പഴം ചിപ്സിനാകട്ടെ 400 രൂപയും. നാല് നുറുക്കിനും 400 രൂപയാണ് വില. ചിപ്സിനു പേരു കേട്ട പാലക്കാട് ആലത്തൂരില്‍ നിന്ന് വിദഗ്ധരെ വരുത്തിയാണ് ഇരിങ്ങാലക്കുടയില്‍ ബേക്കറികള്‍ ‘ലൈവ് ചിപ്സ്’ വിപണി സജീവമാക്കുന്നത്. വെളിച്ചെണ്ണയുടെ നാടായതു കൊണ്ടാകാം ഒന്നാംതരം എണ്ണയിലാണ് ചിപ്‌സെല്ലാം വറുത്തെടുക്കുന്നത്. മാത്രമല്ല പഴകിയ എണ്ണ ഉപയോഗിക്കുന്നുമില്ല. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ കൃത്യമായ നിരീക്ഷണവും ഇക്കാര്യത്തിലുണ്ട്. വില കൂടിയാലും ഗുണനിലവാരമുള്ള ചിപ്സ് കിട്ടുമെന്ന ആശ്വാസത്തില്‍ ഓണം ആഘോഷിക്കാന്‍ ചിപ്സ് പാക്കെറ്റുകള്‍ വാങ്ങുവാനുള്ള തിരക്കിലാണ് എല്ലാവരും…

പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുവണ്ടി കമ്പനി തൊഴിലാളികള്‍ക്കുള്ള ഓണ സഹായവിതരണം നടത്തി

മുരിയാട് : പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുവണ്ടി കമ്പനി തൊഴിലാളികള്‍ക്കുള്ള സംസ്ഥാന സർക്കാരിന്റെ ഓണത്തോടനുബന്ധിച്ചുള്ള സഹായവിതരണത്തിന്റെ ഉദ്‌ഘാടനം മുരിയാട് വിജയലക്ഷ്മി കാഷ്യു കമ്പനിയില്‍ വച്ച് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ നിര്‍വഹിച്ചു. 2000 രൂപയും 10 കിലോ അരിയുമാണ് കശുവണ്ടി തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് വഴി വിതരണം ചെയ്തത്. ഒന്നര വര്‍ഷത്തിലേറെയായി ഫാക്ടറി പൂട്ടികിടക്കുകയാണ്. സ്വകാര്യ കശുവണ്ടി കമ്പനിക്കള്‍ തുറക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് എം എല്‍ എ പറഞ്ഞു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലചന്ദ്രന്‍ , ബ്ലോക്ക് മെമ്പര്‍ അഡ്വ എ മനോഹരന്‍, കശുവണ്ടി തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) പ്രസിഡന്റ് വിജയന്‍ കെ വി , സെക്രട്ടറി എം ബി രാഘവന്‍ മാസ്റ്റര്‍, ലത ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വെള്ളാംചിറ സെന്റ് കാതറിന്‍ ഹൈസ്‌കൂളില്‍ അധ്യാപക ദിനാചരണവും ഓണാഘോഷവും നടത്തി

ഇരിങ്ങാലക്കുട : വെള്ളാംചിറ സെന്റ് കാതറിന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകദിനാചരണവും ഓണാഘോഷവും സംയുക്തമായി നടത്തി. ആളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസന്‍ അധ്യക്ഷത വഹിച്ചു. സൗദി അറേബ്യാ ആസ്ഥാനമായ വാലപ്പന്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും ചാലക്കുടി പി എസ് ഡബ്ലിയു കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ ഷാജു വാലപ്പന്‍ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്തു. നല്ല പാഠം പദ്ധതിയുടെ ഭാഗമായി വാലപ്പന്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നിര്‍ധനരായ 4 കുടുംബാംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും അതോടൊപ്പം നെല്‍സണ്‍ പൂലാനിപ്പറമ്പില്‍ തച്ചുടപ്പറമ്പ് നിര്‍ധനര്‍ക്ക് ഓണക്കോടിക്ക് ആവശ്യമായ സാമ്പത്തിക സഹായവും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി ജാന്‍സി റോസ് മൂലന്‍ സ്വാഗതവും പി ടി എ പ്രസിഡണ്ട് ബേബിച്ചന്‍ നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. സമാപനത്തോടനുബന്ധിച്ച് പായസവിതരണവും നടന്നു.

കെ യു ബി എസ് ഒ 15- ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗ്ഗനൈസേഷന്‍ പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാര്‍ളി അധ്യക്ഷനായിരുന്നു. ഡി.സി.സി ജന. സെക്രട്ടറി സോണിയ ഗിരി ആശംസകള്‍ അര്‍പ്പിച്ചു. കെ യു ബി എസ് ഒ ഇരിങ്ങാലക്കുട യൂണിയന്‍ പ്രസിഡണ്ട് പീറ്റര്‍ ജോസഫ് സ്വാഗതവും മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.

Top
Menu Title