News

Archive for: September 20th, 2017

തിരുവോണനാളിലെ കൂടല്‍മാണിക്യ സന്നിധിയിലെ പൂക്കളങ്ങള്‍

ഇരിങ്ങാലക്കുട : തിരുവോണനാളിലെ കൂടല്‍മാണിക്യസന്നിധിയില്‍ വിരിഞ്ഞ പൂക്കളം ദര്‍ശിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു. ഓണത്തിന്റെ പത്ത് നാളുകളിലായി കൂടല്‍മാണിക്യ സ്വാമിയുടെ സന്നിധിയില്‍ പൂക്കളം ഒരുക്കുന്നത് ഈ വര്‍ഷവും അത്തനാളില്‍ തുടങ്ങിയിരുന്നു. തിരുവോണനാളില്‍ അഞ്ചു പൂക്കളങ്ങളാണ് കിഴെക്കെ ഗോപുരത്തിനു പുറത്ത് നടവഴിയില്‍ വിരിഞ്ഞത്. കൂടല്‍മാണിക്യം ക്ഷേത്ര സന്നിധിയില്‍ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് കഴിഞ്ഞ പതിനേഴു വര്‍ഷകാലമായി പൂക്കളം ഒരുക്കുന്നത് . ഓരോ വര്‍ഷവും പഴയ ആളുകള്‍ മാറുമ്പോള്‍ പുതിയ തലമുറക്കാര്‍ വരുന്നതിനാല്‍ പാരമ്പര്യ കളം, ഡിസൈന്‍ കളം , മൂന്നു ദിവസം കൂടല്‍മാണിക്യ സ്വാമികളം എന്നിങ്ങനെയാണ് പൂക്കളം ഒരുക്കുന്നത്. രാത്രി ഇടുന്ന പൂക്കളം പുലര്‍ച്ചെ പൂര്‍ത്തിയാക്കും. ഓണം വരെ രാവിലെ ദര്‍ശനത്തിനു എത്തുന്നവര്‍ക്കായി കണിയായി എല്ലാദിവസവും വ്യത്യസ്തമായ വര്‍ണ പൂക്കളങ്ങള്‍ ഉണ്ടായിരുന്നു. പൂക്കളങ്ങള്‍ക്കുമുന്നില്‍നിന്നും സെല്‍ഫി പകര്‍ത്താന്‍ പ്രായഭേതമന്യേ ഇത്തവണയും തിരക്കായിരുന്നു

തിരുവോണനാളില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പട്ടിണി സമരം

ഇരിങ്ങാലക്കുട : കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തിരുവോണനാളില്‍ പട്ടിണി സമരം നടത്തി. സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് ഐ എന്‍ ടി യു സി, ടി ഡി എഫ് തൊഴിലാളി യൂണിയനില്‍ പെട്ടവരാണ് സമരം നടത്തിയത്. പട്ടിണി സമരം ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി വി ചാര്‍ളി ഉദ്ഘാടനം ചെയ്തു. ഷിബു എ വി, ബിജു ആന്റണി, ഷിജോ കെ, അര്‍ജുനന്‍ പി, പ്രയേഴ്സ്, കെ സി ജോസഫ് എന്നിവരാണ് പട്ടിണി സമരത്തില്‍ പങ്കെടുത്തു.

Top
Menu Title