News

Archive for: September 20th, 2017

കെ.പി.സി.സി വിചാരവിഭാഗ്‌ ഓണകിറ്റ് വിതരണവും അനുസ്മരണവും നടത്തി

കിഴുത്താണി : കെപിസിസി വിചാരവിഭാഗ്‌ കിഴുത്താണി മേഖല യുടെ ആഭിമുഖ്യത്തില്‍ ഓണകിറ്റ് വിതരണവും ഇന്ദിര ഗാന്ധി ജന്മശദാബ്ധിയും മുന്‍മണ്ഡലം പ്രസിഡന്റ് ഗംഗാധര മേനോന്‍ അനുസ്മരണവും നടത്തി. തൃശൂര്‍ ഡി സി സി വൈസ് പ്രസിഡന്റ് ജോസ് വെള്ളൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെപിസിസി വിജാരവിഭാഗ്‌ കാട്ടൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ തിജേഷ് കോമത്ത് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി വിജാരവിഭാഗ്‌ ജില്ലാ ചെയര്‍മാന്‍ ജെയിംസ് മുഖ്യാഥിതിയായിരുന്നു. തുടര്‍ന്ന് ഓണകിറ്റ് വിതരണവും 10 , 12- ാം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയവര്‍ക്കും സമ്മാനദാനവും നടത്തി. ഗീത മുരളീധരന്‍ , മുരളീധരന്‍ മുരിയാട്, പരമേശ്വരന്‍ കുഞ്ഞുവീട്ടില്‍,  പുത്തന്‍പുര സുരേഷ് എന്നിവര്‍ സംസാരിച്ചു. സ്കൗട്ട്സ് രാഷ്‌ട്രപതി പുരസ്കാരം നേടിയ അലിയയെ യോഗത്തില്‍ അനുമോദിച്ചു.

ഹൃദ്യത്തിന്റെ വാര്‍ഷികവും ഓണാഘോഷവും ശാന്തിസദനിലെ അമ്മമാര്‍ക്കൊപ്പം

കാറളം: കാറളം സെന്‍റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൃദ്യം കലാകായിക വേദിയുടെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും ഇരിങ്ങാലക്കുട ശാന്തി സദന്‍ വൃദ്ധസദനത്തിലെ അറുപതോളം അമ്മമാര്‍ക്കൊപ്പം പുക്കളമിട്ടും കലാപരിപാടികള്‍ അവതരിപ്പിച്ചും ഓണസദ്യയുണ്ടും ആഘോഷിച്ചു. ജില്ലാ പഞ്ചായത്തംഗം എന്‍.കെ. ഉദയപ്രകാശ് ക്ലബ്ബ് രക്ഷാധികാരി എം.എ ഷാഹുല്‍ ഹമീദ്. സെക്രട്ടറി ഷാഹില്‍ പി.ആര്‍. പ്രസിഡണ്ട് അനീഷ് കെ.ബി. ട്രഷറര്‍ വിനോദ് കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സംഗമേശ്വര റസിഡന്‍സ് അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംഗമേശ്വര റസിഡന്‍സ് അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം പണിക്കവീട്ടില്‍ ലൈനിലുള്ള മംഗളത്തില്‍ വച്ചു നടന്നു. മേളത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്ര, പുലിക്കളി, കലാപരിപാടികള്‍ ഓണസദ്യ എന്നിവ നടന്നു. റസിഡന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ജിനന്‍ പണിക്കശ്ശേരി സെക്രട്ടറി കൃഷ്ണനുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

ഓണമുറ്റം 2017 : സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

എടതിരിഞ്ഞി : മഹാത്മാ സാംസ്‌കാരിക സംഘം എടതിരിഞ്ഞി ഓണമുറ്റം 2017ന്റെ ഭാഗമായി പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കായി ഒരുക്കിയ സൗജന്യ ഓണക്കിറ്റുകള്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീദേവി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. മഹാത്മാ സാംസ്‌കാരിക സംഘം പ്രസിഡന്റ് അരുണ്‍ എ സത്യന്‍, സെക്രട്ടറി ഭവ്യന്‍ പി ബി, ട്രഷറര്‍ ഹരികൃഷ്ണന്‍ കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എസ് എന്‍ സ്കൂളില്‍ 99 എസ്.എസ്.എല്‍.സി ബാച്ചിന്‍റെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം സെപ്റ്റംബര്‍ 9ന്

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ എസ് എന്‍ സ്കൂളില്‍ 1999 എസ്.എസ്.എല്‍.സി ബാച്ചിന്‍റെ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സെപ്റ്റംബര്‍ 9 ശനിയാഴ്ച സ്കൂളില്‍ സംഘടിപ്പിക്കുന്നു. ‘നീര്‍മാതളം’ എന്ന ഈ പരിപാടിയിലേക്ക് ആ കാലഘട്ടത്തില്‍ 10- ാം ക്ലാസ്സില്‍ പഠിച്ചവരെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061611414 , 9846315190 എന്നി നമ്പറുകളില്‍ ബന്ധപെടുക എന്ന് സംഘാടകര്‍ അറിയിച്ചു.

Top
Menu Title