News

Archive for: September 20th, 2017

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു

കരൂപ്പടന്ന : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയതില്‍ വെള്ളാങ്ങല്ലൂര്‍ പ്രസ് ക്ലബ്ബ് യോഗം പ്രതിഷേധിച്ചു. വി.എം. റഊഫ് അധ്യക്ഷത വഹിച്ചു. എ.വി. പ്രകാശ്, ഇ. രമേശ് എന്നിവര്‍ സംസാരിച്ചു. സത്യസന്ധമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമങ്ങള്‍ക്കെതിരെ ചെറുത്തു നില്‍പ്പ് അനിവാര്യമാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ എത്രയും വേഗം പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.

ഗുരുഭക്തിയുടെ നിറവില്‍ ഇരിങ്ങാലക്കുടയില്‍ വര്‍ണശബളമായ ജയന്തി ഘോഷയാത്ര

ഇരിങ്ങാലക്കുട : എസ് എന്‍ ബി എസ്‌ സമാജം, എസ്‌ എന്‍ വൈ എസ്‌ മുകുന്ദപുരം, എസ്‌ എന്‍ ഡി പി യൂണിയനിലെ 1 , 2 മേഖലയില്‍ ഉള്‍പ്പെടുന്ന ശാഖായോഗങ്ങള്‍, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീ നാരായണഗുരു പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തി അതിവിപുലമായി ആഘോഷിച്ചു. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് വര്‍ണ്ണശബളമായ വാദ്യഘോഷങ്ങളുടെ  അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. ഘോഷയാത്രയില്‍ ആയിരക്കണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്തു. ഘോഷയാത്രക്ക് എസ്‌ എന്‍ ഡി പി മുകുന്ദപുരം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം, സെക്രട്ടറി പി കെ പ്രസന്നന്‍, എസ്‌ എന്‍ ബി എസ്‌ സമാജം പ്രസിഡണ്ട് വിശ്വംഭരന്‍ മുക്കുളം, സമാജം സെക്രട്ടറി രാമാനന്ദന്‍ ചെറാകുളം, ഗോപി മണമാടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന പൊതു സമ്മേളനം എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എ മനോജ്‌കുമാര്‍ അവാര്‍ഡ് വിതരണം ചെയ്തു. എസ്‌ എന്‍ ഡി പി മുകുന്ദപുരം യൂണിയന്‍ സെക്രെട്ടറി പി കെ പ്രസന്നന്‍ മുഖ്യപ്രഭാഷണവും നടത്തി. എസ്‌ എന്‍ ഡി പി യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം ജയന്തി സന്ദേശം നൽകി. സമ്മേളനാനന്തരം ജിത ബിനോയ് കുഞ്ഞിലിക്കാട്ടിലും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളി ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ 10 മുതല്‍ 12 മണി വരെ എസ്‌ എന്‍ വൈ എസ്‌ സംഘടിപ്പിച്ച അഖില കേരള പൂക്കളമത്സരം ഉണ്ടായിരുന്നു. എസ്.എന്‍.ഡി.പി ശാഖായോഗങ്ങള്‍, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീ നാരായണഗുരു പ്രസ്ഥാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ മേഖലയില്‍ ശ്രീനാരായണ ഗുരുജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എസ്.എന്‍.ബി.എസ് സമാജത്തിന്റേയും മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്റേയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തില്‍ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ സര്‍വ്വൈശ്വര്യ പൂജയും പ്രഭാഷണവും നടത്തി. സമാജം പ്രസിഡന്റ് എം.കെ വിശ്വംഭരന്‍ പതാക ഉയര്‍ത്തി. മുകുന്ദപുരം യൂണിയന്‍ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തില്‍ ഗുരുപൂജ, ഗണപതി ഹവനം, കലശാഭിഷേകം എന്നിവ നടന്നു. കാരുമാത്ര ടി.എസ് വിജയന്‍ തന്ത്രി നേതൃത്വം നല്‍കി. യുണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി. സെക്രട്ടറി പി.കെ പ്രസന്നന്‍, എം.കെ സുബ്രഹ്മണ്യന്‍, യോഗം ഡയറക്ടര്‍ കെ.കെ ബിനു, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി വൈസ് ചെയര്‍മാന്‍ സജീവ്കുമാര്‍ കല്ലട, വനിത സംഘം യൂണിയന്‍ സെക്രട്ടറി മാലിനി പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. മതമൈത്രി നിലയത്തില്‍ മുകുന്ദപുരം യൂണിയന്‍ സെക്രട്ടറി പി.കെ പ്രസന്നന്‍ പതാക ഉയര്‍ത്തി.

മുതിര്‍ന്നവര്‍ക്ക് ഓണക്കോടി നല്‍കി

ഇരിങ്ങാലക്കുട : ബി ജെ പി നിയോജക മണ്ഡലം 89- ാം ബൂത്ത്‌ കമ്മിറ്റി ബൂത്തിലെ മുതിര്‍ന്നവര്‍ക്ക് ഓണക്കോടി നല്‍കി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് നഗരസഭാ കൗണ്‍സിലര്‍ അമ്പിളി ജയന്റെ നേതൃത്വത്തില്‍ ഉള്ള പ്രവര്‍ത്തകര്‍ 50 മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ ഭവനങ്ങളില്‍ പോയി ഓണക്കോടി വിതരണം ചെയ്തത്. വാര്‍ഡിലെ തന്നെ സുമനസ്സുകളുടെ സഹായമാണ് ഇതിനു തുണയാകുന്നത്. ബൂത്ത് പ്രസിഡന്റ്‌ നിഖില്‍ രാജ്, സെക്രട്ടറി അശ്വിന്‍ വേണുഗോപാല്‍, ശ്രീക്കുട്ടന്‍, നിതീഷ്, നികേഷ് തുടങ്ങിയവരോടൊപ്പം ബി ജെ പി മുനിസിപ്പല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സല്‍ഗു തറയില്‍, തപസ്യ സെക്രട്ടറി വിപിന്‍ പള്ളിപ്പമാടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശ്രീനാരായണ ജയന്തിദിനത്തില്‍ കഞ്ഞിവിതരണം നടത്തി ഗുരുദേവ കൂട്ടായ്മ

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് കഞ്ഞിവിതരണവും ഓണസദ്യയും നടത്തി. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ ഉദഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ രക്ഷാധികാരികള്‍ ബാലന്‍ അമ്പാടത്ത്, ബാലന്‍ പെരിങ്ങത്തറ, കണ്‍വിനര്‍ വിജയന്‍ എളയേടത്ത്, പ്രസിഡന്റ് സുഗതന്‍ കല്ലിങ്ങപ്പുറം, മോഹന്‍ലാല്‍ കണ്ണാംകുളം തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാ ചതയ ദിനങ്ങളിലും സമാധി ദിനത്തിലും ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കുമെന്ന് എസ്.എന്‍.ഡി.ജി ഭാരവാഹികള്‍ അറിയിച്ചു.

ഓണോത്സവം 2017 കൊടിയിറങ്ങി

ഇരിങ്ങാലക്കുട : ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 1 മുതല്‍ 5 വരെ ഇരിങ്ങാലക്കുടയില്‍ വിവിധ കലാപരിപാടികളോടെ അരങ്ങേറിയ പ്രിയദര്‍ശിനി കലാസാംസ്‌കാരിക വേദിയുടെ ഓണോത്സവം 2017 കൊടിയിറങ്ങി. ഇതിന്റെ ഭാഗമായി നടന്ന ഓണാഘോഷം സിനിമ സംവിധായകന്‍ ടോം ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷം ഡി സി സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനര്‍ക്കുള്ള അരിവിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. വിശിഷ്ട്ട പ്രതിഭകള്‍ക്കുള്ള ഉപഹാരങ്ങള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നല്‍കി. ഓണക്കളി മത്സരം കലാവേദി പ്രസിഡന്റ് പി കെ ഭാസി ഉദ്ഘാടനം നിര്‍വഹിച്ചു. ഘോഷയാത്ര ടി വി സീരിയല്‍ താരം ശിവാനി മേനോന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയില്‍ കുമ്മാട്ടികള്‍, പുലികളി എന്നിവയുടെ അകമ്പടിയോടെ കൂടല്‍മാണിക്യം ക്ഷേത്രം പരിസരത്തുനിന്നും ആരംഭിച്ച് അയ്യങ്കാവ് മൈതാനത്തു സമാപിച്ചു . അജോ ജോണ്‍, സുരേഷ് പടിയൂര്‍, രാജന്‍ കാറളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആരാധന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

ഇരിങ്ങാലക്കുട : ആരാധന ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ഞായറാഴ്ച്ച 12 മണിക്ക് അയ്യങ്കാവ് മൈതാനത്തിനു സമീപമുള്ള ഹോട്ടല്‍ പ്രിയയില്‍ വെച്ച് സഘടിപ്പിക്കുന്നു. ചലച്ചിത്ര നിര്‍മാതാവ് തോംസണ്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ അംഗങ്ങളെ ആദരിക്കല്‍, പൂക്കളം, ഓണസദ്യ എന്നിവ ഉണ്ടാകും.

Top
Menu Title