News

Archive for: September 20th, 2017

പി ആര്‍ ബാലന്‍ മാസ്റ്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ദ്ദനര്‍ക്ക് ഓണക്കിറ്റ് നല്‍കി

മുരിയാട് : പി ആര്‍ ബാലന്‍ മാസ്റ്റര്‍ ചാരിറ്റബിള്‍ ട്രസറ്റിന്റെ നേതൃത്വത്തില്‍ മുരിയാട് പഞ്ചായത്തിലെ പാറെക്കാട്ടുകര, തറയിലക്കാട് പ്രദേശത്തെ നിര്‍ദ്ദനരും നിരാലംബരുമായ പത്ത് കുടുംബങ്ങള്‍ക്ക് വീട്ടിലെത്തി പ്രവര്‍ത്തകര്‍ ഓണക്കിറ്റ് നല്‍കി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍റെ നേതൃത്വത്തില്‍ വിതരണം നടത്തി. ബ്ലോക്ക് മെമ്പര്‍ അഡ്വ. മനോഹരന്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ഷൈല കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു

ഊരകം പള്ളിയില്‍ ദര്‍ശനങ്ങളുടെ പിതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു

പുല്ലൂര്‍ : ഇന്ത്യയിലെ അത്യപൂര്‍വം ക്രൈസ്തവ ദേവാലയങ്ങളില്‍ മാത്രം കാണുന്ന ദര്‍ശനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഉറങ്ങുന്ന രൂപം ശതോത്തര സുവര്‍ണ ജൂബിലിയാഘോഷിക്കുന്ന ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചു. രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആശീര്‍വദിച്ച തിരുസ്വരൂപം സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്താണ് പ്രതിഷ്ഠിച്ചത്. വികാരി ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത്, ഫാ. ഡോ. ക്ലമന്റ് ചിറയത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യ മുറിയില്‍ അതീവഭക്തിയോടെ അദ്ദേഹം വണങ്ങുന്ന രൂപത്തിന്റെ പതിപ്പാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ലോകം ഈ അത്ഭുത രൂപത്തെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് ഫിലിപ്പൈന്‍സിലെ മനിലയില്‍ 2015 ജനുവരിയില്‍ നടന്ന ലോക കുടുംബ സമ്മേളനത്തില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ രൂപത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ്. എന്തെങ്കിലും പ്രശ്‌നങ്ങളോ പ്രയാസങ്ങളോ നേരിടേണ്ടിവരുമ്പോഴെല്ലാം താന്‍ അവയെല്ലാം എഴുതി അത് തന്റെ മുറിയിലുള്ള ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപത്തിന്റെ അടിയില്‍ വയ്ക്കുമെന്നും പിറ്റേന്ന് ആവുമ്പോഴേയ്ക്കും അവയെല്ലാം യൗസേപ്പിതാവ് പരിഹരിച്ചു തന്നിട്ടുണ്ടാവുമെന്നുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. സഭയെ സംബന്ധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും തന്റെ എഴുത്തിലൂടെ യൗസേപ്പിതാവ് സ്വപ്‌നം കാണുന്നതു കൊണ്ടാണ് അവ പരിഹരിക്കപ്പെടുന്നത് എന്നായിരുന്നു പാപ്പയുടെ വിശ്വാസം. ഉറക്കത്തില്‍ സ്വപ്നങ്ങളിലൂടെ ദൈവത്തിന്റെ വചനങ്ങള്‍ ശ്രവിക്കുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധ യൗസേപ്പിതാവ് തന്റെയരികില്‍ അഭയം തേടി എത്തുന്നവരുടെ സങ്കടങ്ങളും വേദനകളും ദൈവസന്നിധിയില്‍ എത്തിക്കുകയും ദൈവത്തില്‍നിന്നു ദിവ്യദര്‍ശനങ്ങളിലൂടെ അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു എന്നതാണ് വിശ്വാസം.

Top
Menu Title