News

Archive for: September 20th, 2017

പ്രായം 65 – ഓര്‍മശക്തിയില്‍ ഇപ്പോളും കേമന്‍, വ്യത്യസ്തനായി രാജന്‍ ചേട്ടന്‍

ഇരിങ്ങാലക്കുട : വാര്‍ദ്ധക്യം ഓര്‍മശക്തി കുറയുന്ന കാലഘട്ടമെന്ന തത്വത്തിനൊരു തിരുത്തായ് താഴേക്കാട് സ്വദേശിയും റിട്ട സബ് ട്രെഷറി ഓഫീസറുമായ മണപ്പറമ്പില്‍ രാജന്‍. അറുപത്തി അഞ്ചാം വയസ്സിലും തന്റെ ഓര്‍മശക്തി കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ വെല്ലാന്‍ ആരുമില്ല. രാഷ്ട്രീയ തല്പരനായ രാജന്‍ ചേട്ടന്‍ 2011, 2016 എന്നീ വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊള്ളിച്ച് ‘ഇലെക്ഷന്‍ ബുള്ളറ്റിന്‍’ എന്ന പേരില്‍ രണ്ടു പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇദ്ദേഹം നടത്തിയ എല്ലാ ഇലെക്ഷന്‍ പ്രവചനങ്ങളും കൃത്യമായി ഫലിച്ചിട്ടുണ്ട് എന്നുള്ളത് മറ്റൊരു വസ്തുതയാണ്. 1982 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 77 സീറ്റ് ലഭിക്കുമെന്ന അദ്ദേഹത്തിന്റെ പ്രവചനം കൃത്യമായതോടെയാണ് തുടക്കം. തുടര്‍ന്ന് 2011 ല്‍ യു ഡി എഫിന് 74 സീറ്റു കിട്ടുമെന്നും 2016 ല്‍ എല്‍ ഡി എഫിന് 78 ല്‍ കുറയാതെ കിട്ടുമെന്നും  അദ്ദേഹം പ്രവചിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വേളകളില്‍ പ്രവചന വിദഗ്ദനായ ഇദ്ദേഹത്തെ തേടി ആളുകള്‍ ഇപ്പോളും എത്തുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലെ 140 എം എല്‍ എ മാരുടെ പേര്,മണ്ഡലം, പാര്‍ട്ടി, ജില്ല, പിന്നെ 3000 ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച 19 എം എല്‍ എമാര്‍, ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ച 15 എം എല്‍ എമാര്‍, ഒരേ പേരിലുള്ള 15 ജോഡി എം എല്‍ എമാര്‍, ഒരേ ഇനിഷ്യല്‍ ഉള്ള എം എല്‍ എ മാര്‍ തുടങ്ങി ഇദ്ദേഹത്തിന്റെ ഓര്‍മശക്തി തെളിയിക്കുന്ന വസ്തുതകള്‍ ഏറെയാണ്. പല രോഗങ്ങളും ഉറക്കമില്ലായ്മകളും ഇദ്ദേഹത്തെ അലട്ടിയപ്പോള്‍ ‘ഇലക്‌ഷന്‍ ബുള്ളറ്റിന്‍’ എന്ന പുസ്തകത്തിലൂടെ തന്റെ ശ്രദ്ധ തിരിച്ചു വിട്ട് മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറച്ചു കൊണ്ട് ഓര്‍മശക്തി കാത്തു സൂക്ഷിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. റിട്ട ടീച്ചര്‍ ഷൈലജ ഭാര്യയാണ്. മക്കള്‍ : നിമിഷ, നിഷാദ്. ഫോണ്‍ : 9446347936

ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി വടംവലി മത്സരവും ഷൂട്ടൗട്ട് മേളയും

ഇരിങ്ങാലക്കുട : സ്തംഭം ബ്രദേഴ്‌സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി വടംവലി മത്സരവും ഷൂട്ടൗട്ട് മേളയും നടത്തി. ക്ലബ് പ്രസിഡന്റ് ജിനോ, സെക്രെട്ടറി യതീന്ദ്രദാസ് മറ്റു ഭാരവാഹികളായ സതീഷ്,സുജിത്, ഷിന്റോ, രഞ്ജിത്ത്, ഷലീഷ് എന്നിവര്‍ നേതൃത്വം നല്‍കി. മത്സരങ്ങള്‍ കാണാന്‍ നൂറുകണക്കിനാളുകള്‍  തടിച്ചുകൂടിയിരുന്നു.

ഗൗരി ലങ്കേഷ് കൊലപാതകം – ഇരിങ്ങാലക്കുട പ്രസ് ക്ലബ് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ ഇരിങ്ങാലക്കുടയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അനുകൂല സാഹചര്യങ്ങള്‍ ദിനം പ്രതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെന്നു ഇരിങ്ങാലക്കുട പ്രസ് ക്ലബ് പ്രസിഡണ്ട് വി ആര്‍ സുകുമാരന്‍ പറഞ്ഞു. പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ പ്രസ് ക്ലബ് സെക്രെട്ടറി കെ ബി ദിലീപ്കുമാര്‍, ഖജാന്‍ജി ടി ജി സിബിന്‍, ജോസ് ചിറ്റിലപ്പിള്ളി, കടലായി സലിം മൗലവി എന്നിവര്‍ സംസാരിച്ചു.

Top
Menu Title