News

വിദ്യാഭ്യാസമന്ത്രി വൈകിയെത്തിയപ്പോള്‍ ഇരിങ്ങാലക്കുടയില്‍ സംഭവിച്ചത്

sanchariപരിപാടിയ്ക്ക് നേരം വൈകി എത്തുന്നത് ഇത്ര വലിയ പാതകമാണോ? അതും തിരക്കുള്ള മ്മടെ വിദ്യാഭ്യാസ മന്ത്രി! വൈകിയെത്താന്‍ പല കാരണങ്ങളും ഉണ്ടാകാം കൂട്ടത്തില്‍ വഴിതെറ്റിക്കാനും ആളുകളുണ്ടെങ്കിലോ. വൈകി എത്തിയതിനെ ചോദ്യം ചെയ്ത കോട്ടന്‍ ഹില്ലിലെ പ്രധാന അദ്ധ്യാപികയ്ക്ക് അപ്പൊ കിട്ടി വാറോല, ഇതുപോലെ നമ്മുടെ വരദാനങ്ങളുടെ നാട്ടിലും വിദ്യാഭ്യാസ മന്ത്രി വൈകിയെത്താന്‍ കാരണക്കാരനായ ഒരു പാവം സബ്ബ് ഇന്‍സ്പെക്ടര്‍ക്കും ഒന്ന് കൊടുത്തു. സംഭവം കുറച്ച് നാളുകള്‍ക്ക് മുമ്പ് നമ്മുടെ സാസ്കാരിക പരിപാടിയായ തനിമയുടെ ഒരു ചടങ്ങിലാണ് നടന്നത്. വിദ്യാഭ്യാസമന്ത്രി  തനിമ 2013 സാംസ്കാരികോത്സവത്തിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് നിര്‍വഹിക്കാന്‍ വരുന്ന വഴി പോലീസിന്റെ അനാസ്ഥമൂലം മൂന്നുപീടികയില്‍ വെച്ച് വഴിതെറ്റി അരമണിക്കൂറിലധികം വൈകി. എന്‍ .എച്ച് 17 ലൂടെ ചാവക്കാട് ഭാഗത്തുനിന്നും വന്ന മന്ത്രിക്ക് എസ്കോര്‍ട്ട് വന്ന വാഹനം മൂന്നുപീടികയില്‍ എത്തി ഇരിങ്ങാലക്കുടയിലേക്ക് തിരിയേണ്ടതിന് പകരം കൊടുങ്ങല്ലൂര്‍ വഴിക്ക് വഴിതെറ്റി പോകുകയായിരുന്നുവെന്നും അബദ്ധം മനസിലാക്കി 14062509ഇടവിലങ്ങില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് തിരിച്ചു പോകുകയായിരുന്നു. പഴയന്നൂര്‍ പോലീസിനായിരുന്നു പൈലറ്റ്‌ വാഹന ചുമതല. മന്ത്രി തന്റെ പ്രസംഗത്തില്‍ താന്‍ വൈകിയെത്താന്‍ കാരണം പോലീസിന്റെ അനാസ്ഥ കൊണ്ടാണെന്ന് കുറ്റപ്പെടുത്തുകയും, ചടങ്ങിനുശേഷം തിരികെ ഔദ്യോഗിക വാഹനത്തില്‍ കയറിയപ്പോള്‍ പൈലറ്റിന്റെ ചുമതലയുള്ള സബ്ബ് ഇന്‍സ്പെക്ടറെ തന്റെ വാഹനത്തിലേക്ക് വിളിച്ചുവരുത്തുകയും രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. തൊഴുകയ്യോടെ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാനേ പോലീസിനായുള്ളൂ. ഇത് നാട്ടുകാരെ വീണ്ടും ഓര്‍മ്മിപ്പിച്ചതിന് സഞ്ചാരിയുടെ സഞ്ചാര സ്വാതന്ത്രം  ഹനിക്കപ്പെടുമോ എന്ന് കാത്തിരുന്നു കാണാം. വാറോലകള്‍ പ്രതിക്ഷിച്ചുകൊണ്ട്…….


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Menu Title