News

പുതിയ റോഡില്‍ കുഴികള്‍ ” പി ഡബ്ലിയു ഡിയും കരാറുകാരും എന്റെ മാനം കളയുന്നു : അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ

13092606-300x152ഇരിങ്ങാലക്കുട: കോടികള്‍ ചിലവാക്കി മാസങ്ങള്‍ക്ക് മുന്‍പ് റീ ടാര്‍ ചെയ്ത പോട്ട- ഠാണാ സംസ്ഥാന പാത തകര്‍ന്നതില്‍ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ ഉദ്യോഗസ്ഥരെയും കരാരുകാരെയും അതിരൂക്ഷമായി വിമര്‍ശിച്ചു. നിലവാര തകര്‍ച്ചയുടെ ഉത്തരവാദിത്വം പി ഡബ്ലിയു ഡിയും കരാറുകാരും ഏറ്റെടുക്കണമെന്നും ഒരാഴ്ചക്കുള്ളില്‍ തകര്‍ന്ന ഭാഗങ്ങള്‍ പുന സ്ഥാപിക്കണമെന്നും എം എല്‍ എ പറഞ്ഞു. റോഡ്‌ തകര്‍ന്നതില്‍ ജനങ്ങള്‍ പൊതുവേ രോഷാകുലരാണെന്നും കരാറുകാരനും എം എല്‍ എയും തമ്മില്‍ അവിഹിത ബന്ധമെന്ന് പോസ്റ്റര്‍ ഉയര്‍ന്ന കാര്യം എം എല്‍ എ ഉയര്‍ത്തിക്കാട്ടി നിയോജക മണ്ഡലത്തില്‍ പുതിയതായി അനുവദിച്ച റോഡുകളുടെ നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ പി ഡബ്ലിയു ഡി ഉദ്യോഗസ്ഥരുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഉന്നത നിലവാരം പുലര്‍ത്തുന്ന ബി എം ബി സി റോഡുകളാണ് നഗരത്തിലും സമീപ പഞ്ചായത്തുകളിലും നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഇടല്‍ പണികളും പൂര്‍ത്തിയാക്കാന്‍ തിരുമാനിച്ചിട്ടുണ്ട് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ യു ഹസ്സന്‍ യോഗത്തില്‍ പങ്കെടുത്തു.

 


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Close
Menu Title