News

തകര്‍ന്നു കിടക്കുന്ന റോഡുകള്‍ അടിയന്തിരമായി പുതുക്കി പണിയമെന്ന് സി.പി.ഐ (എം)

13092602-300x198ഇരിങ്ങാലക്കുട : നഗരസഭയിലെ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ അടിയന്തിരമായി പുതുക്കി പണിയണമെന്ന്‌ സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയിലെ പ്രധാനപ്പെട്ട റോഡുകള്‍ തകര്‍ന്നിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും അവ നന്നാക്കുവാന്‍ യു.ഡി.എഫ്‌ ഭരണസമിതി യാതൊരു നടപടിയും എടുക്കുന്നില്ല. ഠാണാ-കാട്ടൂര്‍ ബൈപ്പാസ്‌ റോഡിന്റെ പ്രവര്‍ത്തനം യു.ഡി.എഫ്‌ ഭരണസമിതി തുടര്‍ച്ചയായി അധികാരത്തില്‍ വന്നിട്ടു പോലും പണികള്‍ പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തിലെ പ്രധാന റോഡുകളായ ഠാണാ-കാട്ടൂര്‍ ബൈപ്പാസ്‌ റോഡ്‌, ക്രൈസ്‌റ്റ്‌ കോളേജ്‌ റോഡ്‌, ബസ്സ്‌ സ്‌റ്റാന്‍ഡ്‌ റോഡ്‌, സ്‌റ്റാന്‍ഡിലേക്കുള്ള വണ്‍വേ റോഡ്‌ തുടങ്ങി നഗരത്തിലെ തിരക്കേറിയ എല്ലാ പ്രധാന റോഡുകളും പൊട്ടിപ്പൊളിഞ്ഞ്‌ തകര്‍ന്നു വന്‍ കുഴികളായി കിടക്കുകയാണ്‌. അടിയന്തിരമായി തകര്‍ന്ന റോഡുകള്‍ പുതുക്കി പണിക്കഴിപ്പിച്ച്‌ ഗതാഗതയോഗ്യമാക്കണമെന്ന്‌ സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Menu Title