News

ജനസേവനത്തിന്‌ ഉദാത്ത മാതൃകയായി എല്‍.ഇ.ഡി ടിവിയും

130926011-300x179ഇരിങ്ങാലക്കുട: ജനസേവനത്തിന്റെ ഉദാത്ത മാതൃകകളായ ഗ്രാമപഞ്ചായത്തുകള്‍ ഇന്ന്‌ ജനസേവനത്തിന്റെ ശക്തി കേന്ദ്രങ്ങള്‍ കൂടിയാണ്‌. കാര്യക്ഷമവും ഫലപ്രദവുമായ ജനസേവനത്തിന്‌ പഞ്ചായത്തുകള്‍ ജനസൗഹാര്‍ദ്ധ കേന്ദ്രങ്ങളായി മാറേണ്ടതുണ്ട്‌. ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്‌ പഞ്ചായത്തുകളില്‍ ഫ്രണ്ട്‌ ഓഫീസ്‌ ജനസേവന കേന്ദ്രങ്ങള്‍ ആരംഭിച്ചത്‌. ഫ്രണ്ട്‌ ഓഫീസുകളില്‍ ജനങ്ങള്‍ക്കായി വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്‌  ജനസേവനത്തിന്‌ ഇതിനകം പുരസ്‌ക്കാരങ്ങള്‍ തേടിയെത്തിയ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ്‌ ട്രോഫി നേടിയ പൂമംഗലം ഗ്രാമപഞ്ചായത്ത്‌ ഫ്ര്‌ണ്ട്‌ ഓഫീസില്‍ എല്‍.ഇ.ഡി ടിവി സ്ഥാപിച്ചു. എല്‍.ഇ.ഡി ടിവിയുടെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ ജോസ്  മൂഞ്ഞേലി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട്‌ എം കെ കമലമ്മ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ സി സന്തോഷ്‌, കത്രീന ജോര്‍ജ്ജ്‌, മണി ഗംഗാധരന്‍, ജൂലി ജോയ്‌, കെ എസ്‌ തമ്പി, കെ കെ ബാലന്‍ , ടി കെ കൊച്ചുമോന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ഹരി  ഇരിങ്ങാലക്കുട സ്വാഗതവും, പി എസ്‌ ലീന നന്ദിയും പറഞ്ഞു.


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Menu Title