News

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഡി സോണ്‍ വോളി കിരീടം ക്രൈസ്റ്റ്‌ കോളേജിന്

13092506-300x185ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജില്‍ നടന്ന കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഡി സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ക്രൈസ്റ്റ്‌ കോളേജ്‌ നിലനിര്‍ത്തി. വാശിയേറിയ ഫൈനലില്‍ എതിരില്ലാത്ത മൂന്ന് സൈറ്റുകള്‍ക്ക്‌ കെ കെ ടി എം കോളേജിനെയാണ്‌ ക്രൈസ്റ്റ് തോല്‍പ്പിച്ചത്‌. സ്‌കോര്‍: 25- 22, 25-17, 25-20. ക്രൈസ്റ്റ് കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എഡ്യുക്കേഷനും എം ഇ എസ്‌ അസ്‌മാബി കോളേജും തമ്മില്‍ നടന്ന ലൂസ്സേഴ്‌സ്‌ ഫൈനലില്‍ എം ഇ എസ്‌ കോളേജ്‌ വിജയിച്ചു. സ്‌കോര്‍: 25-18, 25-16, 25-13. ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിലെ ആന്‍ഡ്രോത്തില്‍ നടക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ക്രൈസ്റ്റ്‌, എം ഇ എസ്‌ അസ്‌മാബി, കെ കെ ടി എം എന്നീ ടീമുകള്‍ ഡി സോണില്‍ നിന്ന് അര്‍ഹത നേടി. വിജയികള്‍ക്ക്‌ ക്രൈസ്റ്റ്കോളേജ്‌ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ്‌ ബാബു ആന്റണി മേനാച്ചേരി ട്രോഫികള്‍ സമ്മാനിച്ചു. സമാപന സമ്മേളനത്തില്‍ ഡോ.ടി.വിവേകാനന്ദന്‍ , പ്രൊഫ.കെ.ജെ തോമസ്‌ എന്നിവര്‍ സംസാരിച്ചു.


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Menu Title