News

“ദി സ്പോട്ട് ” ലക്ഷ്വറി എന്‍ക്ലേവ് ഇരിങ്ങാലക്കുടയില്‍

16020220ഇരിങ്ങാലക്കുടയില്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടി നിര്‍മ്മിക്കുന്ന “ദി സ്പോട്ട് ” ലക്ഷ്വറി എന്‍ക്ലേവിന്റെ ഭൂമി പൂജ നടന്നു. കെട്ടിടത്തിന്റെ തറകല്ലിടല്‍ കര്‍മ്മം പ്രണവ് കൃഷ്ണ നിര്‍വഹിച്ചു. തൃശ്ശൂര്‍ കൌണ്‍സിലരും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സി ബി ഗീത ,കൂടല്‍മാണിക്യം ക്ഷേത്രം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ ,കൌണ്‍സിലരും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സോണിയാ ഗിരി ,കൗണ്‍സിലര്‍ അമ്പിളി ജയന്‍ ,തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.എസ് അനില്‍ കുമാര്‍ ,അഡ്വ ഷാജി കോടങ്കണ്ടത്ത് , മുന്‍ എംഎല്‍എ സാവിത്രി ലക്ഷ്മണന്‍ ,സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സജിവ് പോള്‍ , കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസും കുടുംബം, സുഹൃത്തുക്കള്‍ ,നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 16020223കൊച്ചിയിലെ സ്പെക് മാനേജ്മെന്റ് സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് .ലിമിറ്റഡിന്റെ ഒരു വിഭാഗമായ പി.കെ. ഇന്‍ഫ്ര & പ്രൊജക്ട് ആണ് ഈ പദ്ധതി ഏറ്റെടുത്ത് ആരംഭിക്കുന്നത്. മൂന്നു നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 1100 സ്ക്വയര്‍ ഫീറ്റിലും1250 സ്ക്വയര്‍ ഫീറ്റിലുമായി 2, 3 ബെഡ്റൂമുകള്‍ ഉള്‍ക്കൊള്ളുന്ന അപ്പാര്‍ട്ട്മെന്റുകള്‍ ആയിരിക്കും ഉണ്ടാകുക . മാര്‍ക്കറ്റ് , ആശുപത്രി , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ സൗകര്യങ്ങളും വളരെ അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്‌ .കൂടാതെ സ്വിമ്മിംഗ് പൂള്, റിക്രിയേഷന്‍ / യോഗ / മെഡിറ്റെഷന്‍ എന്നീ സൌകര്യങ്ങളും ,കളിസ്ഥലം ലിഫ്റ്റ്, മിനി ലൈബ്രറി, സ്മാര്‍ട്ട് ഡോര്‍ സിസ്റ്റം , ജനറേറ്റര്‍ ബാക്ക് അപ്പ് , എല്ലാ അപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും സുരക്ഷാ റൂമിലേയ്ക്കുള്ള കോള്‍ ബട്ടണ്‍ , 24 മണിക്കൂറും സെക്യുരിറ്റി സൗകര്യം എന്നിവ “ദി സ്പോട്ട് ” ലക്ഷ്വറി എന്‍ക്ലേവിന്റെ പ്രത്യേകതകളാണെന്ന് പി.കെ. ഇന്‍ഫ്ര & പ്രൊജക്ട് മാനേജിംഗ് ഡയറക്ടര്‍ പ്രീതി നവീന്‍ , എക്സിക്യൂട്ടീവ് ഡയറക്ടര്‍ നവീന്‍ മേനോന്‍ എന്നിവര്‍ പറഞ്ഞു.റിയല്‍ എസ്റ്റേറ്റ് , റീട്ടെയ്ല്‍ , പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്സ് രംഗത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി വിദഗ്‌ദ്ധോപദേശം നല്‍കുന്ന സ്ഥാപനമായ “സ്പെക് ” ന് കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്‍ & ഐഎസി ,ഡല്‍ഹിയുടെ അതിവേഗം വളരുന്ന ഇന്ത്യയിലെ കമ്പനിക്കുള്ള അവാര്‍ഡ് സ്പെക് മാനേജ്മെന്റിന് ലഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ കമ്പനികള്‍ വേണ്ടി നിര്‍മാണം, വികസനം, റീട്ടെയില്‍ മേഖല എന്നീ വിഭാഗങ്ങളില്‍ വിദഗ്ദ ഉപദേശങ്ങള്‍ നല്കുന്ന കമ്പനിയുടെ ലക്ഷ്യം ” We don’t Say, But you will- We are the Best” എന്നതാണ്.


Comments

Comments are closed.

Top
Menu Title