News

ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 18, 19 തിയ്യതികളിലായി നടക്കും

ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ലാ “ശാസ്‌ത്രോത്സവം 2013″ എടതിരിഞ്ഞി എച്ച്.ഡി.പി. എച്ച്.എസ്.എസ്, സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലായി ഒക്ടോബര്‍ 18, 19 തിയ്യതികളിലായി നടക്കും. ശാസ്‌ത്രോത്സവത്തിന്റെ നടത്തിപ്പിനായി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത പീതാംബരന്‍ ചെയര്‍പേഴ്‌സണായും പ്രധാനാധ്യാപിക എ.എം. ഗിരിജാദേവി ജനറല്‍ കണ്‍വീനറായും 251 അംഗ സംഘാടകസമിതിക്ക് രൂപം നല്‍കി. സംഘാടകസമിതി രൂപികരണയോഗം ജില്ലാ പഞ്ചായത്തംഗം അനിത രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബിജു അദ്ധ്യക്ഷത വഹിച്ചു . ബാബു കോടശ്ശേരി, എന്‍ എന്‍ രാമന്‍ , സി.എം. ഉണ്ണികൃഷ്ണന്‍ , പി.ടി.എ. പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്‍ , സെന്റ് മേരീസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ലൂസിന, എഇഒ എന്‍.ആര്‍. മല്ലിക, ഹെഡ്മിസ്ട്രസ് എ.എം. ഗിരിജാദേവി, വിവിധ ക്ലബ്ബ് ഭാരവാഹികളായ സന്തോഷ് ബാബു, എ.എ. സതീഷ്, ജി. സുരേഷ്‌കുമാര്‍, എം.ഡി. സുരേഷ്, കെ.എ. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Menu Title