News

ഇരിങ്ങാലക്കുടയില്‍ ഐഡിയ 4G സേവനം വെള്ളിയാഴ്ച മുതല്‍

16021104ഇരിങ്ങാലക്കുട: അതിവേഗ ഇന്റര്‍നെറ്റ്‌ സംവിധാനമായ 4G ഇരിങ്ങാലക്കുടയില്‍ ആദ്യമായി ഐഡിയ അവതരിപ്പിക്കുന്നു. ഫെബ്രുവരി 12- ാം തിയ്യതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട – തൃശ്ശൂര്‍ റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഐഡിയ ഷോ റൂമില്‍ നടക്കുന്ന ചടങ്ങില്‍ 4G സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, കെ പി സി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇരിങ്ങാലക്കുട ഐഡിയ ഷോ റൂം പ്രതിനിധി ഷെറിന്‍ അഹമ്മദ് അറിയിച്ചു. 4G ഡോങ്കിളുകള്‍ , മൊബൈല്‍ സിംകാര്‍ഡ് , എന്നിവ ഷോ റൂമില്‍ ലഭ്യമാണ് . തൃശ്ശൂരിന് ശേഷം ജില്ലയില്‍ ആദ്യമായാണ്‌ ഇരിങ്ങാലക്കുടയില്‍ 4G സേവനം ഐഡിയ അവതരിപ്പിക്കുന്നത്‌. ആദ്യഘട്ടമായി തൃശ്ശൂര്‍- ഇരിങ്ങാലക്കുട, സംസ്ഥാനപാതയില്‍ പൂര്‍ണ്ണമായും മാപ്രാണം , പുതുക്കാട് പാതയിലുമാണ് 4G സേവനം അവതരിപ്പിക്കുന്നത്‌.  കുടുതല്‍ വിവരങ്ങള്‍ക്ക്  9847418864.


Comments

Top
Menu Title