News

“മിലാഗ്രോ-16” ഫാഷന്‍ ഷോ മാര്‍ച്ച്‌ 19 ന്

16031501ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ സൗപര്‍ണിക സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിഗ് കോളേജിലെ അവസാന വര്‍ഷ ഫാഷന്‍ ഡിസൈന്‍ കോഴ്‌സ് വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ “മിലാഗ്രോ-16” ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നു . മാര്‍ച്ച്‌ 19 ശനിയാഴ്ച വൈകീട്ട് 5.30 ന് തൃശ്ശൂര്‍ , ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന ഷോയില്‍ സമകാലീന ഫാഷന്‍ സങ്കല്‍പങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് , വളര്‍ന്നു വരുന്ന യുവ ഡിസൈനര്‍മാര്‍ രൂപകല്‍ന ചെയ്‌ത വസ്ത്രങ്ങളായിരിക്കും പ്രദര്‍ശിപ്പിക്കുക. ഒരാള്‍ക്ക്‌ 100 രൂപ ആയിരിക്കും പ്രവേശന ഫീസ്‌ . ഫാഷന്‍ രംഗത്തെ പ്രശസ്‌തരായ ഒട്ടനവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7356819101  www.souparnika.in


Comments

Top
Menu Title