News

കള്ളുഷാപ്പ് നടത്തിപ്പില്‍ നിന്ന് ബിനാമികളെ ഒഴിവാക്കണം

ഇരിങ്ങാലക്കുട: കള്ളുഷാപ്പുകളിലൂടെ വ്യാജ കള്ളുവില്പന നടത്തി, കള്ള് ചെത്ത് വ്യവസായത്തെ പ്രതിസന്ധിയിലാക്കി തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന കുത്തക വ്യാജമദ്യ ലോബികളായ ബിനാമി നടത്തിപ്പുകാരെ ഷാപ്പ് നടത്തിപ്പില്‍നിന്ന് ഒഴിവാക്കി വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ എക്സൈസ് വകുപ്പ് തയ്യാറാക്കണമെന്ന് ഇരിങ്ങാലക്കുട റേഞ്ച് ബി.എം.എസ്. യോഗം ആവശ്യപ്പെട്ടു. എന്‍ .വി. ഘോഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എം.ബി. സുധീഷ്, കെ.എ. മനോജ്, ഇ.എസ്. രാജേഷ്, കെ.കെ. രാജീവ്, ഇ.എസ്. മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Menu Title