News

ചുങ്കത്ത് ജ്വല്ലറിയുടെ ശതാബ്ദി സമര്‍പ്പണം ഇരിങ്ങാലക്കുടയില്‍

16033105ഇരിങ്ങാലക്കുട: ചുങ്കത്ത് ജ്വല്ലറിയുടെ ശതാബ്ദി സമര്‍പ്പണം ഇരിങ്ങാലക്കുടയില്‍ ഏപ്രില്‍ 2 ശനിയാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി വെരി റവ ഫാ ജോയ് കടമ്പാട്ട് ഷോറൂം ആശിവര്‍വദിക്കുന്നതോടെ സമര്‍പ്പണ പരിപാടിയ്ക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു . ഏപ്രില്‍ 4 തിങ്കളാഴ്ച രാവിലെ 9. 30 ന് ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി പി പോള്‍ റിബ്ബണ്‍ കട്ട് ചെയ്യും. ഗവ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടന്‍ ഭദ്രദീപം തെളിയിക്കും. സി.എന്‍. ജയദേവന്‍എം പി സമര്‍പ്പണ ദിനത്തിലെ ആദ്യ വില്പന നടത്തും. ടി വി ഇന്നസെന്റ് എം പി ജ്വല്ലറികളുടെ ബ്രാഞ്ചുകളോട് ചേര്‍ന്ന് പ്രവര്ത്തിക്കുന്ന ചുങ്കത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായ ഫണ്ട് വിതരണം ചെയ്തുകൊണ്ട് നിര്‍വഹിക്കും. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ആദ്യ ഗോള്‍ഡ്‌ ക്ലബ് കാര്‍ഡ് നല്കും. ശതാബ്ദി സമര്‍പ്പണ ദിവസം വൈകീട്ട് 6 മുതല്‍ 8 വരെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുളള സ്റ്റേജില്‍ മഴവില്‍ മനോരമ ഉഗ്രം ഉജ്ജ്വലം സ്റ്റാര്‍സ് അവതരിപ്പിക്കുന്ന സൂപ്പര്‍ ചലഞ്ച് ഷോ നടക്കും. പത്രസമ്മേളനത്തില്‍ ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി പി പോല്‍ ചുങ്കത്ത്, മാനേജിംഗ് ഡയറക്ടര്‍ രഞ്ജിത്ത് പോള്‍ ചുങ്കത്ത്, ജനറല്‍ മാനേജര്‍ ഷോണി പാപ്പച്ചന്‍, ഷോറൂം മാനേജര്‍ കെ ജെ  ജാക്‌സി, പബ്ലിക് റിലേഷന്‍ മാനേജര്‍ ബിനില്‍ സുബ്രമണ്യന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

16033104


Comments

Top
Menu Title