News

കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും പാണ്ഡിസമൂഹമഠം ഹാളില്‍ തുടങ്ങി

16040708ഇരിങ്ങാലക്കുട: വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത നെയ്ത്തുകാര്‍ പുതിയ ഡിസൈനുകളില്‍ നെയ്‌തെടുത്ത വിവിധതരം കൈത്തറി ഉല്‍പ്പന്നങ്ങളുടെ മേളയ്ക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. വീവേഴ്‌സ് ഓഫ് ഇന്ത്യ 2016 എന്ന പേരില്‍ പാണ്ഡിസമൂഹമഠം ഹാളില്‍ നടക്കുന്ന മേളയില്‍ വിവിധതരം കൈത്തറി സാരികള്‍, ബെഡ്ഷീറ്റുകള്‍, സില്‍ക്ക് ആന്റ് കോട്ടന്‍ ഫാബ്രിക്, ചുരിദാര്‍ സെറ്റുകള്‍, ഖാദി കുര്‍ത്തകള്‍, ഷര്‍ട്ടുകള്‍, ഡ്രസ്സ് മെറ്റീരിയല്‍സ്, ദുപ്പട്ടകള്‍, പശ്മിന സാരികള്‍, ആസാം സില്‍ക്ക് സാരികള്‍, കാന്തവര്‍ക്ക് സാരികള്‍, എംബ്രോയിഡറി ഡ്രസ്സ് മെറ്റീരിയല്‍സ്, ലേഡിസ് ബാഗുകള്‍, ടോപ്പുകള്‍ തുടങ്ങി വിവിധ തരം ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കിയിരിക്കുന്നത്. ദിവസവും രാവിലെ 9.30 മുതല്‍ വൈകീട്ട് 8.30 വരെയാണ് പ്രദര്‍ശനവും വില്‍പ്പനയും. മേള 20ന് സമാപിക്കും


Comments

Comments are closed.

Top
Menu Title