News

നമസ്തൃതി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ വേനല്‍മേള 2016 : ഏപ്രില്‍ 20 മുതല്‍27 വരെ

16042101ഇരിങ്ങാലക്കുട : നമസ്തൃതി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ വേനല്‍മേള 2016 സംഘടിപ്പിക്കുന്നു . ഇരിങ്ങാലക്കുട ഗായത്രി ഹാളിന് സമീപം സംഘടിപ്പിക്കുന്ന മേളയില്‍ നമസ്തൃതി നിര്‍മ്മിക്കുന്ന വിവിധയിനം ബാഗുകള്‍ , ഉപയോഗരഹിതമായ ഫ്ലക്സ് ബാനറുകള്‍ , തുണിത്തരങ്ങള്‍ എന്നിവ ഉപയോഗിച്ച് മൊബൈല്‍ പൌച്ചുകള്‍ , ഷോപ്പിങ്ങ് ബാഗുകള്‍ , ഹാന്‍ഡ് ബാഗുകള്‍ എന്നിവയും മേളയിലെ പ്രധാന ആകര്‍ഷണമായിരിക്കും . ഇത് കൂടാതെ ഇക്കത്ത് , 16042102കലംകാരി , ജയ്പൂര്‍ , അജ് രക് , ബ്രോക്ക് പ്രിന്റുകള്‍ , കേരള കൈത്തറി , തിരുപ്പൂര്‍ ടി ഷര്‍ട്ടുകള്‍ തുടങ്ങി ഭാരതത്തിന്റെ പലഭാഗത്തു നിന്നും ശേഖരിച്ച തുണിതരങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന് ഉണ്ടായിരിക്കും. തമിഴ്നാട്ടിലെ ആദിവാസി കരവിരുതായ ലംബാദി എംബ്രൊയിഡറി തുണിത്തരങ്ങളുടെ പ്രത്യേക സ്ടാലും ഉണ്ടായിരിക്കും. സംരംഭത്തില്‍ നിന്നും ലഭിക്കുന്ന ആദായം പൂര്‍ണ്ണമായും അഡ്വ കെ ആര്‍ തമ്പാന്‍ സ്മാരക ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.


Comments

Top
Menu Title