News

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍

ഇരിങ്ങാലക്കുട:മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പിടിയിലായി. വെള്ളിയാഴ്ച  രാവിലെ 11.35 മണിയോടെ ചാലക്കുടി ഭാഗത്ത് നിന്ന് ഇരിങ്ങാലക്കുടയിലേയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബസ് ഓടിച്ച് വന്നിരുന്ന ബസ് ഡ്രൈവറെ ഇരിങ്ങാലക്കുട എസ്. ഐ. പി ആര്‍ .ബിജോയ് അറസ്റ്റ് ചെയ്തു.മംഗലത്ത് എന്ന് പേരുള്ള ബസ് ഓടിച്ചിരുന്ന ഡ്രൈവറായ കല്ലേറ്റുംകര നിവാസിയായ കാഞ്ഞിരപ്പറമ്പില്‍ അലിയുടെ മകനായ നസീര്‍ (41) ആണ് പിടിയിലായത്. 50 ഓളം യാത്രക്കാരുമായി പോയിരുന്ന ബസ് ഡ്രൈവര്‍ പാണ്ടിയങ്ങാടിയില്‍ നിന്ന് പൊതുവെ വളവും തിരിവും ഉള്ള മാര്‍ക്കറ്റ് റോഡിലൂടെ അപകടകരമായ വിധത്തില്‍ ബസ് ഓടിച്ച് പോകുന്നതായി ശ്രദ്ധയില്‍ പെട്ട പോലീസ് ബസിനെ പിന്‍തുടര്‍ന്ന് മാര്‍ക്കറ്റില്‍ വച്ച് ഡ്രൈവറെ ചെയ്ത കുറ്റം പറഞ്ഞ് മനസ്സിലാക്കി യാത്രക്കാര്‍ ക്ക് ബുദ്ധിമുട്ട് വരാത്ത വിധത്തില്‍ യാത്രക്കാരെ യഥാസ്ഥാനത്ത് ഇറക്കിയതിന് ശേഷം സ്റ്റേഷനില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ച് അയക്കുകയായിരുന്നു.തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ നസീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനുള്ള നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്.


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Menu Title