News

പൂമംഗലം ഗ്രാമപഞ്ചായത്ത്തല വായനവാരാചരണം എടക്കുളം എസ് എന്‍ ജി എസ് എസ് യു പി സ്കൂളില്‍ നടന്നു

എടക്കുളം : പൂമംഗലം ഗ്രാമപഞ്ചായത്ത്തല വായനാവാരാഘോഷം എടക്കുളം എസ് എന്‍ ജി എസ് എസ് യു പി സ്കൂളില്‍ പ്രശസ്‌ത കവി ബക്കര്‍ മേത്തല ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഇ ആര്‍ വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. കെ പി ജോര്‍ജ് വിദ്യാര്‍ത്ഥികള്‍ക്ക് വായനദിനസന്ദേശം നല്‍കി. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭരതന്‍ ടി ടി കെ വിദ്യാര്‍ത്ഥികള്‍ക്ക് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സ്കൂള്‍ ലൈബ്രറിയിലേക്ക് ആയിരത്തോളം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നാട്ടുക്കാരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സമാഹരിച്ചു. ഹെഡ്മിസ്ട്രസ് ദീപ ആന്റണി , പി ടി എ പ്രസിഡന്റ് അലോഷി നാരായണന്‍ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ശിവദാസ് , കവിത സുരേഷ് , സിന്ധു ഗോപന്‍ , ജിനരാജാദാസ് , സ്കൂള്‍ മാനേജര്‍ വി സി ശശിധരന്‍ , കെ എസ് തമ്പി , വിക്രമന്‍ പുരയാറ്റില്‍ എന്നിവര്‍ സംസാരിച്ചു.


Comments

Top
Close
Menu Title