News

ആര്‍ എസ് എസ് നേതാക്കള്‍ പൊതുപരിപാടികളില്‍ സജീവമാകുന്നു


ഇരിങ്ങാലക്കുട : സംഘടനാ കാര്യങ്ങളില്‍ മാത്രം സജീവമായിരുന്ന ആര്‍ എസ് എസിന്റെ മുതിര്‍ന്ന നേതാക്കള്‍ പൊതു പരിപാടികളിലും സജീവമാകുന്നു. ആര്‍ എസ് എസ് സംഘചാലക് മോഹന്‍സിംഗ് ഭാഗവത് പാലക്കാട് പൊതു പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ തൃശൂര്‍ ജില്ലാ സംഘചാലക് കെ എസ് പത്മനാഭന്‍ ഇരിങ്ങാലക്കുടയില്‍ കേരള ഗവണ്മെന്റ് നിര്‍ദേശാനുസരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് തലങ്ങളില്‍ സംഘടിപ്പിച്ച ശുചിത്വ സംഗമത്തില്‍ ഇരിങ്ങാലക്കുട ബി ജെ പി കൗണ്‍സിലറുടെ 25 – ാം വാര്‍ഡില്‍ ഉദ്ഘാടകനായത് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ് . സാധാരണ നിലയില്‍ ആര്‍ എസ് എസിന്റെ സംഘടനാ കാര്യങ്ങളിലും അവര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളിലും മാത്രമേ ഉന്നത നേതാക്കള്‍ പങ്കെടുക്കാറുള്ളു . സാധാരാണ  പൊതു പരിപാടികളില്‍ ഇത്രയും കാലമായി ഇവര്‍ പങ്കെടുക്കാറില്ല . ഇരിങ്ങാലക്കുട നഗരഭയിലെ ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബന്റെ വാര്‍ഡായ കൂടല്‍മാണിക്യം വാര്‍ഡില്‍ ശുചിത്വ സംഗമ പരിപാടിയും മാലിന്യ വിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരുന്നു. കൂടുതല്‍ ജനപങ്കാളിത്തത്തിനു വേണ്ടി വാര്‍ഡ് കൗണ്‍സിലര്‍ ഒരു ട്രോഫിയും പ്രഖ്യാപിച്ചിരുന്നു. ഏറ്റവും അധികം ആളുകളെ പങ്കെടുപ്പിക്കുന്ന റസിഡന്‍സ് അസ്സോസിയേഷനുള്ള ട്രോഫി സംഗമേശ്വര റസിഡന്‍സ്അസോസിയേഷന് സംഘചാലക് സമ്മാനിച്ചു. സമ്മേളനത്തില്‍ നാഷണല്‍ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ഉഷപ്രഭ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . രാധേഷ് പാഴാട്ട് സ്വാഗതവും പ്രൊഫ് ആശ പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു.

Comments

Top
Menu Title