News

സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച സര്‍വീസ് നിര്‍ത്തിവെക്കും


ഇരിങ്ങാലക്കുട : സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, സ്റ്റേജ് ഗാരേജുകളുടെ വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക്-സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തൃശൂര്‍ ജില്ലയിലും ഇരിങ്ങാലക്കുട മേഖലയിലും സ്വകാര്യ ബസ്സുകള്‍ വെള്ളിയാഴ്ച സര്‍വീസ് നടത്തുകയില്ലെന്നു സമരത്തിലുള്ള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ ഇരിങ്ങാലക്കുടലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.

Comments

Top
Menu Title