News

സ്വകാര്യ ബസ് സമരം : ചില ബസ്സുകള്‍ വിട്ടുനിന്നു, ജനം വലഞ്ഞു


ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച നടക്കുന്ന സ്വകാര്യ ബസ്സ് സമരത്തില്‍ ഇരിങ്ങാലക്കുട മേഖലയില്‍ പൊതു ജനത്തെ ബുദ്ധിമുട്ടില്‍ ആക്കി അപൂര്‍വം ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയത് ഒഴിച്ചാല്‍ ഭൂരിപക്ഷം ബസുകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിന് ഇറങ്ങിയില്ല . തൃശൂര്‍ – കൊടുങ്ങലൂര്‍ റൂട്ടില്‍ 4 ബസ്സുകളും ചില ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും കൊടകര – ഇരിങ്ങാലക്കുട റൂട്ടില്‍ ഒരു ബസും ആണ് ഓടിയത് . കെ എസ് ആര്‍ ടി സി തൃശൂര്‍ കൊടുങ്ങലൂര്‍ റൂട്ടിലും ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടിലും അധിക സര്‍വീസുകള്‍ നടത്തി .

Comments

Top
Menu Title