News

കാരുണ്യ ഫണ്ട് വിതരണം ചെയ്തു


ഇരിങ്ങാലക്കുട : പൈങ്ങോട് അംഗന്‍വാടി മന്ദിരത്തില്‍ എസ് എന്‍ ഡി പി വയല്‍വാരം കുടുംബസദസ്സ് , സൂര്യ ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബ്, മരണാന്തര സഹായസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സാംസ്‌കാരിക സമ്മേളനം എസ് എന്‍ ഡി പി യോഗം മുകുന്ദപുരം യൂണിയന്‍ സെക്രട്ടറി പി കെ പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങാലൂര്‍ പഞ്ചായത്ത് 15- ാം വാര്‍ഡ് മെമ്പര്‍ ഷിബിന്‍ ആക്ലിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ വെള്ളാങ്ങാലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് തോമസ് പൈങ്ങോട് ലൈവ് വാട്സ്ആപ്പ് ഗ്രൂപ്പ് സമാഹരിച്ച കാരുണ്യ ഫണ്ട് വിതരണത്തെ ചെയ്തു. 10000 രൂപ വീതം 4 നിര്‍ധന കുടുംബങ്ങള്‍ക്ക് ചികിത്സ സഹായമാണ് നല്‍കി. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കോടെ സീറ്റ് കരസ്ഥമാക്കിയ രാഹുല്‍ രാജീവിന് ക്യാഷ് അവാര്‍ഡും ചടങ്ങില്‍ നല്‍കി . സുരേഷ്‌കുമാര്‍ പൂവ്വത്തുംകടവില്‍ , രമണി ടീച്ചര്‍ , രാജേഷ് പണിക്കശ്ശേരി , അനില്‍കുമാര്‍ ടി വി , വാസുദേവന്‍ ചാണാശ്ശേരി, സൂര്യന്‍ പൂവ്വത്തുംകടവില്‍ , ബിനോജ് ഗംഗാധരന്‍ ചാണാശ്ശേരി, ശേഖര്‍ പൈങ്ങോട് , മോഹന്‍ ചാണാശ്ശേരി, ഉണ്ണികൃഷ്ണന്‍ കാരക്കുടത്ത്, എന്നിവര്‍ സംസാരിച്ചു.

Comments

Top
Menu Title