News

മാനവദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കലും കന്നുകാലി ശ്വാന പ്രദര്‍ശനവും നടന്നു


പൊറത്തിശ്ശേരി : മാനവദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനത്തോട് അനുബന്ധിച്ച് മികച്ച കര്‍ഷകരെ ആദരിക്കലും കന്നുകാലി ശ്വാന പ്രദര്‍ശനവും കണ്ടാരംത്തറ മൈതാനത്ത് നടന്നു. പ്രദര്‍ശന ഉദ്ഘാടനം ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്ത് നിര്‍വഹിച്ചു. കര്‍ഷകരെ ആദരിക്കലും പ്രദര്‍ശനത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ശശി നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഭാരവാഹികളായ അഡ്വ .പി എന്‍ സുരേഷ്, എം ബി നെല്‍സണ്‍ , എന്‍ ആര്‍ ശ്രീനിവാസന്‍, പി ജി ശോഭനന്‍, വത്സന്‍ മൂത്തേരി , ബിജോയ് , വത്സന്‍ മെലിട്ട എന്നിവര്‍ സംസാരിച്ചു. മികച്ച പശു റാണിപ്പട്ടം കല്ലട സൈലേഷിന്റെ പശുവിനും , മികച്ച ശുനകന്‍ മണപെട്ടി കോരുണി ബാലന്റെ നായക്കും, മികച്ച ആടിനുള്ള സമ്മാനം തോണിപറമ്പില്‍ ശങ്കരനാരായന്റെ ആടും കരസ്ഥമാക്കി. തുടര്‍ന്ന് നായ്ക്കള്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പും നടന്നു.

Comments

Top
Menu Title