News

കൊലപാതകശ്രമം : രണ്ടുപേര്‍ അറസ്റ്റില്‍


ഇരിങ്ങാലക്കുട : ബാറില്‍ വെച്ച് മാരകായുധങ്ങളുമായി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മുരിയാട് വേഴക്കാട്ടുകര ദേശത്ത് തയ്യില്‍ വീട്ടില്‍ ടാര്‍സനെന്ന് വിളിക്കുന്ന അരുണ്‍ (31), കല്ലേറ്റുംകര സന്തോഷ് നഗറില്‍ ആലെക്കാട്ട് വീട്ടില്‍ ദീപക് (21) എന്നിവരെയാണ് ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തില്‍ വൈകീട്ട് ആളൂരിലെ സ്വകാര്യ ബാറില്‍ വെച്ചാണ് സംഘം ആളൂര്‍ പൊരുന്തംകുന്ന് സ്വദേശി നെല്ലിപറമ്പില്‍ സെബി (32)നെ ബിയര്‍ കുപ്പികൊണ്ടും ഇരുമ്പുവടികളും മറ്റ് മാരകായുധങ്ങളുമായി തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ സെബി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. അറസ്റ്റിലായ ടാര്‍സന്‍ കല്ലേറ്റുംകരയില്‍ റെഡിമെയ്ഡ് കട നടത്തുന്ന ആളും ദീപക് ഇരിങ്ങാലക്കുടയിലെ സ്വകാര്യ കോളേജില്‍ ഫിസിക്കല്‍ ട്രെയിനറുമാണെന്ന് പോലിസ് പറഞ്ഞു. 2006ല്‍ ചാലക്കുടി പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടന്ന കൊലപാതകത്തില്‍ ഈ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാതലവന്റെ സഹോദരന്‍ കൊലചെയ്യപ്പെട്ടിരുന്നു. ആ കേസില്‍ പ്രതിയായ സെബിയെയാണ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. ബാറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഗുണ്ടാസംഘങ്ങളെ കുറിച്ച് പോലിസിന് വ്യക്തമായ ചിത്രം ലഭിച്ചത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ കുപ്രസിദ്ധ ഗുണ്ട നിരവധി ക്രിമിനല്‍ കേസിലും മോഷണം, പിടിച്ചുപറി, കൊലപാതക കേസിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പോലിസിന് ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. ഇപ്പോള്‍ പിടികൂടിയ അരുണിനെ വേഴക്കാട്ടുകര സ്വവസതിയില്‍ നിന്നും ദീപകിനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്ത്, ആളൂര്‍ എസ്.ഐ വിമല്‍ പി.വി, എ.എസ്.ഐ സി.കെ സുരേഷ്, മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ ഗോപി, സുജിത്ത് കുമാര്‍ പി.എസ്, മനോജ് പി.കെ, മനോജ് എ.കെ, ജീവന്‍ ഇ.എസ്, രാഹുല്‍ എ.കെ, വിനു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Comments

Top
Menu Title