News

ഒാണത്തോടനുബന്ധച്ച് ഇരിങ്ങാലക്കുടയില്‍ വാഹന നിയന്ത്രണം 30 മുതല്‍ 3 വരെ


ഇരിങ്ങാലക്കുട : ഒാണത്തോടനുബന്ധച്ച് ഇരിങ്ങാലക്കുടയിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ വലിയ ട്രാഫിക് ബ്ലോക്കും, തിരക്കും വര്‍ധിച്ചു വരുന്നതിനാല്‍ ഇരിങ്ങാലക്കുട പോലീസ് ചില ട്രാഫിക് പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 30 – ാം തിയ്യതി രാവിലെ 8 മണി മുതല്‍ ഉത്രാടദി വസമായ 3 – ാം തിയ്യതി രാത്രി 8 മണി വരെ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ( തൃശൂര്‍ , ആമ്പല്ലൂര്‍, പുതുക്കാട്, മൂര്‍ക്കനാട് … ) ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ പോകുന്ന വഴി ( ഞവരിക്കുളം വഴി ) പോകേണ്ടതാണ്. കൂടാതെ ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിന് മുന്‍വശം കാട്ടൂര്‍ റോഡ്, ബസ്സ് സ്റ്റാന്‍ഡ് –ഠാണാ ജംഗ്ഷന്‍ റോഡ്, ഠാണാ ജംഗ്ഷന്‍ –ചന്തക്കുന്ന് റോഡ്, ബസ്സ് സ്റ്റാന്‍ഡ് –കൂടല്‍മാണിക്യം ക്ഷേത്രം റോഡ് എന്നിവിടങ്ങളിലെ അനധികൃത പാര്‍ക്കിംഗ് , ഒാട്ടോറിക്ഷകളുടെ അനാവശ്യഒാട്ടം എന്നിവ കര്‍ശനമായി ഒഴിവാക്കിയിരിക്കുന്നു. ട്രാഫിക് ലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസ് വടക്കന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Comments

Top
Menu Title