News

“നഗരസഭയ്ക്ക് മുന്നിലെ പെറുക്കല്‍ നാടകങ്ങള്‍”

14102906ഇരിങ്ങാലക്കുട: തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പരിസരം ശുചിയാക്കാന്‍ എന്താ ആവേശം !!! . മാധ്യമങ്ങളില്‍ സ്ഥാനം നേടാന്‍ ‘സ്വച്ച് ഭാരത്‌’ പദ്ധതി ഒരു നിമിത്തമായി വന്നിരിക്കുകയാണ് പലരാഷ്ട്രിയക്കാര്‍ക്കും .സേവനവാരം ആഘോഷിക്കാന്‍ മുട്ടി നില്‍ക്കുന്ന ഖാദര്‍ദാരികള്‍ക്ക് ഇതൊരവസരവുമായി . നഗരസഭാ കൌണ്‍സിലര്‍മാര്‍ ഭരണപക്ഷ ഭേതമെന്യേ അയ്യങ്കാവ് മൈതാനത്ത് “ക്ലീന്‍ ചെയ്യാന്‍ പുറപ്പെട്ടപ്പോള്‍ “, സഞ്ചാരിയ്ക്ക് കാണാനായത് ഗ്ലൌസ് വരാന്‍ വൈകിയതുകൊണ്ട് മാലിന്യം പെറുക്കാന്‍ മൈതാനത്ത് ഇറങ്ങാന്‍ sanchariമടിയ്ക്കുന്ന ചില ജനനായകന്മാരെയും നായികകളെയുമാണ്‌ . ഗ്ലൌസ് വന്നപ്പോള്‍ “മഹാത്മാവിവിന്റെ പിന്മുറയില്‍പ്പെട്ട ഒരു ഖാദര്‍ദാരിയുടെ കമന്റ് ഒരു എലിയെ കിട്ടിയിരുന്നെങ്കില്‍ വാലില്‍ തൂക്കിയ നിലയില്‍ ശശി തരൂരിനെപ്പോലെ പോസ് ചെയ്യാമായിരുന്നു”. മറ്റുള്ളവര്‍ പണിയെടുക്കുമ്പോള്‍ നേതാക്കള്‍ ചമഞ്ഞു നോക്കി നിന്നവര്‍ മാധ്യമ ക്യാമറകളുടെ വെട്ടം കണ്ടപ്പോള്‍ മാലിന്യം പെറുക്കാന്‍ തുടങ്ങി. മാലിന്യങ്ങള്‍ പെറുക്കി ചാക്കിലിടുമ്പോള്‍ തന്റെ ഖദറില്‍ മുട്ടിയതിന് മാലിന്യത്തെക്കാള്‍ മലിമസമായ ഭാഷകള്‍ ഉപയോഗിക്കുന്നവരെയും ഈ സുദിനത്തില്‍ സഞ്ചാരിയ്ക്ക് കാണാനായി. സേവനവാര തത്പരരുടെ ശുചിത്വബോധം പക്ഷേ 10 മിനിറ്റ് നീണ്ടു നിന്നുള്ളൂ മാധ്യമങ്ങള്‍ പടിയിറങ്ങിയപ്പോള്‍ കയ്യിലെ ഗ്ലൌസ് അറപ്പോടെ വലിച്ചെറിഞ്ഞ് ഡെറ്റോള്‍ അന്വേഷിച്ച് നഗരസഭയിലേയ്ക്ക് ഓടിക്കയറി പലരും.ഇത് സ്വച്ച് ഭാരത്‌ പദ്ധതിയാണെന്ന് മോഡി ഭക്തരായ കൌണ്‍സിലര്‍മാര്‍മാരും, അത് സമ്മതിച്ച് കൊടുത്താല്‍ മേലാളന്മാര്‍ക്ക് ഇഷ്ടമാകുമോ എന്ന് ഭയന്ന് ഇത് കേന്ദ്ര സംസ്ഥാന പരിപാടിയുടെ ഭാഗമാണെന്ന് പറഞ്ഞ് ചെയര്‍പേഴ്സനും തങ്ങളുടെ തല മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം തിടുക്കത്തില്‍ സ്ഥലം വിട്ടു. മാലിന്യമുക്ത ഇരിങ്ങാലക്കുടയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ബോധ്യം വന്നതോടെ സഞ്ചാര സ്വാതന്ത്രം ഹനിക്കപ്പെടില്ലെന്ന വിശ്വാസത്തോടെ സഞ്ചാരി തിരികെ നടന്നു.


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Close
Menu Title