News

പാര്‍ക്കിംഗ് : സീബ്ര ലൈന്‍ നോക്കുകുത്തിയാകുന്നു

14061902ഇരിങ്ങാലക്കുട: ഏറെ   തിരക്കുള്ള  ബസ്‌ സ്റാന്‍ഡ് പരിസരത്ത് നഗരസഭാ ഷോപ്പിംഗ്‌   കോംപ്ലക്സിന് എതിര്‍വശം കൂടല്‍മാണിക്യം  റോഡില്‍ യാത്രക്കാര്‍ക്ക് റോഡ്‌ മുറിച്ച്   കടക്കാന്‍വേണ്ടി  നിര്‍മ്മിച്ച സീബ്ര ലൈനിന് ഇരുവശവും ബ്ലോക്ക്‌ ചെയ്യുന്ന രീതിയില്‍ ഓട്ടോ റിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് .റോഡിന് ഏറെ വീതിയും  ഗതാഗത രൂക്ഷതയുമുള്ള ഈ ഭാഗത്ത് സീബ്ര ലൈന്‍ വേണമെന്ന  ആവശ്യം ഏറിയതിനെ  തുടര്‍ന്നാണ് അധികൃതർ ഇത് നിര്‍മ്മിച്ചത്.സീബ്ര ലൈനിന് തടസമില്ലാത്ത രീതിയില്‍ ഓട്ടോ റിക്ഷ പാര്‍ക്കിംഗ്  നടത്തിയാല്‍ ജനങ്ങള്‍ക്ക്‌ ഇതുകൊണ്ട് പ്രയോജനമുണ്ടാകും .ബസ്‌ സ്റാന്‍ ദില നിന്നും പുറത്തേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എന്‍ട്രന്‍സില്‍ നിന്ന് പുറത്തെയ്ക്കിറങ്ങുന്ന ഭാഗത്ത് സ്റ്റെപ്പുകള്‍ പണ്ടേ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഷോപ്പിംഗ്‌ കോംപ്ലക്സിന് മുന്നിലെ അനധികൃത ഇരുചക്ര വാഹന പാര്‍ക്കിങ്ങും കാല്‍ നടക്കാര്‍ക്ക് എന്നും ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. പോലിസ് ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ സംഘടിതമായ യൂണിയന്‍ ശക്തി ഉപയോഗിച്ച് ഓട്ടോ തൊഴിലാളികള്‍  ഇവയെ എതിര്‍ത്ത് തോല്‍പ്പിക്കുകയായിരുന്നു.സീബ്ര ലൈന്‍ കടന്നു പോകുന്നിടത്ത് രണ്ടു ഓട്ടോറിക്ഷകള്‍ക്കുള്ള  പാര്‍ക്കിങ്ങ് ഇടം ഒഴിച്ചിട്ടാല്‍ തിരാവുന്ന ഈ നിസാര പ്രശ്നം നീട്ടിക്കൊണ്ട് പോവുന്നതില്‍ മറ്റു ചില സ്ഥാപിത താത്പര്യങ്ങള്‍ ഉണ്ടെന്നാണ് അറിയുന്നത്.

എസ് എന്‍ സ്കൂളില്‍ വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു

14062007ഇരിങ്ങാലക്കുട: വായനാവാരത്തോടനുബന്ധിച്ച് എസ് എന്‍ ഹയര്‍  സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍   മതമൈത്രിനിലയത്തില്‍ സംഘടിപ്പിച്ച  വായനയുടെ വസന്തോത്സവം   ബാലസാഹിത്യകാരന്‍ സി.ആര്‍.ദാസ് ഉദ്ഘാടനം ചെയ്തു.പി എസ് ബിജുന അദ്ധ്യക്ഷത വഹിച്ച  ചടങ്ങില്‍ എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചു , യു പി വിദ്യാര്‍ത്ഥികളെ പങ്കെടുപിപ്പിച്ചുകൊണ്ടുള്ള വഞ്ചിപ്പാട്ട്, വായനാനുഭവം പങ്കുവെയ്ക്കല്‍ എന്നീ പരിപാടികളും നടന്നു.എന്‍ ബി ഗോള്‍ഡ,അജിത ,ലിഷ,റീന ,മായ കെ ,മൃദുല ,കവിത, രമ്യ,ജിന , സുമിത,ആന്‍സു തുടങ്ങിയ അദ്ധ്യാപികമാര്‍ ചടങ്ങിന് നേതൃത്വം നല്കി.

പ്രതികാത്മക ബ്രസീല്‍ Vs അര്‍ജന്റിന ഫുട്ബോള്‍ പ്രദര്‍ശന മത്സരം

14062005ഇരിങ്ങാലക്കുട: എസ് എന്‍ ഹയര്‍  സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പ്രതികാത്മക ബ്രസീല്‍ , അര്‍ജന്റിന ഫുട്ബോള്‍ സംഘടിപ്പിച്ചു.  പി ടി എ പ്രസിഡണ്ട്  വേണു തോട്ടുങ്കല്‍ പ്രദര്‍ശന മര്ത്സരത്ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടിനെതിരെ 3 ഗോള്‍ നേടി അര്‍ജന്റിന വിജയികളായി. തൃശൂര്‍ പോലിസ് എ ആര്‍ ക്യാമ്പ് സിവില്‍ പോലിസ്  ഒഫീസര്‍ തുളസിദാസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഷാജി മാസ്റ്റര്‍ ,മായ ടീച്ചര്‍ തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്കി.

പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി

14062004ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനാവാരം ആചരിക്കുന്നു. വാരാചരണത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ലൈബ്രറി ഹാളില്‍ നടന്ന പി എന്‍ പണിക്കര്‍ അനുസ്മരണം ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്
ഉദ്ഘാടനം ചെയ്തു. പ്രൊഫ.ജയറാം ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. താലൂക് ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ട് ഐ ബാലഗോപാല്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ കെ ജി അജയകുമാര്‍ ,കൌണ്‍സിലര്‍ സോണിയ ഗിരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

ഷാജിന്‍ നടുമുറിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

14062003ഇരിങ്ങാലക്കുട: എസ് എന്‍ ഡി പി യോഗത്തിന്റെ അസി. സെക്രട്ടറി ഷാജിന്‍ നടുമുറിയുടെ ആകസ്മിക നിര്യാണത്തില്‍ മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ അനുശോചന സമ്മേളനം നടത്തി. ഇരിങ്ങാലക്കുട എസ് എന്‍ ക്ലബ് ഹാളില്‍ നടന്ന യോഗത്തിന് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ്‌ ചെറാകുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി കെ പ്രസന്നന്‍ സ്വാഗതം പറഞ്ഞു. യോഗം കൌണ്‍സിലര്‍ കെ കെ ബിനു ,എച്ച് ഡി പി സമാജം പ്രസിഡണ്ട്കെ കെ ഭരതന്‍ ,എസ് എന്‍ ക്ലബ് സെക്രട്ടറി എം വി ഗംഗാതരന്‍ ,യൂണിയന്‍ വൈസ് പ്രസിഡണ്ട് എം കെ സുബ്രഹ്മണ്യന്‍ ,യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് എന്‍ ബി ബിജോയ്‌ ,കെ കെ ചന്ദ്രന്‍ ,വി ആര്‍ സുകുമാരന്‍ ,യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ചെയര്‍മാന്‍ സജി കുമാര്‍ കല്ലട , എസ് എന്‍ ബി എസ് സമാജം പ്രസിഡണ്ട് പ്രവി കുമാര്‍ സി ഡി , മേഖലാ നേതാക്കളായ എം കെ വിശ്വംഭരന്‍ ,സി വി സുരേന്ദ്രന്‍ ,ലോഹ്യ പനിക്കംപറമ്പി ല്‍ ,യൂണിയന്‍ കൌണ്‍സിലര്‍ രവി ആലുക്കത്തറ , ഷിജില്‍ തവരംകാട്ടില്‍ ,നന്ദ സുഗതന്‍ ,ഡോ ജനാര്‍ദ്ദനന്‍ ,കെ കെ കൃഷ്ണാനന്ദ ബാബു, എം കെ അശോകൻ ,സുലഭ മനോജ്‌ ,മാലിനി പ്രേംകുമാര്‍, കെ ആര്‍ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.അദ്ദേഹത്തിന്റെ നിര്യാണം ശ്രീനാരായണ സമൂഹത്തിനു തീരാനഷ്ടമാണെന്ന് സമ്മേളനം വിലയിരുത്തുകയുണ്ടായി .

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തുമ്പൂര്‍ ബാങ്ക് ഭരണസമിതി

14062002ഇരിങ്ങാലക്കുട: കര്‍ഷകര്‍ക്ക്  ഉപകാരപ്രദമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ കുബേര കേസ് എടുക്കണമെന്ന ഇടതുപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോണി കാച്ചപ്പിള്ളി പത്ര സമ്മേളനത്തില്‍ പറഞ്ഞു.ഇടതുപക്ഷ ഭരണത്തിനു കീഴില്‍ നഷ്ടത്തിലായിരുന്ന ബാങ്കിനെ ലാഭാത്തിലാക്കിയത് ഈ ഭരണ സമിതിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആരോപനങ്ങളായി വരുന്നത് രാഷ്ട്രിയ ഉദ്ദേശങ്ങളോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ജൂണ്‍ 22 ഞായറാഴ്ച രാവിലെ 9 മണി മുതല്‍  ഉച്ചതിരിഞ്ഞ് 3 മണി വരെ വേളൂക്കര  പഞ്ചായത്ത് ഓഫിസിന് സമീപമുള്ള തോംസണ്‍ ഓയില്‍ കമ്പനി പരിസരത്ത് വച്ച് നടക്കും.

ഇരിങ്ങാലക്കുട നഗരസഭയുടെ 19 കോടിയുടെ പദ്ധതിക്ക് ഡി പി സി അംഗീകാരം

IJK-MUNICIPALITYഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ 2014-15 വര്‍ഷത്തെ പദ്ധതിക്ക് ജനകീയാസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഉത്പാദന, സേവനപശ്ചാത്തല മേഖലകളില്‍ 19.12 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഉത്പാദനമേഖലയ്ക്ക് 2 കോടി 52 ലക്ഷത്തിന്റെയും സേവന മേഖലയ്ക്ക് 7 കോടി 47 ലക്ഷത്തിന്റെയും പശ്ചാത്തല മേഖലയ്ക്ക് 9 കോടി 12 ലക്ഷത്തിന്റെയും വികസന പ്രവര്‍ത്തനങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡോ. അംബേദ്ക്കര്‍ സാംസ്‌കാരിക നിലയം, തലയിണക്കുന്ന് വായനശാല നിര്‍മ്മാണം, ചാത്തന്‍മാസ്റ്റര്‍ ഹാള്‍ നവീകരണം, അറവുശാല നവീകരണം, മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് യാര്‍ഡ് ടൈല്‍ വിരിക്കല്‍, എം.എന്‍ ലക്ഷം വീട് ഒറ്റവീടാക്കല്‍ തുടങ്ങിയവയാണ് ഈ സാമ്പത്തിക വര്‍ഷത്തെ പ്രധാനപ്പെട്ട പദ്ധതികളില്‍ ചിലതെന്ന് ചെയര്‍പേഴ്‌സന്‍ മേരിക്കുട്ടി ജോയ് അറിയിച്ചു.

കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ജൂണ്‍ 22 ന്

14062001കാറളം:  നവീകരിച്ച കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടം ഞായറാഴ്ച രാവിലെ 10.30ന് കേരള സഹകരണ ഖാദി വ്യവസായ വകുപ്പ്  മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. സി.എന്‍. ജയദേവന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. സഹകരണ ഹാള്‍, ലോക്കര്‍ റൂം എന്നിവയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും ചടങ്ങില്‍ നടക്കും.

ഇരിങ്ങാലക്കുടയില്‍ യു.ഡി.എഫ്. തിരിച്ചടിക്ക് കാരണം എം.പി. ജാക്‌സന്റെ നേതൃത്വത്തില്‍ ഹൈജാക്കെന്ന് പരാതി

14041102ഇരിങ്ങാലക്കുട: കെ.പി.സി.സി. ജന. സെക്രട്ടറി എം.പി. ജാക്‌സന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഹൈജാക്ക് ചെയ്തതുകൊണ്ടാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചടിക്ക് കാരണം എന്ന് സി.വി. പത്മരാജന്‍ കമ്മീഷനുമുമ്പാകെ പരാതി. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി അഡ്വ. ആന്റണി തെക്കേക്കരയാണ് ജാക്‌സനെതിരെ കമ്മീഷനു മുമ്പാകെ പരാതി നല്കിയിരിക്കുന്നത്. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ചെയര്‍മാനും ഡി.സി.സി. ജന. സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ വര്‍ക്കിങ് ചെയര്‍മാനുമായിട്ടുള്ള തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ യു.ഡി.എഫി.ന്റെ വിജയത്തിനുവേണ്ടി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ വയനാട് ചാര്‍ജ്ജുള്ള കെ.പി.സി.സി. ജന. സെക്രട്ടറി എം.പി. ജാക്‌സന്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ചാര്‍ജ്ജ് ചോദിച്ചുവാങ്ങിയശേഷം മുഴുവന്‍സമയം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. ഇത് ചട്ടവിരുദ്ധമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12,960 വോട്ടില്‍ വിജയിച്ച നിയോജകമണ്ഡലത്തില്‍ ഇക്കുറി യു.ഡി.എഫ്. 5001 വോട്ടിന് പിറകിലായി. മണ്ഡലം, ബൂത്ത് കമ്മിറ്റികളെ നിഷ്‌ക്രിയമാക്കി തന്റെ ഗ്രൂപ്പുകാരെ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു നേതാവ് പ്രവര്‍ത്തിച്ചിരുന്നത്. ഇരിങ്ങാലക്കുടയില്‍ എ.കെ. ആന്റണിയടക്കമുള്ള നേതാക്കള്‍ വന്നപ്പോള്‍ ആവേശകരമായ സ്വീകരണമൊരുക്കിയ ഇദ്ദേഹം ആഭ്യന്തരമന്ത്രി അടക്കമുള്ള മറ്റ് നേതാക്കള്‍ വന്നപ്പോള്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ജാക്‌സന്റെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായതായും അതിനാല്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.

ക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠ ഇളക്കിമാറ്റി കായലിലേക്ക് എറിഞ്ഞതായി പരാതി

14062009വെള്ളാങ്കല്ലുര്‍ :വള്ളിവട്ടം ശ്രീ ഭുവനേശ്വരി സമാജം ക്ഷേത്രത്തിലെ ഒന്നര സെന്റ്‌ സ്ഥലത്ത് മാറ്റി പ്രതിഷ്ടിച്ചിരുന്ന  നാഗ പ്രതിഷ്ഠകള്‍ സ്വകാര്യ വ്യക്തി ഇളക്കിമാറ്റി പൂവ്വത്തുംകടവ് കനോലി കായലില്‍ കളഞ്ഞതായി പരാതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവിലെ വിഗ്രഹങ്ങളാണ് പൊളിച്ച് നീക്കിയത്. നാഗക്കാവ് ഇരിക്കുന്ന സ്ഥലം തന്റെ സ്വന്തം സ്ഥലമാണെന്ന് അവകാശപെട്ടാണ് സ്വകാര്യ വ്യക്തി ഇത് പൊളിച്ച് മാറ്റിയത്. സര്‍പ്പക്കാവും പ്രതിഷ്ടയും തകര്‍ത്തതില്‍ ഭക്തജനം പ്രതിക്ഷേധം രേഖപ്പെടുത്തി.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

14062006വെള്ളാങ്കല്ലുര്‍ : ഇരിങ്ങാലക്കുട ഉപജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ്‌ ടു പരീക്ഷയി ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൽപ്പറമ്പ് ബി വി എം  ഹൈസ്കൂളിനെ ഇരിങ്ങാലക്കുട എം, എല്‍ എ  അഡ്വ തോമസ്‌ ഉണ്ണിയാടന്‍ അനുമോദിച്ചു. പ്ലസ്‌ ടു വിനും എസ് എസ് എൽ സി ക്കും എല്ലാ വിഷയത്തിലും എ പ്ലസ്‌ കരസ്ഥമാക്കിയ വിദ്യാര്‍ഥികളായ ഡയാന,ഐശ്വര്യ,ജിയ ,ബര്‍ക്കത്ത് ,ഹരിത എന്നീ വിദ്യാര്‍ത്ഥികളെ എം, എല്‍ എ ട്രോഫി നല്കി ആദരിച്ചു. സ്കൂള്‍ മാനേജര്‍ റവ ഫാ തോമസ്‌ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. ഹയര്‍സെക്കണ്ടറി  സ്കൂള്‍  പ്രിൻസിപ്പാള്‍  പി കെ ആന്റു, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ടി ജെ റോസി ഉണ്ണികൃഷ്ണന്‍ ,റോസ് തോമസ്‌,സ്മിത തോമസ്‌,ജിഫിന്‍ എന്നിവര്‍ സംസാരിച്ചു.

എം പിമാര്‍ക്ക് ഇരിങ്ങാലക്കുടയില്‍ പൌരസ്വീകരണം നല്കി

14061906 തൃശ്ശൂര്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട സി.എന്‍ ജയദേവനും, ചാലക്കുടി എം.പി ഇന്നസെന്റിനും ഇരിങ്ങാലക്കുടയില്‍ പൌരസ്വീകരണം നല്‍കി എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ നിന്ന് ഇരു എം പി മാരെയും സമ്മേളനം നടക്കുന്ന മുനിസിപ്പല്‍ ടൌണ്‍ഹാളിലേക്ക് സ്വീകരിച്ച് ആനയിച്ചുകൊണ്ടുവരികയും ചെയ്തു.തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറേറിയേറ്റംഗം കെ.പി രാജേന്ദ്രന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് അഡ്വ. രഘു കെ. മാരാത്ത്, കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.കെ ജോര്‍ജ്ജ്, കോണ്‍ഗ്രസ്സ് എസ് ജില്ലാ പ്രസിഡന്റ് സി.ആര്‍ വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.14061910

മീന്‍ പിടിക്കാന്‍ പോയ മദ്ധ്യവയസ്കന്‍ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

14061909പടിയൂര്‍ : മീന്‍ പിടിക്കാന്‍ പോയ മദ്ധ്യവയസ്കന്‍ പാടത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. പടിയൂര്‍ ചെറുപറമ്പില്‍ വാസുവിനെയാണ് അവ്ണ്ടര്‍ ചാല്‍ രാമന്‍ കോളില്‍ വ്യാഴാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ വാസുവിനെ കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയ മകനാണ് മൃദദേഹം കണ്ടെത്തിയത്. ഭാര്യ: രാധ,  മക്കള്‍; ഉണ്ണികൃഷ്ണന്‍, വിപിന്‍.

പുസ്തകങ്ങളിലൂടെ സാമൂഹ്യ പാരിസ്ഥിതിക വിപത്തുകള്‍ തടയാന്‍ സാധിക്കും :തുമ്പൂര്‍ ലോഹിതാക്ഷന്‍

14061907ഇരിങ്ങാലക്കുട: പുസ്തകങ്ങളിലൂടെ സാമൂഹ്യ പാരിസ്ഥിതിക വിപത്തുകള്‍ തടയാൻ സാധിക്കുമെന്ന് ലോക ചരിത്രം തെളിയിചിട്ടുണ്ടെന്നും ,മോചനം വായനയിലൂടെയാണ് സാദ്ധ്യമാവുക എന്നും കഥാകാരനും കഥാകൃത്തുമായ  തുമ്പൂര്‍ ലോഹിതാക്ഷന്‍  പറഞ്ഞു. മാപ്രാണം നിവേദിത വിദ്യാനികേതന്‍ സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരിക ള്‍ക്കിടയിലൂടെ കുട്ടികൾ അനുവര്‍ത്തിക്കേണ്ടതെന്നും  അദ്ദേഹം പറഞ്ഞു. മലയാളം അദ്ധ്യാപിക മിഷ ശ്രീജിത്ത് ,നിവേദിത സാംസ്കാരിക സമിതി അദ്ധ്യക്ഷന്‍ കെ കെ സുകുമാരന്‍ , പി ടി എ വൈസ് പ്രസിഡണ്ട് നിജി നിബിന്‍ ,ഹെഡ് മിസ്ട്രെസ്സ് വി ശ്രീദേവി ടീച്ചര്‍ , എം എസ് സരിത ,നീതു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ പ്രസംഗം,ചാര്‍ട്ട് അവതരണം ,കവിതാലാപനം ,കഥാവതരണം തുടങ്ങിയ നടന്നു.

വായനാദിനം ആചരിച്ചു

14061905എടക്കുളം : എസ് എന്‍ ജി എസ് എസ് എടക്കുളം സ്കൂളില്‍ വായനാദിനം സമുചിതമായി ആചരിച്ചു .ജൂണ്‍ 19 മുതല്‍ 25 വരെ ആചരിക്കുന്ന വായനാവാരത്തിന്റെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ മായ ടീച്ചര്‍ നിര്‍വഹിച്ചു .സ്കൂളില്‍ നടക്കുന്ന ചടങ്ങിന് പി കെ സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ വി സി ശശിധരന്‍ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കെ കെ വത്സലന്‍ ,പി കെ കാര്‍ത്തികേയന്‍ ,കെ എം ഹരിശ്ചന്ദ്രന്‍ ,ഓ എസ് ബാഹുലേയന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ടി ഡി സുധ സ്വാഗതവും സ്റാഫ് സെക്രട്ടറി നിഷ കെ എസ് നന്ദിയും പറഞ്ഞു.

നടവരമ്പ്: നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രിന്‍സിപ്പാള്‍ ടി എം വെങ്കിടേശ്വരന്‍ ,വി എം ശ്രീജിത,സ്മിത,ബിന്ദു ,ജോര്‍ജ്ജ്  ,എന്നിവര് നേതൃത്വം നല്കി.

Top
Menu Title