News

ഇരിങ്ങാലക്കുട നഗരസഭയുടെ 19 കോടിയുടെ പദ്ധതിക്ക് ഡി പി സി അംഗീകാരം

IJK-MUNICIPALITYഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ 2014-15 വര്‍ഷത്തെ പദ്ധതിക്ക് ജനകീയാസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഉത്പാദന, സേവനപശ്ചാത്തല മേഖലകളില്‍ 19.12 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഉത്പാദനമേഖലയ്ക്ക് 2 കോടി 52 ലക്ഷത്തിന്റെയും സേവന മേഖലയ്ക്ക് 7 കോടി 47 ലക്ഷത്തിന്റെയും പശ്ചാത്തല മേഖലയ്ക്ക് 9 കോടി 12 ലക്ഷത്തിന്റെയും വികസന പ്രവര്‍ത്തനങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡോ. അംബേദ്ക്കര്‍ സാംസ്‌കാരിക നിലയം, തലയിണക്കുന്ന് വായനശാല നിര്‍മ്മാണം, ചാത്തന്‍മാസ്റ്റര്‍ ഹാള്‍ നവീകരണം, അറവുശാല നവീകരണം, മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് യാര്‍ഡ് ടൈല്‍ വിരിക്കല്‍, എം.എന്‍ ലക്ഷം വീട് ഒറ്റവീടാക്കല്‍ തുടങ്ങിയവയാണ് ഈ സാമ്പത്തിക വര്‍ഷത്തെ പ്രധാനപ്പെട്ട പദ്ധതികളില്‍ ചിലതെന്ന് ചെയര്‍പേഴ്‌സന്‍ മേരിക്കുട്ടി ജോയ് അറിയിച്ചു.

കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ജൂണ്‍ 22 ന്

14062001കാറളം:  നവീകരിച്ച കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടം ഞായറാഴ്ച രാവിലെ 10.30ന് കേരള സഹകരണ ഖാദി വ്യവസായ വകുപ്പ്  മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. സി.എന്‍. ജയദേവന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. സഹകരണ ഹാള്‍, ലോക്കര്‍ റൂം എന്നിവയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും ചടങ്ങില്‍ നടക്കും.

ഇരിങ്ങാലക്കുടയില്‍ യു.ഡി.എഫ്. തിരിച്ചടിക്ക് കാരണം എം.പി. ജാക്‌സന്റെ നേതൃത്വത്തില്‍ ഹൈജാക്കെന്ന് പരാതി

14041102ഇരിങ്ങാലക്കുട: കെ.പി.സി.സി. ജന. സെക്രട്ടറി എം.പി. ജാക്‌സന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഹൈജാക്ക് ചെയ്തതുകൊണ്ടാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചടിക്ക് കാരണം എന്ന് സി.വി. പത്മരാജന്‍ കമ്മീഷനുമുമ്പാകെ പരാതി. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി അഡ്വ. ആന്റണി തെക്കേക്കരയാണ് ജാക്‌സനെതിരെ കമ്മീഷനു മുമ്പാകെ പരാതി നല്കിയിരിക്കുന്നത്. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ചെയര്‍മാനും ഡി.സി.സി. ജന. സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ വര്‍ക്കിങ് ചെയര്‍മാനുമായിട്ടുള്ള തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ യു.ഡി.എഫി.ന്റെ വിജയത്തിനുവേണ്ടി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ വയനാട് ചാര്‍ജ്ജുള്ള കെ.പി.സി.സി. ജന. സെക്രട്ടറി എം.പി. ജാക്‌സന്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ചാര്‍ജ്ജ് ചോദിച്ചുവാങ്ങിയശേഷം മുഴുവന്‍സമയം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. ഇത് ചട്ടവിരുദ്ധമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12,960 വോട്ടില്‍ വിജയിച്ച നിയോജകമണ്ഡലത്തില്‍ ഇക്കുറി യു.ഡി.എഫ്. 5001 വോട്ടിന് പിറകിലായി. മണ്ഡലം, ബൂത്ത് കമ്മിറ്റികളെ നിഷ്‌ക്രിയമാക്കി തന്റെ ഗ്രൂപ്പുകാരെ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു നേതാവ് പ്രവര്‍ത്തിച്ചിരുന്നത്. ഇരിങ്ങാലക്കുടയില്‍ എ.കെ. ആന്റണിയടക്കമുള്ള നേതാക്കള്‍ വന്നപ്പോള്‍ ആവേശകരമായ സ്വീകരണമൊരുക്കിയ ഇദ്ദേഹം ആഭ്യന്തരമന്ത്രി അടക്കമുള്ള മറ്റ് നേതാക്കള്‍ വന്നപ്പോള്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ജാക്‌സന്റെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായതായും അതിനാല്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.

ക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠ ഇളക്കിമാറ്റി കായലിലേക്ക് എറിഞ്ഞതായി പരാതി

14062009വെള്ളാങ്കല്ലുര്‍ :വള്ളിവട്ടം ശ്രീ ഭുവനേശ്വരി സമാജം ക്ഷേത്രത്തിലെ ഒന്നര സെന്റ്‌ സ്ഥലത്ത് മാറ്റി പ്രതിഷ്ടിച്ചിരുന്ന  നാഗ പ്രതിഷ്ഠകള്‍ സ്വകാര്യ വ്യക്തി ഇളക്കിമാറ്റി പൂവ്വത്തുംകടവ് കനോലി കായലില്‍ കളഞ്ഞതായി പരാതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവിലെ വിഗ്രഹങ്ങളാണ് പൊളിച്ച് നീക്കിയത്. നാഗക്കാവ് ഇരിക്കുന്ന സ്ഥലം തന്റെ സ്വന്തം സ്ഥലമാണെന്ന് അവകാശപെട്ടാണ് സ്വകാര്യ വ്യക്തി ഇത് പൊളിച്ച് മാറ്റിയത്. സര്‍പ്പക്കാവും പ്രതിഷ്ടയും തകര്‍ത്തതില്‍ ഭക്തജനം പ്രതിക്ഷേധം രേഖപ്പെടുത്തി.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

14062006വെള്ളാങ്കല്ലുര്‍ : ഇരിങ്ങാലക്കുട ഉപജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ്‌ ടു പരീക്ഷയി ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൽപ്പറമ്പ് ബി വി എം  ഹൈസ്കൂളിനെ ഇരിങ്ങാലക്കുട എം, എല്‍ എ  അഡ്വ തോമസ്‌ ഉണ്ണിയാടന്‍ അനുമോദിച്ചു. പ്ലസ്‌ ടു വിനും എസ് എസ് എൽ സി ക്കും എല്ലാ വിഷയത്തിലും എ പ്ലസ്‌ കരസ്ഥമാക്കിയ വിദ്യാര്‍ഥികളായ ഡയാന,ഐശ്വര്യ,ജിയ ,ബര്‍ക്കത്ത് ,ഹരിത എന്നീ വിദ്യാര്‍ത്ഥികളെ എം, എല്‍ എ ട്രോഫി നല്കി ആദരിച്ചു. സ്കൂള്‍ മാനേജര്‍ റവ ഫാ തോമസ്‌ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. ഹയര്‍സെക്കണ്ടറി  സ്കൂള്‍  പ്രിൻസിപ്പാള്‍  പി കെ ആന്റു, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ടി ജെ റോസി ഉണ്ണികൃഷ്ണന്‍ ,റോസ് തോമസ്‌,സ്മിത തോമസ്‌,ജിഫിന്‍ എന്നിവര്‍ സംസാരിച്ചു.

എം പിമാര്‍ക്ക് ഇരിങ്ങാലക്കുടയില്‍ പൌരസ്വീകരണം നല്കി

14061906 തൃശ്ശൂര്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട സി.എന്‍ ജയദേവനും, ചാലക്കുടി എം.പി ഇന്നസെന്റിനും ഇരിങ്ങാലക്കുടയില്‍ പൌരസ്വീകരണം നല്‍കി എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ നിന്ന് ഇരു എം പി മാരെയും സമ്മേളനം നടക്കുന്ന മുനിസിപ്പല്‍ ടൌണ്‍ഹാളിലേക്ക് സ്വീകരിച്ച് ആനയിച്ചുകൊണ്ടുവരികയും ചെയ്തു.തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറേറിയേറ്റംഗം കെ.പി രാജേന്ദ്രന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് അഡ്വ. രഘു കെ. മാരാത്ത്, കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.കെ ജോര്‍ജ്ജ്, കോണ്‍ഗ്രസ്സ് എസ് ജില്ലാ പ്രസിഡന്റ് സി.ആര്‍ വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.14061910

മീന്‍ പിടിക്കാന്‍ പോയ മദ്ധ്യവയസ്കന്‍ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

14061909പടിയൂര്‍ : മീന്‍ പിടിക്കാന്‍ പോയ മദ്ധ്യവയസ്കന്‍ പാടത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. പടിയൂര്‍ ചെറുപറമ്പില്‍ വാസുവിനെയാണ് അവ്ണ്ടര്‍ ചാല്‍ രാമന്‍ കോളില്‍ വ്യാഴാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ വാസുവിനെ കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയ മകനാണ് മൃദദേഹം കണ്ടെത്തിയത്. ഭാര്യ: രാധ,  മക്കള്‍; ഉണ്ണികൃഷ്ണന്‍, വിപിന്‍.

പുസ്തകങ്ങളിലൂടെ സാമൂഹ്യ പാരിസ്ഥിതിക വിപത്തുകള്‍ തടയാന്‍ സാധിക്കും :തുമ്പൂര്‍ ലോഹിതാക്ഷന്‍

14061907ഇരിങ്ങാലക്കുട: പുസ്തകങ്ങളിലൂടെ സാമൂഹ്യ പാരിസ്ഥിതിക വിപത്തുകള്‍ തടയാൻ സാധിക്കുമെന്ന് ലോക ചരിത്രം തെളിയിചിട്ടുണ്ടെന്നും ,മോചനം വായനയിലൂടെയാണ് സാദ്ധ്യമാവുക എന്നും കഥാകാരനും കഥാകൃത്തുമായ  തുമ്പൂര്‍ ലോഹിതാക്ഷന്‍  പറഞ്ഞു. മാപ്രാണം നിവേദിത വിദ്യാനികേതന്‍ സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരിക ള്‍ക്കിടയിലൂടെ കുട്ടികൾ അനുവര്‍ത്തിക്കേണ്ടതെന്നും  അദ്ദേഹം പറഞ്ഞു. മലയാളം അദ്ധ്യാപിക മിഷ ശ്രീജിത്ത് ,നിവേദിത സാംസ്കാരിക സമിതി അദ്ധ്യക്ഷന്‍ കെ കെ സുകുമാരന്‍ , പി ടി എ വൈസ് പ്രസിഡണ്ട് നിജി നിബിന്‍ ,ഹെഡ് മിസ്ട്രെസ്സ് വി ശ്രീദേവി ടീച്ചര്‍ , എം എസ് സരിത ,നീതു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ പ്രസംഗം,ചാര്‍ട്ട് അവതരണം ,കവിതാലാപനം ,കഥാവതരണം തുടങ്ങിയ നടന്നു.

വായനാദിനം ആചരിച്ചു

14061905എടക്കുളം : എസ് എന്‍ ജി എസ് എസ് എടക്കുളം സ്കൂളില്‍ വായനാദിനം സമുചിതമായി ആചരിച്ചു .ജൂണ്‍ 19 മുതല്‍ 25 വരെ ആചരിക്കുന്ന വായനാവാരത്തിന്റെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ മായ ടീച്ചര്‍ നിര്‍വഹിച്ചു .സ്കൂളില്‍ നടക്കുന്ന ചടങ്ങിന് പി കെ സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ വി സി ശശിധരന്‍ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കെ കെ വത്സലന്‍ ,പി കെ കാര്‍ത്തികേയന്‍ ,കെ എം ഹരിശ്ചന്ദ്രന്‍ ,ഓ എസ് ബാഹുലേയന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ടി ഡി സുധ സ്വാഗതവും സ്റാഫ് സെക്രട്ടറി നിഷ കെ എസ് നന്ദിയും പറഞ്ഞു.

നടവരമ്പ്: നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രിന്‍സിപ്പാള്‍ ടി എം വെങ്കിടേശ്വരന്‍ ,വി എം ശ്രീജിത,സ്മിത,ബിന്ദു ,ജോര്‍ജ്ജ്  ,എന്നിവര് നേതൃത്വം നല്കി.

എച്ച് ഡി പി സമാജം സ്കൂള്‍ നന്മ വിദ്യാര്‍ത്ഥികളും നാട്ടുകാരും റോഡ്‌ നന്നാക്കുവാന്‍ രംഗത്ത്

14061908എടത്തിരിഞ്ഞി: പോട്ട- മൂന്നുപീടിക റോഡ്‌ വാട്ടര്‍ അതോറിറ്റി പൈപ്പിടാന്‍ കുഴിച്ചതുമൂലം പലയിടത്തും പൊളിഞ്ഞ് കിടക്കുന്നതുമുലം  വിദ്യാര്‍ത്ഥികളും യാത്രക്കാരും സ്ഥിരമായി റോഡില്‍ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന അവസ്ഥ മാറ്റിയെടുക്കാന്‍ എടത്തിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ നന്മ വിദ്യാര്‍ത്ഥികളും  നാട്ടുകാരും ചേര്‍ന്ന് എടത്തിരിഞ്ഞി പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിലെ റോഡ്‌ നന്നാക്കുവാൻ മുന്നിട്ടിറങ്ങി.  മാനേജര്‍ ഭാരതാൻ കണ്ടെങ്കാട്ടില്‍ ,എച്ച് എം. എ എം ഗിരിജാദേവി,പി ടി എ പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണന്‍  ,അദ്ധ്യാപകരായ പി കെ നന്ദകുമാര്‍ , എം ഡി സുരേഷ്  എന്നിവരും നാട്ടുകാരും നേതൃത്വം നല്കി.

തുമ്പൂര്‍ ബാങ്ക് ഭരണസമിതിക്കെതിരെ”കുബേര കേസ് ” എടുക്കണമെന്ന് ഇടതുപക്ഷം

14061904ഇരിങ്ങാലക്കുട: ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ കുബേര നടപടികള്‍  തുമ്പൂര്‍ സര്‍വ്വീസ്  സഹകരണ ബാങ്കിനെതിരെ സ്വീകരിക്കണമെന്ന്  സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് കാര്‍ഷിക ബാങ്ക് വഴി ലഭിക്കുന്ന വായ്പ ഒരു സെന്റ്‌ ഭൂമിയ്ക്ക് 1500 എന്ന  സ്കെയില്‍ ഓഫ് പേയില്‍, നികുതി അടച്ച രസീത് മാത്രം ഈടാക്കി ഒരു ലക്ഷം രൂപ വരെ നല്കാവുന്നതാണ് .ഭൂമി ഈട് വച്ചാല്‍ 3 ലക്ഷം രൂപ വരെ ലഭിക്കും ഇതിന് കര്‍ഷകര്‍ പലിശ കൊടുക്കേണ്ടതില്ല.എന്നാല്‍  തുമ്പൂര്‍ ബാങ്കില്‍ 25000 രൂപ മാത്രമേ നല്കി വരുന്നുള്ളൂ. അതിനാല്‍  കാര്‍ഷിക വായ്പയ്ക്ക് പകരം മിഡ്ടേം വായ്പ എടുക്കുകയാണ് .പലിശരഹിത വായ്പയ്ക്ക് പകരം കര്‍ഷകര്‍ ഒരു ലക്ഷം രൂപയ്ക്ക് 16000 രൂപ പലിശ കൊടുക്കേണ്ട അവസ്ഥയിലാണിപ്പോള്‍ .ജനങ്ങളെ ചൂഷണം ചെയ്യുകയും നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ്നേരിടുകയും ചെയ്യുന്ന നിലവിലുള്ള ഭരണ സമിതിയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും സഹകരണ സംരക്ഷണ മുന്നണിയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും വാര്‍ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അമ്മന്നൂരിന് വീണ്ടും അവഗണന :നഗരസഭയുടെ അമ്മന്നൂര്‍ സ്ക്വയര്‍ കാനയില്‍

14061903ഇരിങ്ങാലക്കുട: യുനസ്കോ ആദരിച്ച വിശ്വവിഖ്യാതനായ കൂടിയാട്ടം കലാകാരന്‍  അമ്മന്നൂര്‍ മാധവ ചാക്യാര്‍ക്ക് ജന്മനാട്ടില്‍ നഗരസഭയുടെ വക വീണ്ടും അനാദരവ്.  പുതിയതായി നിര്‍മ്മിച്ച ബൈപ്പാസ്ജംഗ്ഷനില്‍ കഴിഞ്ഞ നഗരസഭാ ഭരണ സമിതി സ്ഥാപിച്ച  അമ്മന്നൂര്‍ സ്ക്വയര്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ദിവസങ്ങളായി കാനയില്‍ കിടക്കുന്നു. മന്ത്രിയെത്തി ഉദ്ഘാടനം നിര്‍വഹിച്ച  ശിലാസ്ഥാപക ഫലകമാണ് റോഡരികില്‍ കാനയില്‍ അനാഥമായി കിടക്കുന്നത്. നഗരസഭാ ടൌണ്‍ ഹാളിന് ഗുരു അമ്മന്നൂര്‍ മാധവചാക്യാരുടെ പേര് നല്കാന്‍  പല സംഘടനകളും ആവശ്യപ്പെട്ടെങ്കിലും നഗരസഭാ അത് ചെയ്തിരുന്നില്ല. അതിനു പകരമായിട്ടാണ് നഗരസഭാ അമ്മന്നൂർ സ്ക്വയര്‍ നിര്‍മ്മിക്കാമെന്നേറ്റത്. അമ്മന്നൂരിന്റെ ജന്മദിനമാഘോഷിക്കുന്ന  ഈ വേളയില്‍ അദ്ദേഹത്തോട് നഗരസഭ കാണിക്കുന്ന ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിക്ഷേധം രൂപപ്പെടുന്നുണ്ട്. ഗുരുകുലത്തിന് നല്കാമെന്നേറ്റ  സാമ്പത്തിക സഹായം പോലും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയന്‍ പ്രഥമ സംസ്ഥാന സമ്മേളനം ജൂണ്‍ 22 ന്

14062102ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം ജൂണ്‍ 22 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ നടക്കുമെന്ന് എ ഐ ടി യു സി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം സംസ്ഥാന സെക്രട്ടറി എ എന്‍ രാജന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് എ ടി വര്‍ഗ്ഗീസ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. സി പി ഐ തൃശൂര്‍ ജില്ല ആക്ടിങ്ങ് സെക്രട്ടറി കെ കെ വത്സരാജ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കും. വസ്തു വ്യാപാര മേഖലയെ തൊഴില്‍ മേഖലയായി സര്‍ക്കാര്‍ അംഗീകരിക്കുക,മാന്യമായ സേവന-വേതന വ്യവസ്ഥ നടപ്പാക്കുക, കമ്മിഷന്‍ ശതമാനം വ്യക്തമാക്കുക തനതായ ക്ഷേമ പദ്ധതിയും പെന്‍ഷനും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടന മുന്നോട്ടു വച്ചു. പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ സംസ്ഥാന പ്രസിഡണ്ട് എ ടി വര്‍ഗ്ഗീസ്,ജില്ല കമ്മിറ്റി അംഗം കെ എ സന്തോഷ്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

എസ് എന്‍ ഡി പി യോഗം അസിസ്റ്റന്‍റ് സെക്രട്ടറി ഷാജിന്‍ നടുമുറി അന്തരിച്ചു

14061901ഇരിങ്ങാലക്കുട: എസ് എന്‍ ഡി പി യോഗം അസ്സിസ്റ്റെന്റ് സെക്രട്ടറി ഷാജിന്‍ നടുമുറി (52)അന്തരിച്ചു.  കാന്‍ര്‍  രോഗബാധിതനായിരുന്നു.  മുകുന്ദപുരം യൂണിയന്‍ എസ് എന്‍ ഡി പി യോഗം ഭാരവാഹിയായിരുന്നു .പുത്തന്‍ചിറ കൊമ്പത്ത് കടവിലാണ് സ്വദേശം. എസ് എൻ ഡി പി  മുകുന്ദപുരം യൂണിയൻ  ബോര്‍ഡ്‌ മെമ്പറും വര്‍ഷങ്ങളോളം എസ് എൻ ഡി പി  യോഗം കൌണ്‍സിലറുമായിരുന്നു . എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു അന്ത്യം. ഭാര്യ:രേഖ . സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്
പുത്തന്‍ചിറയില്‍ നടക്കും.സംസ്കാരത്തിന് ശേഷം ഇരിങ്ങാലക്കുട എസ് എന്‍ ക്ലബ്  ഹാളില്‍ അനുശോചനയോഗം ചേരും .

ജൂണ്‍ 19 വായനദിനം : വായനയുടെ അക്ഷയഖനിയായി മഹാത്മാഗാന്ധി റീഡിംങ്ങ് റൂം 125-ാം വര്‍ഷവും

14061810ഇരിങ്ങാലക്കുട:കേരളത്തിലെ സാമൂഹിക സാംസ്കാരിക മേഖലയില്‍ അനുസ്യുതമായ വികാസം വിളിച്ചറിയിക്കുന്ന പല സവിശേഷതകളും ഉള്ള ഇരിങ്ങാലക്കുടയില്‍ നമ്മുടെ വിവേകമതികളായ പൂര്‍വ്വികര്‍ 124 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനൗപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചുകൊണ്ട് തുടങ്ങിയ ഒരു മഹത് സ്ഥാപനമാണ്‌ മഹാത്മാഗാന്ധി റീഡിംങ്ങ് റൂം ആന്റ് ലൈബ്രറി. 35 അംഗങ്ങളോടുകൂടി തുടക്കം കുറിച്ച വായനശാലയുടെ പ്രഥമ പ്രസിഡണ്ട് കിട്ടുണ്ണി മേനോനും സെക്രട്ടറി സി എസ് വെങ്കിടെശ്വര അയ്യരുമാണ്.  125-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ഗ്രന്ഥശാലയുടെ കഴിഞ്ഞ 117 വര്‍ഷത്തേയും മിനിറ്റ്സ് സൂക്ഷിച്ചിട്ടുള്ളതില്‍ നിന്നും തന്നെ ഗ്രന്ഥശാലയുടെ പ്രവര്‍ത്തന നിപുണത വ്യക്തമാകുന്നതാണ്.വിക്ടോറിയ രാജ്ഞിയുടെ ജൂബിലിയാഘോഷങ്ങളില്‍ ബാക്കിവന്ന തുകകൊണ്ട് പണികഴിപ്പിച്ച വിക്ടോറിയ റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി സ്വാതന്ത്ര്യലബ്ധിക്കുശേഷം മഹാത്മാഗാന്ധി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി എന്ന പേരു സ്വീകരിച്ച് ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ ഇഴുകിച്ചേര്‍ന്നു. കൊല്ലവര്‍ഷം 1062 (1887) ല്‍ ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖര്‍ ഒത്തുചേര്‍ന്ന് വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ ജൂബിലിയാഘോഷത്തിന് വലിയൊരു സംഖ്യ 14061812സ്വരൂപിക്കുകയുണ്ടായി. ആഘോഷ പരിപാടികള്‍ക്ക് വാരിക്കോരി പണം ചെലവഴിച്ചിട്ടും അന്നത്തെ നിലയ്ക്ക് നല്ലൊരു സംഖ്യ ബാക്കി വന്നു. 552 രൂപ 35 പൈസ, അരയണ തുകയാണ് ബാക്കിവന്നത്. ഈ തുക നാട്ടില്‍ ഗ്രന്ഥശാല സ്ഥാപിക്കുന്നതിന് മാറ്റിവെയ്ക്കുകയായിരുന്നു. 1893 ആഗസ്റ്റ് നാലിന് ഇരിങ്ങാലക്കുട ലോക്കല്‍ ഡിസ്ട്രിക്ട് സ്‌കൂളില്‍ അന്നത്തെ മുകുന്ദപുരം മജിസ്‌ട്രേറ്റ് ആയിരുന്ന എ. കിട്ടുണ്ണിമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി എന്ന പേരില്‍ ഗ്രന്ഥശാല സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്. തൃശൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തില്‍ ഏഴാം സ്ഥാനവും ഈ ഗ്രന്ഥശാല അലങ്കരിക്കുന്നുണ്ട്.മുകുന്ദപുരം താലൂക്ക് 14061811ലൈബ്രറിയായുംഅംഗീകരിച്ചിട്ടുള്ള ഈ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം ഇതര സാസ്കാരിക കലാകായിക മേഖലയിലും സജീവമാണ്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ തുറന്നിരിക്കുന്ന റീഡിംങ്ങ് റൂമില്‍ എല്ലാ വിധ ദിനപത്രങ്ങളും മാസികകളും പൊതുജനത്തിന് ഉപയോഗപ്പെടുത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

Top
Menu Title