News

ദീപാവലി ആഘോഷങ്ങള്‍ : പടങ്ങള്‍ക്ക് പിറകെ പോവാതെ മധുരത്തിന് പുറകെയാണ് ഇത്തവണ ഇരിങ്ങാലക്കുടയിലെ ജനങ്ങള്‍

14102109ഇരിങ്ങാലക്കുട: ദീപാവലി ആഘോഷങ്ങള്‍ ഇത്തവണ പടങ്ങള്‍ക്ക് പിറകെ പോവാതെ മധുരത്തിന് പുറകെയാണ് ഇരിങ്ങാലക്കുടയിലെ ജനങ്ങള്‍ . ദീപാവലി പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മധുര പലഹാരങ്ങളടങ്ങിയ ദീപാവലി സ്വീറ്റ് ബോക്സിന് ആവശ്യക്കാര്‍ ഏറെയാണ്‌ . നൂറു രൂപയുടെ 15 തരം മധുര പലഹാരങ്ങളുടെ അരകിലോയുടെ ബോക്സും 200 രൂപയുടെ ബോക്സുമാണ് വിപണിയിലുള്ളത്. ഡേറ്റ് ബര്‍ഫി, പിസ്റ്റ ബര്‍ഫി ,ചോക്കലേറ്റ് ബര്‍ഫി ,മൈസൂര് ലഡു , ഓറഞ്ച് ലഡു, മില്ക്ക് പെഡ , ഗുലാബ് ജമുണ്‍ ,സോനാ പപ്പിടി,മൈസൂര് പാവ് തുടങ്ങിയവയാണ് ബോക്സിലുള്ളത്. അന്യ സംസ്ഥാന തൊഴിലാളികളും മധുരങ്ങള്‍ വാങ്ങാന്‍ കടയിലെത്തുന്നുണ്ട്.

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ !!

14102106

എല്ലാവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദീപാവലി ആശംസകള്‍….

ന്യൂസ്‌ ടീം – ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം

ലഹരിയ്ക്കും പ്ലാസ്റ്റിക്കിനും എതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

14102103ഇരിങ്ങാലക്കുട: മദ്യത്തിനും മയക്കുമരുന്നിനും പ്ലാസ്റ്റിക്കില്‍ നിന്നും സമൂഹത്തെ വി മുക്തമാക്കണം എന്ന ലക്ഷ്യത്തോടെ “സേവ് ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് എന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. വാര്‍ഡ്‌ മെമ്പര്‍ ജൈസന്‍ പാറേ ക്കാടന്‍ ചാമ്പ്യന്‍ഷിപ്‌ ഫ്ലാഗ് ഓഫ്‌ ചെയ്തു. പെണ്‍കുട്ടികള്‍ 4 കിലോ മീറ്ററും ആണ്‍കുട്ടികള്‍ 5.5 കിലോ മീറ്ററുമാണ് ഓടിയത്.പ്രിന്‍സിപ്പാള്‍ ഡോ ജോസ് തെക്കന്‍ ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു ,വിജയികളായവര്‍ക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.

മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആന്റ് ലൈബ്രറിയില്‍ “മലയാള സിനിമാഗാനങ്ങളെ” അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു 

M G Libraryഇരിങ്ങാലക്കുട: മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആന്റ് ലൈബ്രറിയുടെ 125 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ലൈബ്രറി ഹാളില്‍ “മലയാള ചലച്ചിത്രഗാനം ഇന്നലെ ഇന്ന് നാളെ ” എന്ന വിഷയം ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറിനോടനുബന്ധിച്ച് സ്കൂള്‍ -കോളേജ് വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികളുടെ പഴയകാല ചലച്ചിത്ര ഗാനാലാപനവും നടക്കും . ചടങ്ങുകളുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആന്റ് ലൈബ്രറി പ്രസിഡണ്ട് കെ വി രാമനാഥന്‍ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ സെമിനാര്‍ അവതരിപ്പിക്കും.

ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പൊതുകിണര്‍ ഗ്രില്‍ ഇട്ടു സംരക്ഷിച്ചു

14102107ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കാഞ്ഞിരതോട് ലൈനിലുള്ള സൌഹൃദ പൊതുകിണര്‍ വൃത്തിയാക്കി ഇരുമ്പ് മറയിട്ട് സംരക്ഷിച്ചു. നൂറുകണക്കിന് ഭവനങ്ങള്‍ക്ക് കുടിവെള്ളത്തിന് ആശ്രയമായ പൊതുകിണര്‍ പ്രൊജക്റ്റ് കോഡിനെറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.

മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായ സംരക്ഷണ മുന്നണി യോഗം തൃശൂര്‍ മാരാര്‍ ക്ഷേമ സഭാ ഹാളില്‍ സംഘടിപ്പിച്ചു. യോഗത്തില്‍ തൃശൂര്‍ ജില്ല കമ്മിറ്റി രൂപികരിച്ചു . ഭാരവാഹികളായി പ്രസിഡണ്ട് എന്‍ കെ രാധാകൃഷ്ണ നമ്പിടി (കാട്ടകാമ്പല്‍ ) സെക്രട്ടറി സുരേഷ് മൂസത് (ഇരിങ്ങാലക്കുട) ,ട്രഷറർ പി ഗോപാലകൃഷ്ണ നായര്‍ (ഗുരുവായൂര്‍) എന്നിവരെ തിരഞ്ഞെടുത്തു.

പുത്തന്‍കുളം മഹാഗണപതി ക്ഷേത്രത്തില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു

14102105ഇരിങ്ങാലക്കുട: ദീപാവലിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബ്രാഹ്മണ സമൂഹമായ വേളൂക്കര ബ്രാഹ്മണ സഭയുടെയുടെയും കേരള ബ്രാഹ്മണ സഭയുടെ ഉപസഭയായ ഇരിങ്ങാലക്കുട യൂണിറ്റും ചേര്‍ന്ന് ശ്രീ പുത്തന്‍കുളം മഹാഗണപതി ക്ഷേത്രത്തില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. വിശേഷാല്‍ പൂജകള്‍ ,ലളിതാ സഹസ്രനാമ പാരായണം ,ദീപം തെളിയിക്കല്‍ ,കൂടാതെ വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കും.

“ആലില”- പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കം

14102101ഇരിങ്ങാലക്കുട: സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന” പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയായ ആലിലയുടെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മരം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സര്‍ക്കിള്‍ സഹകരണ ഓഫിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി കെ ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണന്‍ ,വാര്‍ഡ്‌ കൌണ്‍സിലര്‍ കെ വേണുമാസ്റ്റര്‍ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാരഥികള്‍ ,ഉദ്യോഗസ്ഥ പ്രമുഖര്‍ ,സഹകാരികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അപകടത്തില്‍പ്പെട്ട വാഹനം രണ്ടു ദിവസമായിട്ടും റോഡില്‍ നിന്നു എടുത്ത് മാറ്റാത്തത് മഠത്തിക്കരയില്‍ അപകട സാദ്ധ്യത സൃഷ്ടിക്കുന്നു

14102004മഠത്തിക്കര: അശ്രദ്ധമായി മഠത്തിക്കര റോഡില്‍ നിന്ന് സംസ്ഥാനപാതയിലേയ്ക്ക്‌ കയറിയ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അമിത വേഗതയില്‍ വന്ന കാര്‍ സമീപത്തെ മതിലും കടയുടെ ഷട്ടറും ഇടിച്ച് തകര്‍ത്തു. നെടുമ്പാശേരിയില്‍ നിന്നു വരികയായിരുന്ന തിരൂര്‍ സ്വദേശികളുടെ സ്വിഫ്റ്റ് കാരാണ് അപകടത്തില്‍പ്പെട്ടത്‌. മഠത്തിക്കരയിലെ സെക്കണ്ട് ഹാന്റ് ടു വീലര്‍ വില്പ്പന കേന്ദ്രത്തിന്റെ ഷട്ടറും സമീപത്തെ മതിലിലുമാണ് തകര്‍ത്തത്.കാറും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അപകടം നടന്നു ഒരു ദിവസം കഴിഞ്ഞിട്ടും വാഹനം റോഡില്‍ നിന്നു എടുത്ത് മാറ്റാത്തത് ഇവിടെ അപകട സാദ്ധ്യത  ഇനിയും വര്‍ദ്ധിപ്പിക്കുന്നുണ്ട്

നില്‍പ്പ് സമരത്തിന് നടവരമ്പില്‍ നിന്നും ഐക്യദാര്‍ഢ്യം

14102010നടവരമ്പ് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ‘നില്‍പ്പ് സമരത്തിന്’ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് നടവരമ്പിലെ വിവിധ സാമൂഹ്യ-സാംസ്കാരിക സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതികാത്മക നില്‍പ്പ് സമരം നടത്തി. സമരം മുന്‍മന്ത്രി ചാത്തന്‍ മാസ്റ്ററുടെ മകന്‍ പി സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടോണി റാഫേല്‍ ,പി എന്‍ സുരന്‍ ,അഡ്വ ദാസന്‍ ,അഡ്വ പി കെ നാരായണന്‍ ,കെ പി ചന്ദ്രന്‍ ,ടി എം അനില്‍ കുമാര്‍ ,ആം ആദ്മി പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
related news നില്‍പ്പ് സമരത്തിന് ഇരിങ്ങാലക്കുടയുടെ ഐക്യദാര്‍ഢ്യം

മൂര്‍ക്കനാട് സൌത്ത് ബണ്ട് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക : CPI

14102009കരുവന്നൂര്‍ : സ്തംഭനാവസ്ഥയിലായ മൂര്‍ക്കനാട് സൌത്ത് ബണ്ട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും ,നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും സി പി ഐ പൊറത്തിശ്ശേരി ലോക്കൽ സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. തെലപ്പിള്ളി എന്‍ എസ് എസ് ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി കെ ജി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍തോടിന്റെ കുറുകെയുണ്ടായിരുന്ന നടപ്പാത പുന: സ്ഥാപിക്കണമെന്നും തലയിണക്കുന്ന് ലിഫ്റ്റ്‌ ഇറിഗേഷന്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും പൊറത്തിചിറ കെട്ടി സംരക്ഷിക്കണമെന്നും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

ഇടിവെട്ടില്‍ താണിശ്ശേരിയില്‍ വ്യാപക നാശം

14102006താണിശ്ശേരി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് താണിശ്ശേരി മേഖലയില്‍ വ്യാപക നാശം.താണിശ്ശേരി ശാന്തി റോഡ്‌ കിടങ്ങശ്ശേരി മന റോഡില്‍ തച്ചിരാട്ടില്‍ കരുണാകരന്റെ വീട്ടിലെ ടിവി ,ഫ്രിഡ്ജ് മാറ്റ് വൈദ്യുതി ഉപകരങ്ങള്‍ നശിച്ചു. വീടിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ സമയം കുടുംബാംഗങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപായം സംഭവിച്ചില്ല. കല്ലട ,എസ് എന്‍ പുരം റോഡിലെ നടു വളപ്പില്‍ സിദ്ധാര്‍ഥന്റെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ക്കും വയറിങ്ങിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മേഖലയിലെ പത്തോളം വീടുകളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാരളം പഞ്ചായത്ത് മെമ്പര്‍മാരായ ഉല്ലാസ് പിള്ളവീട്ടില്‍ ,പ്രമീള അശോകന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ബോയ്സ് സ്കൂളില്‍ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

14102007ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലുള്ള രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വര്‍ഗ്ഗീസ് പുത്തനങ്ങാടി നിര്‍വഹിച്ചു.ഹെഡ്മിസ്ട്രെസ്സ് എ സി അല്ലി അദ്ധ്യക്ഷത വഹിച്ചു. മിനി മണികണ്ഠന്‍ ,സ്റ്റാഫ് സെക്രട്ടറി ബാബു കോടശ്ശേരി, സീനത്ത് ടി എ, സയന്‍സ് ക്ലബ് സെക്രട്ടറി അര്‍ജ്ജുനന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

സംസ്ഥാന വാഹന ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി

14102003ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കുക ,ഇടക്കാലാശ്വാസം അനുവദിക്കുക ,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക അദ്ധ്യാപകരുടെ ജോലി സ്ഥിരത ഉറപ്പു വരുത്തുക ,വിലക്കയറ്റം തടയുക തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള തിരുമാനം ഉപേക്ഷിക്കുക എന്നീ
ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് NGO യൂണിയന്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, KSTA ജനറല്‍ സെക്രട്ടറി എ കെ ഉണ്ണികൃഷ്ണന്‍ , KGOA ജനറല്‍ സെക്രട്ടറികെ ശിവകുമാര്‍ എന്നിവര്‍ നയിക്കുന്ന സംസ്ഥാന വാഹന ജാഥയ്ക്ക് സ്വീകരണം നല്കി. സ്വീകരണ പരിപാടിക്ക് ഇരിങ്ങാലക്കുടയിലെ വര്‍ഗ്ഗബഹുജന സംഘടന നേതാക്കളും പ്രവര്‍ത്തകരും ,സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പങ്കെടുത്തു.

A.K.T. A ഓഫിസ് ഉദ്ഘാടനവും ട്രസ്റ്റ് ആനുകൂല്യ വിതരണവും ഒക്ടോബര്‍ 22 ന്

14102001ഇരിങ്ങാലക്കുട: കേരളത്തിലെ തയ്യല്‍ തൊഴിലാളികള്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെട്ട് ,തൊഴില്‍ മേഖലയില്‍ ഒരു സംഘടന എന്ന ആശയം ഉള്‍ക്കൊണ്ട് A.K.T. A നടത്തുന്ന പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട, മാപ്രാണം ഏരിയ കമ്മിറ്റികളിലായി നിലവില്‍ അംഗങ്ങളായിട്ടുള്ള മൂവായിരത്തോളം വരുന്ന തൊഴിലാളികളുടെ ദൈനംദിന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഇരിങ്ങാലക്കുട ഠാണാവിലുള്ള മുനിസിപ്പല്‍ കെട്ടിടത്തില്‍ പുതിയ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍
പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 22 ബുധനാഴ്ച രാവിലെ 10. 30 ന്   A.K.T. A ജില്ല സെക്രട്ടറി എം കെ പ്രകാശന്‍ ഓഫിസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എസ് ആന്റ് എസ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ A.K.T. A ജില്ല പ്രസിഡണ്ട് പി കെ സത്യശീലന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമ്മിണി കുമാരന്‍ പി എം പുഷ്പകുമാരി ,ജില്ലാ കമ്മിറ്റി അംഗം കെ കെ കമലം തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ A.K.T. A ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആനുകൂല്യ വിതരണവും ഉണ്ടായിരിക്കും.

Top
Menu Title