News

നഗരസഭ ഓഫീസ് സോളാര്‍വത്കരണം: തണല്‍ മരങ്ങള്‍ വെട്ടി മാറ്റാന്‍ ഒരുങ്ങുന്നു

14061720ഇരിങ്ങാലക്കുട: കേരളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ സോളാര്‍ നഗരസഭ ഓഫീസ് എന്ന ഖ്യാതി പിടിച്ചുപറ്റാന്‍ ഇരിങ്ങാലക്കുട നഗരസഭ ഓഫിസിന് മുന്നിൽ ബാക്കി നില്ക്കുന്ന തണല്‍ മരങ്ങള്‍ കൂടെ വെട്ടി മാറ്റാന്‍ നഗരസഭ ഒരുങ്ങുന്നു. സോളാര്‍ പാനല്‍  കെട്ടിടത്തിന്  മുകളിൽ സ്ഥാപിക്കാന്‍   തണല്‍ മരങ്ങള്‍  വെട്ടി മാറ്റിയാല്‍ മാത്രമേ സാധിക്കുകയുള്ളൂവെന്ന്  നഗരസഭ ചെയര്‍പേഴ്സണ്‍ ചൊവ്വാഴ്ച ചേർന്ന കൌണ്‍സിൽ യോഗത്തിൽ പറഞ്ഞു. ആഴ്ചകള്‍ക്ക്ന് മുമ്പ് പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്ത ഭരണ-പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍  ആരും തന്നെ മരങ്ങള്‍ വെട്ടുന്നതിന് കൌണ്‍സിലില്‍ എതിര്‍ അഭിപ്രായം പറഞ്ഞില്ല എന്നതും ശ്രദ്ധേയമായി. തന്റെ ഭരണകാലത്ത്  സോളാര്‍ സ്ഥാപിക്കുന്നതിനായി കെട്ടിടത്തിന് മുകളില്‍ കയറ്റിയ ബാറ്ററികള്‍ എല്ലാം പദ്ധതികള്‍ വൈകിപ്പിക്കുന്നതിനായി നഗരസഭയിലെ കൌണ്‍സിലര്‍മാരുടെ ഒത്താശയോടെ ചിലര്‍ വീണ്ടും താഴെ ഇറക്കിയതായി  ബെന്‍സി ഡേവിഡ്‌   കൌണ്‍സിലിൽ പരാതി പറഞ്ഞു. സോളാറിന് വേണ്ടി തണൽ മരങ്ങളുടെ കീഴെ കോടാലി വീഴുമെന്നു ഏകദേശം ധാരണയായിട്ടുണ്ട്.

ഇരിങ്ങാലക്കുടയില്‍ ആര്‍ ഡി ഓ ഓഫീസ് ആരംഭിക്കണം: അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ

13092005ഇരിങ്ങാലക്കുട: ആര്‍ ഡി ഓ ഓഫീസ്  ഇരിങ്ങാലക്കുടയില്‍
ആരംഭിക്കണമെന്ന് അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ നിയമസഭയില്‍
സബ്മിഷന്‍ അവതരിപ്പിച്ചു. ജനസംഖ്യയിലും ഭൂവിസ്തൃതിയിലും മുമ്പില്‍ നില്ക്കുന്ന ജില്ലകളില്‍  ഒന്നായ തൃശൂര്‍  ജില്ലയെ അപേക്ഷിച്ച് ജനസംഖ്യയിലും ഭൂവിസ്തൃതിയിലും കുറവായ പല ജില്ലകളിലും ഒന്നിലധികം റവന്യു ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം  എം എല്‍ എ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പുതിയ റവന്യു ഡിവിഷനുകളുടെ രൂപികരണം വളരെ അനിവാര്യമാണെന്ന് സംസ്ഥാന റവന്യു മന്ത്രി അടൂര്‍ പ്രകാശ്    ഉണ്ണിയാടന്റെ സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.

യൂറോപ്പിന്റെ നാടകവേദിയില്‍ മിഴാവിന്റെ നാദം അവതരിപ്പിക്കാന്‍ സംഘം പുറപ്പെട്ടു

14061723ഇരിങ്ങാലക്കുട: കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും പശ്ചാത്തലവാദ്യമായ മിഴാവിന്റെ നാദം യൂറോപ്പിന്റെ നാടകവേദിയില്‍ മുഴങ്ങുന്നു. പ്രശസ്ത നാടകസംവിധായകന്‍ റോയസ്റ്റന്‍ ആബേന്‍ ഒരുക്കിയ ‘ദി കിച്ചണ്‍’ എന്ന നാടകത്തിന്റെ ഭാഗമായാണ് ചരിത്രത്തിലാദ്യമായി ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലെ കലാകാരന്മാരടക്കം പന്ത്രണ്ട് മിഴാവ് കലാകാരന്മാര്‍ ഒരുമിച്ച് വിദേശത്ത് ഒരു അവതരണത്തില്‍ പങ്കെടുക്കുന്നത്. ഫ്രാന്‍സ്, ഹോളണ്ട് എന്നിവിടങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവലുകളിലാണ് ദി കിച്ചണ്‍ അരങ്ങേറുന്നത്.ജൂണ്‍ 20, 21 തീയതികളില്‍ ഫ്രാന്‍സിലും 24, 25 തീയതികളില്‍ 14061724ഹോളണ്ടിലുമാണ് നാടകം അരങ്ങേറുക . കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എന്‍. ഹരിഹരന്‍, കലാമണ്ഡലം കെ.പി. നാരായണന്‍ നമ്പ്യാര്‍, കലാമണ്ഡലം ധനരാജന്‍, കലാമണ്ഡലം രതീഷ് ദാസ്, കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം സജിത്ത് വിജയന്‍, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം ജയരാജ്, കലാമണ്ഡലം വിനീത്, കലാമണ്ഡലം മണികണ്ഠന്‍, കലാമണ്ഡലം സജികുമാര്‍ എന്നിവരാണ് മിഴാവ് വാദനത്തിനായി യൂറോപ്പിലേക്ക് പോകുന്നത്.  സംഘം ഇന്ന്  കൊച്ചിയില്‍നിന്ന് പുറപ്പെട്ടു.

നഗരസഭ മിനിട്സില്‍ കൃത്രിമത്തിന് സാദ്ധ്യതയെന്ന് കൌണ്‍സിലര്‍മാര്‍

14061722ഇരിങ്ങാലക്കുട: നഗരസഭ കൌണ്‍സില്‍ മിനിട്സില്‍ ഭാവിയില്‍ കൃത്രിമം കാണിക്കാന്‍ പറ്റുന്ന തരത്തില്‍ ഗ്യാപ് ഇട്ട് എഴുതുന്നു എന്ന് കൌണ്‍സില്‍ അംഗങ്ങള്‍ക്ക് പരാതി. ഇന്ന് ചേര്‍ന്ന കൌണ്‍സിലില്‍ നഗരസഭാ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്ന മിനിട്സിന്റെ കോപ്പിയില്‍ സംശയം സാധൂകരിക്കുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭയില്‍ എടുക്കാത്ത പല തീരുമാനങ്ങളും മിനിട്സില്‍ പിന്നിട് എഴുതി ചേര്‍ത്തത് വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന കൌണ്‍സിലില്‍ ബി ജെ പി കൌണ്‍സിലര്‍ സന്തോഷ്‌ ബോബനാണ് ര്ചെയര്‍പേഴ്സറെ മുമ്പില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ചത്. ഈ കാര്യത്തിൽ നഗരസഭാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് പറഞ്ഞു.

നഗരസഭയില്‍ “she” തര്‍ക്കം : ചെയര്‍പേഴ്സനും മുന്‍ ചെയര്‍പേഴ്സനും നേര്‍ക്കുനേര്‍

14061721ഇരിങ്ങാലക്കുട: മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡിന്റെ കാലഘട്ടത്തില്‍ പണിയാരംഭിച്ച നഗരസഭാ ബസ്‌ സ്റ്റാന്‍ഡിലെ ഷീ ഇ-ടോയിലറ്റ് പണി പൂര്‍ത്തികരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാത്തതിനെ ചൊല്ലി മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡും ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയിയും തമ്മില്‍ കൌണ്‍സില്‍ യോഗത്തില്‍ വാക്ക് തര്‍ക്കം. പണി പൂര്‍ത്തിയാവാത്തതാണ് ഉദ്ഘാടനം വൈകുന്നുവെന്ന മേരിക്കുട്ടിയുടെ പരാമര്‍ശമാണ് ബെന്‍സി ഡേവിഡിനെ ചൊടിപ്പിച്ചത്. പണികളെല്ലാം പൂര്‍ത്തിയായെന്നും,മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം കവര്‍ന്നെടുക്കാനുംമന്ത്രിമാരെ കൊണ്ടുവന്ന് ഉദ്ഘാടനം
കഴിപ്പിക്കാനുമാണ് പദ്ധതി വൈകിപ്പിക്കുന്നത് എന്നും അവര്‍ പറഞ്ഞു. അതുമാത്രമല്ല സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ് ‘ഷീ ടോയിലറ്റ്’ എന്നും ഇതിനു മന്ത്രിമാരെ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും ‘ കൌണ്‍സില്‍ യോഗത്തില്‍ പറഞ്ഞത് ഭരണകക്ഷിയിലെ ഭിന്നിപ്പും പിടലപ്പിണക്കവും പുറത്തറിയിക്കുക കൂടെ ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി തിരുമാനങ്ങള്‍ക്ക് വിരുദ്ധമായി കൌണ്‍സില്‍ അംഗങ്ങള്‍ പെരുമാറുന്ന പ്രവണത ശരിയല്ലെന്നും കൌണ്‍സിലിന് ശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും വൈസ് ചെയര്‍മാനുമായ ആന്റോ പെരുമ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു.

വിന്‍ഡോസ് ഫോണുമായി മൈക്രോമാക്‌സ്

16410_589094ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ഇന്ത്യക്കാര്‍ക്ക് സുപരിചിതമാക്കിയതില്‍ മൈക്രോമാക്‌സിനുളള പങ്ക് വളരെ വലുതാണ്. സാംസങും എച്ച്.ടി.സിയും പോലുള്ള വമ്പന്‍ കളിക്കാര്‍ രാജ്യത്ത് ആന്‍ഡ്രോയ്ഡ് ഫോണുകളിറക്കിയ കാലത്താണ് തനി ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് ആന്‍ഡ്രോയ്ഡ് ഫോണ്‍ പരീക്ഷണാര്‍ഥം വിപണിയിലെത്തിച്ചത്. 2010 നവംബറിലായിരുന്നു അത്. ആന്‍ഡ്രോ എ60 എന്ന് പേരുള്ള ആ ഫോണില്‍ ആന്‍ഡ്രോയ്ഡ് 2.1 എക്ലയര്‍ വെര്‍ഷനായിരുന്നു ഉണ്ടായിരുന്നത്. വില 8000 രൂപ. പന്ത്രണ്ടായിരം രൂപയില്‍ കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കിട്ടാനില്ലാത്ത അക്കാലത്തിറങ്ങിയ ആ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ പെട്ടെന്ന് ജനശ്രദ്ധ നേടി.

അവിടെ തുടങ്ങുകയായിരുന്നു മൈക്രോമാക്‌സും ആന്‍ഡ്രോയ്ഡും തമ്മിലുള്ള വിജയസഖ്യം. പിന്നീട് ആഴ്ചതോറും പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് മൈക്രോമാക്‌സ് ഏവരെയും ഞെട്ടിച്ചു. എണ്ണായിരം രൂപയില്‍ തുടങ്ങിയെങ്കിലും പിന്നീട് അയ്യായിരത്തിന്റെയും നാലായിരത്തിന്റെയുമെല്ലാം ഫോണുകള്‍ കമ്പനിയിറക്കി. കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ കമ്പനി അവതരിപ്പിച്ച ബോള്‍ട്ട് എ27 എന്ന ഫോണിന് 3195 രൂപയായിരുന്നു വില. ആന്‍ഡ്രോയ്ഡ് 2.3.5 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ബോള്‍ട്ട് എ27 ആകും ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍.

മൈക്രോമാക്‌സിന്റെ ഈ വിപ്ലവ നീക്കത്തിലൂടെയാണ് ഇടത്തരക്കാര്‍ക്ക് ആന്‍ഡ്രോയ്ഡിന്റെ സേവനങ്ങള്‍ പ്രാപ്യമായത്. ഇന്നിപ്പോള്‍ 15.6 കോടി സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുണ്ട് രാജ്യത്ത്. 2014 കഴിയുന്നതോടെ അത് ഇരട്ടിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്രോമാക്‌സാകട്ടെ ലോകത്തെ പത്താമത് വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍വിപണിയില്‍ സാംസങിന് തൊട്ടുപുറകില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ മൈക്രോമാക്‌സ്.

ഇപ്പോഴിതാ മൈക്രോസോഫ്റ്റുമായി പുതിയ കൂട്ടുകെട്ടിലൂടെ മൈക്രോമാക്‌സ് വീണ്ടും പത്രത്തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുന്നു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ടാണിപ്പോള്‍ മൈക്രോമാക്‌സ് വീണ്ടും ശ്രദ്ധനേടുന്നത്.

മൈക്രോമാക്‌സിന്റെ വിന്‍ഡോസ് ഫോണുകള്‍ തിങ്കളാഴ്ചയാണ് വിപണിയിലെത്തിയത്. രണ്ടുമാസംമുമ്പ് കമ്പനിയെ തങ്ങളുടെ വിന്‍ഡോസ് ഫോണ്‍ പങ്കാളിയായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കാന്‍വാസ് വിന്‍ ഡബ്ല്യു092 ( Canvas Win W092 ), കാന്‍വാസ് വിന്‍ ഡബ്ല്യു121 ( Canvas Win W121 ) എന്നീ ഫോണുകളാണ് മൈക്രോമാക്‌സ് ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുന്നത്. ആദ്യത്തെ ഫോണിന് 6500 രൂപയും, രണ്ടാമത്തേതിന് 9,500 രൂപയുമാണ് വില.

രണ്ടുഫോണുകളും ഡ്യുവല്‍ സിം മോഡലുകളാണ്. ഡ്യുവല്‍ സിം സൗകര്യമുളള വിന്‍ഡോസ് ഫോണുകള്‍ വളരെ കുറവാണിപ്പോള്‍. നോക്കിയയുടെ ലൂമിയ 630 ല്‍ മാത്രമാണ് ഇതുവരെ ആ സൗകര്യമുണ്ടായിരുന്നത്.

480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ഡബ്ല്യു.വി.ജി.എ. ഐ.പി.എസ്. ഡിസ്‌പ്ലേയുളള ഫോണാണ് കാന്‍വാസ് വിന്‍ ഡബ്ല്യു092. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഇതിലുണ്ട്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത് സംവിധാനങ്ങളും. 1500 എം.എച്ച്. ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്.

കാന്‍വാസ് വിന്‍ ഡബ്ല്യു121 ല്‍ 720 X 1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയാണുളളത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയും ഇതിലുണ്ട്. ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഇതിലുള്ളത്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത് സംവിധാനങ്ങളുമുണ്ട്. 2000 എം.എച്ച്. ബാറ്ററിയാണ് ഫോണില്‍. തുടര്‍ച്ചയായ എട്ടു മണിക്കൂര്‍ സംസാരസമയവും 150 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

മൈക്രോമാക്‌സുമായി കൈകോര്‍ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ അവര്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്നാണ് പലരും കരുതുന്നത്. മൊബൈല്‍ ഒ.എസ്. രംഗത്ത് സ്വാധീനമുറപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിവരികയാണ്. അതിന്റെ ഭാഗമായി ഒമ്പതിഞ്ചില്‍ താഴെ സ്‌ക്രീന്‍ വലിപ്പമുള്ള ഡിവൈസുകള്‍ക്ക് വിന്‍ഡോസ് ഫോണ്‍ ഒ.എസ്. ലൈസന്‍സ് സൗജന്യമാക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനമെടുത്തിരുന്നു.

നിലവില്‍ നോക്കിയ ലൂമിയ ഫോണുകള്‍ മാത്രമാണ് വിന്‍ഡോസ് ഫോണ്‍ 8.1 വെര്‍ഷന്‍ ഒ.എസ്. ഉപയോഗിക്കുന്നത്. എന്നാല്‍ മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്ന തരത്തിലൊരു വില്പന ലൂമിയ ഫോണുകള്‍ക്കുണ്ടാകുന്നില്ല. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്. ജനപ്രിയമാക്കാന്‍ മൈക്രോമാക്‌സിന് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍.

ചങ്ങമ്പുഴയുടെ ചരമ വാര്‍ഷികം ആചരിച്ചു

downloadഇരിങ്ങാലക്കുട: മലയാള കവിതാശാഖയില്‍ പുതിയ പ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കം കുറിച്ച ആദ്യത്തെ ജനകീയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പതിനെട്ടാം ചരമ വാര്‍ഷികം ശക്തി സാംസ്കാരികവേദി വിവിധ പരിപാടികളോടെ ആചരിച്ചു . പ്രസിഡണ്ട് ഉണ്ണികൃഷണന്‍ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. പ്രൊ .കെ ജെ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ബാബുരാജ് പൊറത്തിശ്ശേരി, പി മുരളികൃഷ്ണന്‍ ,എം കെ മോഹനന്‍ പി എന്‍ നൗഷാദ്  തുടങ്ങിയവര്‍ സംസാരിച്ചു.

സോഡാ -കോള കമ്പനികളുടെ വൃത്തിയില്ലാത്ത അവസ്ഥ രോഗം പടര്‍ത്തുന്നു

14061701ഇരിങ്ങാലക്കുട: ലോക്കല്‍ മാര്‍ക്കറ്റുകളിലും ബാറുകളിലും കടകളിലും പെപ്‌സി, കൊക്ക കോള മുതലായ കമ്പനികളുടെ ബോട്ടിലുകള്‍ ശേഖരിച്ച്‌ അതില്‍ സോഡാ നിര്‍മിച്ച്‌ വില്‍ക്കുന്നത്‌ സാധാരണയായി കണ്ടുവരുന്നു. ഈ കാലഘട്ടത്തില്‍ രോഗങ്ങള്‍ കൂടുതലായി വ്യാപിക്കുന്നത്‌ മലിനജലോപയോഗം വഴിയാണ്‌. കേരളത്തിലെ ബഹു ഭൂരിഭാഗം സോഡാ കമ്പനികളും നല്ല രീതിയില്‍ ജലം ശുദ്ധീകരിക്കാതെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ സോഡാക്കുപ്പികളില്‍ പ്രൊഡക്ഷന്‍ ഡേറ്റ്‌, എക്‌സ്‌പയറി ഡേറ്റ്‌, റീട്ടെയില്‍ പ്രൈസ്‌, അഡ്രസ്സ്‌ എന്നിവ രേഖപ്പെടുത്തിയതായി കാണുന്നില്ല. എന്തെങ്കിലും പരാതി  ഉണ്ടാവുകയാണെങ്കില്‍ ആരെ സമീപിക്കുമെന്ന്‌ ഒരു വ്യക്തതയുമില്ല. ഇത്തരത്തില്‍ വില്‍ക്കുന്ന സോഡ / കോള വഴിയുണ്ടാകുന്ന രോഗങ്ങളുടെ ഉത്തരവാദിത്വം ഏത്‌ കമ്പനി ഏറ്റെടുക്കുമെന്ന കാര്യത്തിലും ഒരു തിരുമാനമില്ല . ഈ രാജ്യത്തെ രോഗ നിവാരണ പ്രസ്ഥാനങ്ങള്‍ക്ക്‌ എന്തെങ്കിലും ഉത്തരവാദിത്വം ഈ കാര്യത്തില്‍ ഉണ്ടോ എന്ന്‌ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സ്വകാര്യ വ്യക്തി ബൈപ്പാസ് റോഡിലെ കലിങ്ക് മൂടി: വെള്ളക്കെട്ട് രൂക്ഷം

14061602ഇരിങ്ങാലക്കുട:ബൈപ്പാസ് റോഡിലെ മൂന്നാം ഘട്ടം ആരംഭിക്കുന്നിടത്ത് സ്വകാര്യ വ്യക്തി റോഡിലെ കലിങ്ക് മണ്ണിട്ട് മൂടിയതുമൂലം വെള്ളക്കെട്ട് രൂപപ്പെട്ടു.നിലവിലെ എം എല്‍ എ റോഡ്‌ ബൈപ്പാസ് മൂന്നാം ഘട്ടം കടന്നുപോകുന്നിടത്തെ ട്രാന്‍സ്ഫോമറിനോട് സമീപമുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള കലിങ്കാണ് ഇയാള്‍ മൂടിയത്. റോഡിന്റെ കിഴക്ക് വസഥ് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളം ഒഴുകിയിരുന്നത്‌ ഇതുവഴിയാണ്. ബൈപ്പാസ് റോഡ്‌ മൂന്നാം ഘട്ടം ആരംഭിക്കുന്നതിനടുത്തെ പുതിയ കലുങ്കിന്റെ ഒരു വശവും ഇയാള്‍ മൂടിയിട്ടുണ്ട്. നഗ്നമായ ഈ നിയമലംഘനങ്ങള്‍ പകല്‍ വെളിച്ചത്തില്‍ നടത്തിയിട്ട് പോലും നഗരസഭാ അധികൃതര്‍ നിസംഗത പാളിക്കുന്നതുകൊണ്ടാണ് വെള്ളക്കെട്ട് ഇവിടെ രൂക്ഷമായത് എന്ന് സമീപവാസികള്‍ പറയുന്നു. ചില റിയൽ എസ്റ്റേറ്റ് മാഫിയകൾ ഈ നീക്കത്തിന് പുറകിലുണ്ടെന്ന് സംശയിക്കുന്നു.

ചെറുമുക്ക്‌ ക്ഷേത്രത്തിനു മുന്നിലെ റോഡ്‌ മഴയില്‍ തകര്‍ന്നു

14061720ഇരിങ്ങാലക്കുട ; ചെറുമുക്ക്‌ ക്ഷേത്രത്തിനു മുന്നിലെ റോഡ്‌ മഴയില്‍ തകര്‍ന്നു . ടൌണ്‍ ഹാള്‍, കൂടല്‍മാണിക്യം റോഡ്‌ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വഴികള്‍ സംഗമിക്കുന്ന ഗായത്രി ഹോളിനു മുന്‍ വശത്താണ് റോഡ്‌ പൂര്‍ണമായി തകർന്നിരിക്കുന്നത്. റോഡ്‌ ചെളിക്കുളമായത്   ഭക്തജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാത്ത നഗരസഭാ നിലപാടിനെതിരെ റോഡില്‍ വാഴനട്ട് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍.

വോട്ടര്‍മാരുടെ വര്‍ദ്ധനയ്ക്ക് അനുപാതമായി ഇടതുപക്ഷത്തിന് വോട്ട് ലഭിച്ചില്ല : കേരള കോണ്‍ഗ്രസ്(എം)

14061604ഇരിങ്ങാലക്കുട: തൃശൂര്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ബൂത്ത് തലത്തിലും വിവിധ പഞ്ചായത്തുകളെ സംബന്ധിച്ചും കേരള കോണ്‍ഗ്രസ്(എം)ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി. യു ഡി എഫ് പ്രവര്‍ത്തനം സജീവമായി എല്ലാ ബൂത്തുകളിലും നടന്നെങ്കിലും യു ഡി എഫിന് ലഭിക്കേണ്ട വോട്ടുകളില്‍ പലതും മറ്റു സ്ഥാനാര്‍ഥികള്‍ക്ക് വിഭജിക്കപ്പെട്ടു. വോട്ട് ചോര്‍ച്ച മുന്‍കൂട്ടി കാണുന്നതില്‍ വീഴ്ച പറ്റി.അപൂര്‍വ്വം ചില ബൂത്തുകളില്‍ വര്‍ഗ്ഗീയ ദൂമികരണം ഉണ്ടായതായും ,കമ്മ്യുണിസ്റ്റ് മേഖലയില്‍ വോട്ടര്‍മാരുടെ വര്‍ദ്ധനയ്ക്ക് അനുപാതമായി ഒരു പഞ്ചായത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ വോട്ട് വര്‍ദ്ധന ഉണ്ടായിട്ടില്ലെന്നും യോഗം വിലയിരുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരന്‍ യോഗത്തിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയര്‍മാന്‍ ടി കെ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാസാഗരത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ പങ്കെടുത്തു

14061605ഇരിങ്ങാലക്കുട: വിവേകാനന്ദ ഐ എ എസ് അക്കദമി ഐ എ എസ് ഫൌണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായി എല്ലാ രണ്ടാം ശനിയാഴ്ചയും ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപിച്ചുകൊണ്ട് സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗര പഠന വേദിയില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ പി പ്രകാശ് ഐ പി എസ് പങ്കെടുത്തു. സിവിൽ സര്‍വ്വീസസ്സ് പരീക്ഷയില്‍ യോഗ്യത നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം കഴിവില്‍ വിശ്വസിക്കുക എന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അക്കാദമിയിൽ നടന്ന യു പി എസ് സി പരീക്ഷയിൽ നൂറിൽ നൂറു മാര്ക്കും കരസ്ഥമാക്കിയ ക്രൈസ്റ്റ് കോളേജിലെ രണ്ടാ വര്‍ഷ ബി എ എക്കണോമിക്സ്  വിദ്യാര്‍ത്ഥി ഗോകുല്‍ വി ഗോപാലിന് അദ്ദേഹം ഉപഹാരം നല്കി. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയര്‍മാൻ ആന്റോ പെരുംമ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

കെ കെ ജി കളരി സംഘം സൗജന്യ പാരമ്പര്യ കളരി മര്‍മ്മ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു

14061603തളിയക്കോണം : കെ കെ ജി കളരി സംഘം സൗജന്യ പാരമ്പര്യ കളരി മര്‍മ്മ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പഴകിയ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ക്യാമ്പില്‍ മുന്‍ഗണന നല്കുന്നതാണ്.ജൂണ്‍ 22 ഞായറാഴ്ച തളിയക്കോണം ആയോധനാ കലാക്ഷേത്രത്തില്‍ നടക്കുന്ന ക്യാമ്പ് അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ ജൂണ്‍ 20 ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുത വിവരങ്ങള്‍ക്ക് 0480-2888982, 9249935970.

എം.പി മാര്‍ക്ക് പൌരസ്വീകരണം ജൂണ്‍ 19 ന്

14061726ഇരിങ്ങാലക്കുട: തൃശ്ശൂര്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട സി.എന്‍ ജയദേവും, ചാലക്കുടി എം.പി ഇന്നസെന്റിനും വ്യാഴാഴ്ച ഇരിങ്ങാലക്കുടയില്‍ പൌരസ്വീകരണം നല്‍കുന്നു. എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തില്‍ ഉച്ചതിരിഞ്ഞ്  ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍ ഉദ്ഘാടനം  ചെയ്യും . സംസ്ഥാന  സെക്രട്ടറേറിയേറ്റംഗം കെ.പി രാജേന്ദ്രന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് അഡ്വ. രഘു കെ. മാരാത്ത്, കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.കെ ജോര്‍ജ്ജ്, കോണ്‍ഗ്രസ്സ് എസ് ജില്ലാ പ്രസിഡന്റ് സി.ആര്‍ വത്സന്‍ തുടങ്ങിയവര്‍ സംസാരിക്കും.

25 സെന്റ്‌ സ്ഥലവും വീടും വില്പ്പനയ്ക്ക്

irinjalakuda-live-plots-classifiedsതൃശൂര്‍ ടൌണില്‍ നിന്ന് 10 കിലോ മീറ്റര്‍ മാറി പാലയ്ക്കല്‍ കോടന്നൂര്‍ ജംഗ്ഷന് അടുത്ത് 25 സെന്റ്‌ സമചതുര സ്ഥലവും വീടും വില്പ്പനയ്ക്ക് .ചുറ്റും മതില്‍ , ഗേറ്റ് ,കിണര്‍ വറ്റാത്തത് . 1300 സ്ക്വയര്‍ ഫീറ്റ്‌ ടെറസ് വീട് , അറ്റാച്ച്ഡ് 2 ബെഡ്റൂം .ഫ്രന്റ്‌ -ടാറിങ്ങ് റോഡ്‌ . 9446886693- നന്ദകുമാര്‍

Top
Close
Menu Title