കരൂപ്പടന്ന : ഊര്‍ജ സംരക്ഷണത്തിനായി സംസ്ഥാന
വൈദ്യുതി വകുപ്പ് ആവിഷ്കരിച്ച സി.എഫ്.എല്‍ വിതരണ
പദ്ധതിയുടെ ഉദ്ദേശ ശുദ്ധി മനസിലാക്കാതെയാണ്
വെള്ളാങ്കല്ലൂരിലെ കെ.എസ്.ഇ.ബി ജീവനക്കാര്‍
പെരുമാറുന്നത്. വീടുകളിലെ പഴയ 60 വാട്ട് ബള്‍ബുകളുടെ
ഉപയോഗം എന്നെന്നേക്കുമായി ഇല്ലാതാക്കി പകരം
സി.എഫ്.എല്‍ ഉപയോഗിക്കണമെന്ന അലിഖിത നിയമം
നടപ്പാക്കാനാണ് കെ.എസ്.ഇ.ബി സംസ്ഥാനമൊട്ടാകെ
കൊണ്ടുപിടിച്ച് സി.എഫ്.എല്‍ വിതരണം നടത്തുന്നത്.
എന്നാല്‍ പഴയ സി.എഫ്.എല്‍ ബള്‍ബുകള്‍ക്ക് പകരം
വെള്ളാങ്കല്ലൂരിലെ കെ.എസ്.ഇ.ബി ഓഫീസില്‍
പ്രകാശിക്കുന്നത് 60 വാട്ട് ബള്‍ബുതന്നെ. രാവിലെ
ഓഫീസിനു മുന്നില്‍ സി.എഫ്.എല്‍ വാങ്ങാന്‍ കാത്തു
നിന്നിരുന്നവര്‍ പകലും പ്രകാശം പരത്തുന്ന
കെ.എസ്.ഇ.ബിയുടെ ഊര്‍ജ സംരക്ഷണം കണ്ട്
അമ്പരക്കുകയാണ് . ഓഫീസിനു മുന്നില്‍ മാത്രമല്ല
അകത്തെ മുറികളിലും 60 വാട്ട് ബള്‍ബുകള്‍ തന്നെയാണ്
പകലും പ്രകാശം പൊഴിക്കുന്നത്. വേലിതന്നെ വിളവു
തിന്നുന്ന ഈ ദൃശ്യം കാമറയില്‍ പകര്‍ത്തിയത് അഫ്സല്‍
കരൂപ്പടന്നയാണ്.
ഇരിങ്ങാലക്കുട
ലൈവ് ഡോട്ട് കോം പൌരവാര്‍ത്തക്ക് വേണ്ടി
സിറ്റിസന്‍ ജേണലിസ്റ്റ് റഊഫ് കരൂപ്പടന്ന