
ഇരിങ്ങാലക്കുട
: ലോകകപ്പ് ഫുട്ബോളില്‍ സ്പെയിനിന്റെ വിജയം
അപ്പുവിന് സമ്മാനിച്ചത് ആത്മാഭിമാനത്തിന്റെ
നിമിഷങ്ങള്‍. ഇരിങ്ങാലക്കുട വാട്ടര്‍ ടാങ്കിനു
സമീപം താമസിക്കുന്ന അര്‍ജന്റീനയുടെയും
ബ്രസീലിന്റെയും ഒട്ടനവധി ആരാധകരുടെ
വായടപ്പിച്ചു കൊണ്ടാണ് അപ്പു എന്നാ അഖില്‍
ഗൊപിനാധ് സ്പെയിനിന്റെ വിജയം ആഘോഷിച്ചത്. ലോകകപ്പ്
ആരംഭിച്ചപ്പോള്‍ തന്നെ ബ്രസീല്‍, അര്‍ജന്റീന
ആരാധകര്‍ വാട്ടര്‍ ടാങ്ക് പരിസരത്തു
സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഫ്ലക്സുകളോട്
കിടപിടിക്കും വിധം തന്റെ പ്രിയടീമായ
സ്പെയിനിനു വേണ്ടി സ്വന്തം ചിലവില്‍ അപ്പു
ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍
ഫ്ലക്സ് സ്ഥാപിച്ച അന്ന് തന്നെ സ്പെയിന്‍
പ്രാഥമിക റൌണ്ട് മത്സരത്തില്‍ പരാജയപ്പെട്ടു.
ഇതേ തുടര്‍ന്ന് ബ്രസീല്‍, അര്‍ജന്റീന ആരാധകരുടെ
ഒട്ടനവധി പരിഹാസങ്ങളും അപ്പുവിന് കേള്‍ക്കേണ്ടി
വന്നു. എന്നാല്‍ അവസാന വിജയം തന്റെ
ടീമിനാകുമെന്ന അപ്പുവിന്റെ വിശ്വാസം പാഴായില്ല.
അപ്പുവിനെ കളിയാക്കിയവര്‍ക്ക് ഒടുവില്‍ തലയില്‍
മുണ്ടിട്ടു നടക്കേണ്ട ഗതികേടായി. എല്ലാം
കഴിയുമ്പോള്‍ അപ്പു പറയുന്നു വിശ്വാസം അതല്ലേ
എല്ലാം. . . . .