 |
|
|
|
|
| യാത്ര മുടങ്ങില്ല ; പണിമുടക്കിനെ പ്രതിരോധിക്കാന്‍ സമീപജില്ലകളില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ |
|
ഇരിങ്ങാലക്കുട : കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസുകള്‍ക്കെതിരെ നാളെ സ്വകാര്യ ബസ്സുകള്‍ നടത്തുന്ന പണിമുടക്കിനെ പ്രതിരോധിക്കാന്‍ സത്വര നടപടികളുമായി ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ഡിപ്പോ. സ്വകാര്യ ബസ് പണിമുടക്കില്‍ ജനങ്ങള്‍ ദുരിതത്തിലാകതിരിക്കാന്‍ ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഇരിങ്ങാലക്കുടയില്‍ സജ്ജമായിക്കഴിഞ്ഞുവെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. രാവിലെ 8 മണി മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇരിങ്ങാലക്കുടയില്‍ നിന്നും ചാലക്കുടിയിലേക്ക് ഓരോ 20 മിനുട്ടിലും കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വീസ് നടത്തും. ഇരിങ്ങാലക്കുട പെരിഞ്ഞനം റൂട്ടില്‍ 15 മിനുറ്റ് ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടാകും, ഇതിനായി മൂന്നു ബസ്സുകള്‍ തയ്യാറായി കഴിഞ്ഞു. യാത്രാക്ലേശം രൂക്ഷമാകാന്‍ സാധ്യതയുള്ള വെള്ളിക്കുളങ്ങരയിലേക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും കൊടകര വഴി 3 ബസ്സുകള്‍ സര്‍വീസ് നടത്തും. എറണാകുളം പാലക്കാട് ജില്ലകളില്‍ നിന്നും പത്തിലധികം ബസ്സുകളാണ് അധിക സര്‍വീസ് നടത്തുന്നതിനായി ഇരിങ്ങാലക്കുട ഡിപ്പോയിലേക്ക് എത്തിക്കുന്നത്. ദേശീയപാത വഴി ആലുവ എറണാകുളം റൂട്ടിലോടുന്ന ഓര്‍ഡിനറി ബസ്സുകളും അധിക സര്‍വീസിനായി എത്തിക്കും. രാവിലെ ഏഴു മണിയോടെ ഈ ബസ്സുകള്‍ ഇരിങ്ങാലക്കുടയിലെത്തും . തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിലവിലെ കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ തന്നെ സര്‍വീസ് തുടരും. സ്വകാര്യ ബസ് പണിമുടക്ക് ഇരിങ്ങാലക്കുട മേല്ഖലയില്‍ യാത്രാ ക്ലെഷമുണ്ടാക്കില്ലെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സിയുടെ ഈ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്.
|
|
|
| കൈവെട്ട് കേസ് ; കരൂപ്പടന്നയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്‌ഡ് |
|
കരൂപ്പടന്ന ; തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് കരൂപ്പടന്ന, കാരുമാത്ര, കടലായി എന്നിവിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. സി.ഐ. സാജന്‍ കൊയിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റെയ്‌ഡ് നടത്തിയത്. എന്നാല്‍ സംഘത്തിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയോ തീവ്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന. റെയ്‌ഡ് നടന്ന വീടുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒളിവിലാണെന്ന് പോലീസ് സംഘം അറിയിച്ചു
|
|
|
| തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യബസ്സ് ഡ്രൈവര്‍മാര്‍ മദ്യപിച്ചു വാഹനമോടിക്കുന്നു ; പ്രാണഭീതിയില്‍ യാത്രക്കാര്‍ |
|
ഇരിങ്ങാലക്കുട : തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സ് ഡ്രൈവര്‍മാര്‍ മദ്യപിച്ചു വാഹനമോടിക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് പോലീസ്. സ്വകാര്യ ബസ്സുകളുടെ അമിതവേഗത്തിനും മത്സരയോട്ടത്തിനും പേരുകേട്ട തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ യാത്രക്കാരുടെ പ്രാണഭീതി ഇരട്ടിപ്പിക്കും വിധമാണ് പോലീസിന്റെ ഈ വെളിപ്പെടുത്തല്‍ . ഈ റൂട്ടിലെ ഇടത്താവളം എന്ന നിലക്കാണ് ഇരിങ്ങാലക്കുടയെ ബസ് ജീവനക്കാര്‍ പരിഗണിക്കുന്നത്. പലപ്പോഴും കെ.എസ്.ആര്‍.ടി.സിയില്‍ ആളുകള്‍ കയറുന്നത് തടയാനുള്ള സ്വകാര്യ ബസ്സുകളുടെ പല അഭ്യാസ പ്രകടനങ്ങളും ഇരിങ്ങാലക്കുടയിലാണ് നടക്കാറ്. ഇരിങ്ങാലക്കുടയില്‍ വച്ചു ബസ്സിന്റെ സീറ്റ് ഫുള്ളായാല്‍ സര്‍വീസ് ലാഭത്തിലായി എന്ന അലിഖിത നിയമവും സ്വകാര്യ ബസ് ജീവനക്കാര്‍ക്കിടയിലുണ്ട്. അതിനാല്‍ പോലീസിന്റെ ഈ വെളിപ്പെടുത്തല്‍ ഏറ്റവും കൂടുതല്‍ ഭീതിയിലാഴ്ത്തുന്നത് ഇരിങ്ങാലക്കുടക്കാരെയാണ് . മദ്യലഹരിയിലാണ് ഇരിങ്ങാലക്കുടയിലെ ട്രാഫിക് ബ്ലോക്കുകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നിലൂടെയും സ്വകാര്യ ബസ്സുകള്‍ നിലം തൊടാതെ പായുന്നതെന്നതും യാത്രക്കാരെയും കാല്‍നടക്കാരെയും ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്വകാര്യ ബസ്സുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ അമിതമായി മദ്യപിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ലക്ഷ്മി നാരായണ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവര്‍ ഇരവിമംഗലം വരണ്ടിയാണിക്കള്‍ സന്ദീപിനെയാണ് അറസ്റ്റ് ചെയ്തത്. എല്ലാ ദിവസങ്ങളിലും ഡ്രൈവര്‍മാരെ നിരീക്ഷിച്ച് പിടികൂടുവാനും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
|
|
|
| പ്രതിഷേധത്തില്‍ നിന്ന് തൊഴിലാളി യൂണിയനുകള്‍ പിന്മാറി ; തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പറവൂര്‍ വരെ നീട്ടുമെന്ന് ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ |
|
ഇരിങ്ങാലക്കുട : തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന 12 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പറവൂര്‍ വരെ നീട്ടാന്‍ വകുപ്പ് തലത്തില്‍ ധാരണയായി. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒരു ഉന്നത കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥന്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് നല്‍കി. ഒരാഴ്ച മുന്‍പ് ബസ്സുകള്‍ പറവൂര്‍ വരെ നീട്ടാന്‍ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, തൃശൂര്‍ സോണുകള്‍ സംയുക്തമായി തീരുമാനിച്ചിരുന്നു. തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്നു ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ട് താല്‍ക്കാലികമായി മാറ്റി വച്ച ഈ തീരുമാനമാണ് വീണ്ടും നടപ്പാക്കുന്നത്. നിലവില്‍ തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓരോ ബസ്സും ഒരു ദിവസം 380 കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ ഒരു ദിവസം 340 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ക്ക് ബോണസ് ഇനത്തില്‍ അധിക തുക നല്‍കണമെന്ന് വ്യവസ്ഥയുണ്ട്,. പക്ഷെ പ്രതിദിനം 40 കിലോമീറ്ററില്‍ കൂടുതല്‍ അധിക സര്‍വീസ് നടത്തുന്ന തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ബോണസ് ഇനത്തില്‍ ലഭിക്കുന്നത് വെറും 10 രൂപ മാത്രമാണ്. ഈ തുകയില്‍ വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകള്‍ പുതിയ സര്‍വീസിനെ എതിര്‍ത്തത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട, തൃശൂര്‍, കൊടുങ്ങല്ലൂര്‍ കെ.എസ്.ആര്‍.ടി.സി.സോണുകളുടെ സംയുക്ത യോഗം തൃശ്ശൂരില്‍ നടന്നിരുന്നു. ജീവനക്കാരുടെ ആനുകൂല്യം വര്‍ദ്ധിപ്പിക്കാന്‍ ഈ യോഗത്തില്‍ ധാരണയായി. ഇതോടെ തൊഴിലാളി യൂണിയനുകള്‍ പിന്മാറുകയും പുതിയ സര്‍വീസിനുള്ള വഴി തെളിയുകയുമായിരുന്നു. തൃശൂര്‍, ഇരിങ്ങാലക്കുട ഡിപ്പോകളില്‍ നിന്നും 3 ബസ്സുകള്‍ വീതവും കൊടുങ്ങല്ലൂര്‍ ഡിപ്പോയില്‍ നിന്നും 6 ബസ്സുകളുമാണ് സര്‍വീസ് നടത്തുക. ബസ്സുകള്‍ പറവൂര്‍ വരെനീട്ടുന്നതിനോപ്പം തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്. ഒരാഴ്ചക്കുള്ളില്‍ തന്നെ പറവൂര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അറിയുന്നു.
|
|
|
| സി.ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക ശ്രീ നാരായണ ജയന്തി സാഹിത്യ മത്സരങ്ങള്‍ |
|
ഇരിങ്ങാലക്കുട : എസ്.എന്‍ ചന്ദ്രിക എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 14 ന് ഇരിങ്ങാലക്കുട എസ്.എന്‍ ഹൈസ്കൂളില്‍ സി.ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക ശ്രീ നാരായണ ജയന്തി സാഹിത്യ മത്സരങ്ങള്‍ നടത്തും. ശ്രീ നാരായണ ഗുരുവിന്റെ തെരഞ്ഞെടുത്ത രചനകളില്‍ നിന്നുള്ള ഭാഗങ്ങളാണ് കാവ്യാലാപനത്തിന് നിര്‍ദേശിച്ചിട്ടുള്ളത്. പ്രസംഗം, ലേഖനം, എന്നിവയ്ക്ക് പുറമേ ശ്രീനാരായണ സന്ദേശത്തിന്റെയും സാമൂഹിക പ്രസക്തിയും ആസ്പദമാക്കിയുള്ള അഭിമുഖവും ഉണ്ടാകും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ്, ടി.ടി.ഐ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരു സ്ഥാപനത്തില്‍ നിന്നും രണ്ടു വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കും.വിശദ വിവരങ്ങള്‍ www .snhss .com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846296882 എന്ന നമ്പരില്‍ ബന്ധപ്പെടണം
|
|
|
| പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുസാഫരിക്കുന്നിലെ കല്‍പ്പടവുകള്‍ അപകടാവസ്ഥയില്‍ |
|
കരൂപ്പടന്ന: മുസാഫരിക്കുന്നിലെ കല്‍പ്പടവുകള്‍ അപകടാവസ്ഥയില്‍. മുസാഫരിക്കുന്നിന്റെ വടക്കുഭാഗത്ത് നിന്ന് പെഴുംകാട് ഭാഗത്തേക്കിറങ്ങുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍പ്പടവുകളാണ് ഇടിഞ്ഞത്. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഇവിടെ 15 വര്‍ഷം മുമ്പ് ഐഷാ ലത്തീഫ് പ്രസിഡന്റായിരിക്കെ പുനര്‍നിര്‍മിച്ചിരുന്നു. പിന്നീട് പലപ്പോഴും മണ്ണിടിച്ചിലും മറ്റും ഉണ്ടായെങ്കിലും കല്‍പ്പടവുകള്‍ നന്നാക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ല. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഇവിടെ നിന്ന് കുടിവെള്ളത്തിന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ താഴേക്ക് പോകുന്നത് ഈവഴിയിലൂടെയാണ്. പടവിന് 50ഓളം പടികളാണുള്ളത്. പെഴുംകാട് അങ്കണവാടിയിലേക്ക് കുട്ടികളെകൊണ്ടുപോകുന്നതും ഈ കല്‍പ്പടവുകളിലൂടെയാണ്. കഴിഞ്ഞ ദിവസം കല്‍പ്പടവില്‍ നിന്ന് തെന്നിവീണ് കരൂപ്പടന്ന മയ്യയില്‍ ആമിനക്ക് (50) പരിക്കേറ്റിരുന്നു. മുസാഫരിക്കുന്നിന്റെ കിഴക്ക് ഭാഗത്തുള്ള 30ഓളം കുടുംബങ്ങള്‍ക്ക് പെഴുംകാട് ഭാഗത്തേക്ക് പോകാനുള്ള ഏക മാര്‍ഗമാണിത്. കല്‍പ്പടവുകള്‍ പുനര്‍നിര്‍മിച്ച് അപകടാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അവഗണിക്കുകയാണ്.
|
|
|
| കെ.എസ്.ആര്‍.ടി.സി. വിവിധ റൂട്ടുകളില്‍ ചെയിന്‍ സര്‍വീസുകള്‍ നടത്തുന്നതിനെതിരെ ജില്ലയില്‍ 30ന് ബസ് സമരം |
|
കെ.എസ്.ആര്‍.ടി.സി. വിവിധ റൂട്ടുകളില്‍ ചെയിന്‍ സര്‍വീസുകള്‍ നടത്തുന്നതിനെതിരെ തൃശ്ശൂര്‍ ജില്ലയില്‍ ജൂലായ് 30ന് ബസ്സുടമകളും തൊഴിലാളികളും സംയുക്തമായി സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് സംയുക്ത കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ . സമയക്ലിപ്തതയില്ലാതെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ വിവിധ റൂട്ടുകളില്‍ ഓടിക്കുന്നതുമൂലം സ്വകാര്യ ബസ്‌സര്‍വീസിനെ രൂക്ഷമായി ബാധിക്കുന്നുണ്ട്. ബസ്സുടമകളുടെ അഞ്ച് സംഘടനകളും തൊഴിലാളികളുടെ 4 സംഘടനകളും ചേര്‍ന്നാണ് സമരം സംഘടിപ്പിക്കുന്നത്.
|
|
|
| |