# IRINJALAKUDA LIVE > പ്രാദേശിക വാർത്തകൾക്ക് ## Posts - [പോലീസിന്റെ സമയോചിതമായ ഇടപെടൽ - മുരിയാട് റെയിൽവേ ട്രാക്കിൽ നിന്നും 11 വയസ്സുകാരനെ രക്ഷിച്ചു](https://irinjalakudalive.com/latest/child-on-railway-track/): കല്ലേറ്റുംകര : റെയിൽവേ ട്രാക്കിന് സമീപത്തെ മരക്കൂട്ടത്തിലെ കാട്ടിൽ ഒളിച്ചിരുന്ന പതിനൊന്നുകാരനെ രക്ഷിച്ച് തൃശ്ശൂർ റൂറൽ പോലീസ്. പോലീസിന്റെ അതീവ ജാഗ്രതയും മിന്നൽ വേഗത്തിലുള്ള ഏകോപനവും മൂലം വെറും 20 മിനിറ്റിനുള്ളിൽ പിഞ്ചുജീവൻ രക്ഷിക്കാനായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.20-ഓടെ മുരിയാട് ഭാഗത്തെ റെയിൽവേ ട്രാക്കിലൂടെ ഒരു കുട്ടി അമ്മയുമായി പിണങ്ങി പരിഭ്രാന്തനായി ഓടി പെട്ടന്ന് കാണാതായത് മനസ്സിലാക്കിയ നാട്ടുകാരിലൊരാളാണ് ആളൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ സി.പി.ഒ സനില ഉടൻ തന്നെ വിവരം സ്റ്റേഷൻ ഗ്രൂപ്പിലും പെട്രോളിംഗ് സംഘത്തിനും കൈമാറി. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് തിരച്ചിലിന് നിർദ്ദേശം നൽകി. ആളൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഹരിക്കുട്ടൻ കെ വി, പ്രിൻസിപ്പൽ എസ്.ഐ മനു പി. ചെറിയാൻ, ഗ്രേഡ് എസ്.ഐ ജയകുമാർ കെ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. അപകടസാധ്യത കണക്കിലെടുത്ത് ആളൂർ എസ്.എച്ച്.ഒ […] - [തുടങ്ങിവെച്ച പദ്ധതികൾ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ജനങ്ങൾക്കായി തുറന്നു കൊടുക്കുവാൻ കിട്ടിയ അവസരം ദൈവനിയോഗമായി കണക്കാക്കുന്നതായി അഡ്വ തോമസ് ഉണ്ണിയാടൻ](https://irinjalakudalive.com/latest/irinjalakuda-mla-adv-thomas-unniyadan/): ഇരിങ്ങാലക്കുട : തുടങ്ങിവെച്ച പദ്ധതികൾ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ജനങ്ങൾക്കായി തുറന്നു കൊടുക്കുവാൻ കിട്ടിയ അവസരം ദൈവനിയോഗമായി കണക്കാക്കുന്നതായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാ സമാജികനായി വിജയിച്ച അഡ്വ തോമസ് ഉണ്ണിയാടൻ. ഠാണാ ചന്തക്കുന്ന് റോഡ് വികസനം, കോടതി സമുച്ചയം എന്നിവയെ കുറിച്ചാണ് അദ്ദേഹം ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ സൗഹൃദം സന്ദർശനത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എല്ലാവർക്കും അറിയുന്ന പോലെ പകൽ പോലെ സത്യമായ കാര്യമാണ് താൻ യു ഡി എഫ് മന്ത്രിസഭയിൽ ഇരിങ്ങാലക്കുട എം എൽ എ ആയിരുന്ന കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും ധനകാര്യ മന്ത്രി കെ എം മാണിയോടും വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തി നേടിയെടുത്ത പദ്ധതിയാണ് റാണാ ചന്തക്കുന്ന് വികസനം. എ.എസ്സും, ടി ഐഎസും, എല്ലാം വാങ്ങി കോടികണക്കിന് രൂപ അനുവദിപ്പിച്ച പദ്ധതിയാണ് ഇത്. അതുപോലെ തന്നെ 2013-14 ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് കോടതി സമുച്ചയതും , അന്ന് അതിന് 34 കോടി […] - [കലാപരിപാടികൾ സംഗമം വേദി (അകത്തെ വേദി) | കൂടൽമാണിക്യം തിരുവുത്സവം 7-ാം ദിവസം WATCH LIVE](https://irinjalakudalive.com/latest/koodalmanikyam-live/): ശീവേലീ | കൂടൽമാണിക്യം തിരുവുത്സവം 7-ാം ദിവസം | പഞ്ചാരിമേളം പ്രമാണം കിഴക്കൂട്ട് അനിയൻ മാരാർ, കോലം പല്ലാട്ട് ബ്രഹ്മദത്തൻ - [ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത - തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്](https://irinjalakudalive.com/latest/orange-alert-irinjalakuda/): അറിയിപ്പ് : തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Time of issue 1815 hr IST (Valid for next 3 hours) - [ഇന്റർനെറ്റ് ഡി.റ്റി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് & ഓണേഴ്സ് അസോസിയേഷൻ കൺവെൻഷൻ](https://irinjalakudalive.com/latest/internet-dtp-photostat-workers-owners-association-convention/): ഇരിങ്ങാലക്കുട : ഇന്റർനെറ്റ് ഡി.റ്റി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് & ഓണേഴ്സ് അസോസിയേഷൻ നാലാമത് വാർഷികവും തൃശ്ശൂർ ജില്ലാ കൺവെൻഷനും ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. ഈ മേഖലയിലെ മികച്ച സംരഭകരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് സോമൻ വർഷ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി നസ്റുദീൻ പ്രവർത്തക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ക്വിസ് മത്സരം, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. മേഖല നേരിടുന്ന ഹരിതകർമ്മ സേന യൂസർഫീ, തൊഴിൽക്കരത്തിലെ വർധനവ് എന്നീ വിഷയത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് കൺവെൻഷൻ ആവശ്യപ്പെട്ടു. മാറുന്ന കാലഘട്ടത്തിൽ നിലനില്പിന് പോരാടുന്ന ഈ വിഭാഗത്തിന് മുന്നോട്ട് പോകുന്നതിന് വേണ്ടി വൈദ്യുതി സബ്ബ്സിഡി, ഇൻ്റർനെറ്റ് സബ്ബ് സിഡി തുടങ്ങിയവ അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള സർക്കാറിനോടാവശ്യപ്പെടാൻ കൺവെൻഷൻ പ്രമേയത്തിലൂടെ തീരുമാനിച്ചു. സംസ്ഥാന രക്ഷാധികാരിയായ രാജൻ പൈക്കാട്ട് ആമുഖ പ്രഭാഷണവും സംസ്ഥാന പ്രസിഡണ്ട് കെ ജി സെൽമഭായി മുഖ്യ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് […] - [വിളക്ക് | കൂടൽമാണിക്യം തിരുവുത്സവം 5-ാം ദിവസം |പഞ്ചാരിമേളം പ്രമാണം ചെറുശ്ശേരി കുട്ടൻ മാരാർ](https://irinjalakudalive.com/latest/koodalmanikyam-day-5-live/): വിളക്ക് | കൂടൽമാണിക്യം തിരുവുത്സവം 5-ാം ദിവസം |പഞ്ചാരിമേളം പ്രമാണം ചെറുശ്ശേരി കുട്ടൻ മാരാർ - [NCP(S) വിദ്യാർത്ഥി വിഭാഗം സെക്രട്ടറി ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (CMP) യിൽ ചേർന്നു](https://irinjalakudalive.com/latest/ncps-student-wing-joins-communist-marxist-party-cmp/): തൃശ്ശൂർ : NCP(S) വിദ്യാർത്ഥി  വിഭാഗം സംസ്ഥാന സെക്രട്ടറി ഗോകുൽ വേതൊടിയുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ ഭാരവാഹികളായ ഷാജി വി. കെ, മനോജ്,  എന്നി നേതാക്കൾ ഉൾപ്പെടെ സി.എം.പി യിൽ ചേർന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അമ്പതോളം പ്രവർത്തകർക്ക് CMP ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മനുഷ്യത്വ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന നവചിന്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ഇനിയും ധാരാളം പേർ കടന്നു വരാനുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച  സി.എം പി. ജില്ലാ സെക്രട്ടറി ജയ്സിംഗ്  കൃഷ്ണൻ  പറഞ്ഞു. സംസ്ഥാന  അസിസ്റ്റന്റ് സെക്രട്ടറി വികാസ് ചക്രപണി അധ്യക്ഷത വഹിച്ചു.   നേതാകളായ തോമസ് മാസ്റ്റർ, മിനി രമേഷ്, സുധേഷ്‌കുമാർ, മനോജ് കുമാർ, സുരേഷ് എം. എൻ, രഞ്ജിത്ത് എ. ആർ, ഉണ്ണികൃഷ്ണൻ, ജോസ് മാറോക്കി, രമേഷ് പി. ബി, അനിലൻ ഇ. കെ, എന്നിവർ സംസാരിച്ചു. - [പാപ്പാൻ്റെ ദാരുണാന്ത്യമുണ്ടായ സാഹചര്യത്തിൽ കൂടൽമാണിക്യം ഉത്സവം ഒരു ദിവസത്തെ ആഘോഷം ഒഴിവാക്കി ചടങ്ങുമാത്രമായി നടത്തണം എന്ന് യുവകലാസാഹിതി](https://irinjalakudalive.com/latest/koodalmanikyam-mishap/): ഇരിങ്ങാലക്കുട : പാപ്പാൻ്റെ ദാരുണാന്ത്യമുണ്ടായ സാഹചര്യത്തിൽ കൂടൽമാണിക്യം ഉത്സവം ഒരു ദിവസത്തെ ആഘോഷം ഒഴിവാക്കി ചടങ്ങുമാത്രമായി നടത്തണം എന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി. 2026 ലെ മെയ്ദിനത്തിൽ കൂടൽമാണിക്യം ഉത്സവത്തിനുകൊണ്ടുവന്ന ആനയുടെ ചവിട്ടേറ്റ് മരിച്ച പാപ്പാൻ ശ്രീജിത്തിൻ്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. തൊഴിലാളികളുൾപ്പടെ അനവധി പേരുടെ കഠിനയത്നത്തിൻ്റെ ഫലമായാണ് ഉത്സവം കെങ്കേമമാകുന്നത്. അതിൽ വളരെ അപകടകരമായ പ്രവൃത്തിയിൽ ഏർപ്പെടുന്ന പാപ്പാൻമാരുടെ പങ്കും വിസ്മരിക്കാനാകില്ല. ആനത്തൊഴിലാളി ദാരുണമായി മരിച്ച സാഹചര്യത്തിൽ ഒരു ദിവസത്തെ ഉത്സവാഘോഷം ഒഴിവാക്കി ചടങ്ങുകൾ മാത്രം നടത്താൻ എല്ലാവരും തയ്യാറാകണമെന്ന് യോഗം ദേവസ്വം കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അഡ്വ രാജേഷ് തമ്പാൻ, സെക്രട്ടറി വി പി അജിത്കുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. - [കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയുടെ ആക്രമത്തിൽ രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു, ഒന്നാം പാപ്പാന് പരിക്ക് - ഇന്നലെ വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന ഇടഞ്ഞിരുന്നു](https://irinjalakudalive.com/latest/vazhvadi-kashinathan/): ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ്(25) മരിച്ചത്. വെള്ളിയാഴ്ച ശീവേലിക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ കൂടിയായിരുന്നു അപകടം . കൂടൽമാണിക്യം ക്ഷേത്രത്തിന് പുറത്തായതിനാൽ മറ്റ് അത്യാഹിതങ്ങൾ ഒന്നും സംഭവിച്ചില്ല . കഴിഞ്ഞദിവസം വിളക്കിന് ഈ ആന ഇടഞ്ഞതിനാൽ തുടർന്നുള്ള ഉത്സവത്തിൽ വാഴ്‌വാടി കാശിനാഥൻ എന്ന ആനയെ പങ്കെടുപ്പിക്കേണ്ട എന്ന് ദേവസ്വം തീരുമാനിച്ചതിനെ തുടർന്നാണ് ആനയെ പുറത്തേക്ക് മാറ്റുകയും തളയ്ക്കുകയും ചെയ്യ്തിരുന്നത്. വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു. ഉടൻതന്നെ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റി. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന ഗണപതി ക്ഷേത്രത്തിനു സമീപത്തെ കൊട്ടിലക്കൽ പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പാപ്പാൻമാരായ അമൽ (28), ശ്രീക്കുട്ടൻ (25) എന്നിവർക്ക് പരിക്കേറ്റു. ഉടൻ […] - [ആദ്യ ചിത്രത്തിലൂടെ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; മലയാള സിനിമയില്‍ സംവിധാന മികവറിയിച്ച് പ്രവാസി വ്യവസായി ഷാജു വാലപ്പന്‍](https://irinjalakudalive.com/latest/film-critcs-award-shaju-valappan/): ഇരിങ്ങാലക്കുട : പ്രവാസ ലോകത്തുനിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന്, ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയനായി കല്ലേറ്റുംകര സ്വദേശി പ്രവാസി വ്യവസായി ഷാജു വാലപ്പന്‍. വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘നിഴല്‍ വ്യാപാരികള്‍’ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള ഈ വര്‍ഷത്തെ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചത്. ഒരു പ്രവാസി വ്യവസായിയില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവെപ്പിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. ഒരു ദളിത് യുവാവിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും വൈകാരികമായ കഥ പറയുന്ന ‘നിഴല്‍ വ്യാപാരികള്‍’, ആധുനിക ഇന്ത്യയുടെ നേര്‍ചിത്രമാണെന്ന് പുരസ്‌കാര നിര്‍ണ്ണയ വേളയില്‍ ജൂറി വിലയിരുത്തി. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും സമൂഹത്തില്‍ നിന്നും അവഗണന നേരിടേണ്ടി വരുന്ന ഒരു ദളിത് യുവാവ്, സമൂഹത്തിലെ അഴിമതിക്കും മായം ചേര്‍ക്കലിനുമെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ചിത്രം വരച്ചുകാട്ടുന്നത്. കേവലം ഒരു ത്രില്ലര്‍ എന്നതിലുപരി, സമൂഹത്തില്‍ ഇന്നും […] - [ജർമ്മൻ ചിത്രം " അമ്രം " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 1 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു](https://irinjalakudalive.com/latest/amrum-film/): ചലച്ചിത്രം : 2026 ലെ ബവേറിയൻ ഫിലിം അവാർഡുകളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ജർമ്മൻ ചിത്രം ” അമ്രം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 1 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാന നാളുകളിൽ ജർമ്മൻ ദ്വീപായ അമ്രത്തിൽ ബാല്യകാലം ചിലവഴിക്കുന്ന 12 വയസ്സുകാരനെ കേന്ദ്രീകരിച്ചാണ് 93 മിനിറ്റുള്ള ചിത്രം നിർമ്മിച്ചിട്ടുള്ളത്. ജർമ്മനിയുടെ പതനത്തോടെ കുടുംബത്തെ ചേർത്ത് പിടിക്കാനുളള ശ്രമങ്ങളിൽ പന്ത്രണ്ടുകാരനും പങ്കാളിയാകുന്നു. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം 2025 ലെ കാൻ, ടൊറൻൻ്റോ അടക്കമുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിരുന്നു. പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകീട്ട് 6 ന്. - [കലാപരിപാടികൾ സംഗമം വേദി (അകത്തെ വേദി) - കൂടൽമാണിക്യം തിരുവുത്സവം 3-ാം ദിവസം](https://irinjalakudalive.com/latest/koodalmanikyam-stage-program-live/): കലാപരിപാടികൾ സംഗമം വേദി (അകത്തെ വേദി) – കൂടൽമാണിക്യം തിരുവുത്സവം 2026 - [ആദ്യ ശിവേലി കൂട്ടി എഴുന്നുള്ളിപ്പ് | പഞ്ചാരിമേളം പ്രമാണം കലാനിലയം ഉദയൻ നമ്പൂതിരി | കൂടൽമാണിക്യം തിരുവുത്സവം LIVE](https://irinjalakudalive.com/latest/koodalmanikyam-seeveli-live/): ആദ്യ ശിവേലി കൂട്ടി എഴുന്നുള്ളിപ്പ് | പഞ്ചാരിമേളം പ്രമാണം കലാനിലയം ഉദയൻ നമ്പൂതിരി, കോലം പാറമ്മേക്കാവ് കാശിനാഥൻ | കൂടൽമാണിക്യം തിരുവുത്സവം - [പഞ്ചാരിമേളം പ്രമാണം പെരുവനം പ്രകാശൻ മാരാർ - കൊടിപ്പുറത്ത് വിളക്ക് - കൂടൽമാണിക്യം തിരുവുത്സവം 2026](https://irinjalakudalive.com/latest/koodalmanikyam-kodipurathvilakk-live/): പഞ്ചാരിമേളം പ്രമാണം പെരുവനം പ്രകാശൻ മാരാർ – കൊടിപ്പുറത്ത് വിളക്ക് – കൂടൽമാണിക്യം തിരുവുത്സവം 2026 - [നഗരത്തിലെ ഗതാഗതക്കുരുക്ക് - നഗരസഭ ബൈപ്പാസ് തുറന്നു നൽകാത്തതിൽ പ്രതിപക്ഷ പ്രതിഷേധം](https://irinjalakudalive.com/latest/irinjalakuda-by-pass/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പട്ടണത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സംജാതമായ സമയമായിട്ടും ഒപ്പം 10 ദിവസത്തെ കൂടൽമാണിക്യ ഉത്സവം കാലമായിട്ടും നഗരസഭ ബൈപാസ് തുറന്നു നൽകാത്തതിൽ പ്രതിപക്ഷ കൗൺസിൽമാർ പ്രതിഷേധിച്ചു . സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറി വി എ മനോജ് കുമാർ ബൈപ്പാസിന് സമീപം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു . ഇത്രയും പ്രധാനപ്പെട്ട ഒരു റോഡ് നന്നാക്കുവാൻ കാലതാമസം വരുത്തിയതിന് നഗരസഭയ്ക്ക് എന്ത് ന്യായീകരണം ആണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു . ഇരിങ്ങാലക്കുട എംഎൽഎ ആയ ബിന്ദു ടീച്ചർ അഞ്ചു കോടി രൂപ നൽകി ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരിക്കാം എന്ന് പറഞ്ഞിട്ടും നഗരസഭ അതിനു വേണ്ട രേഖകൾ യഥാസമയം ഇതുവരെ നൽകിയിട്ടില്ല . എന്നാൽ അതേസമയം നഗരസഭ ഇവിടെ ഘട്ടം ഘട്ടമായി 20 ലക്ഷവും 30 ലക്ഷവും കടലിൽ കായം കലക്കുന്നത് പോലെ ബൈപ്പാസിൽ ചെലവഴിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ഒരു ഉപകാരവും കിട്ടുന്നില്ല എന്നതും യാഥാർത്ഥ്യമാണ് . ഇതു […] - [കൊടിയേറ്റം - കൂടൽമാണിക്യം തിരുവുത്സവം 2026](https://irinjalakudalive.com/latest/kodiyettam-koodalmanikyam-utsavam-2026/): ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിൻ്റെ കൊടിയേറ്റം നകരമണ്ണ് ഹൃഷികേശ് നമ്പൂതിരി നിർവ്വഹിച്ചു. മണക്കാട് പരമേശ്വരൻ നമ്പൂതിരി , മക്കളായ അഖിൽ നമ്പൂതിരി, നിഖിൽ നമ്പൂതിരി എന്നിവർ പരികർമ്മികളായിരുന്നു. കുളമൺ ഇല്ലത്തെ രാമചന്ദ്രൻ മൂസ്സത് തന്ത്രിമാർക്ക് കൂറയും പവിത്രവും നൽകി ആചാര്യവരണം നടത്തി. - [ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ഉൾപ്പടെ ഇരിങ്ങാലക്കുട ബസ്റ്റാൻഡിൽ ബസ്സുകൾ തടഞ്ഞു](https://irinjalakudalive.com/latest/hartal-supporters-blocked-buses-at-irinjalakuda-bus-stand/): ഇരിങ്ങാലക്കുട : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ, വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വ്യാപക ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ഹർത്താൽ ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ തന്നെ ഹർത്താൽ അനുകൂലികൾ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ കെഎസ്ആർടിസി ഉൾപ്പടെ എല്ലാ ബസ്സുകളും തടഞ്ഞു. രാവിലെ 6:30 ഉള്ള മാനന്തവാടി , മെഡിക്കൽ കോളേജ് ബസ്സുകൾ തടഞ്ഞു. കൊടുങ്ങല്ലൂർ, തൃശ്ശൂർ, തൃപ്രയാർ, കാട്ടൂർ, ചാലക്കുടി, കൊടകര, മൂന്നു പീടിക ഭാഗത്തേക്കുള്ള ബസുകൾ ബസ്റ്റാൻഡിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു . രാവിലെ 7 മണിയോടെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ദിലീഷ് ടി യുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും കെഎസ്ആർടിസി ബസ്സുകളെ കടത്തിവിടുകയും ചെയ്തു. ഇത് ചെറിയതോതിൽ സമരാനുകൂലികളുമായി തർക്കത്തിൽ കലാശിച്ചു. തങ്ങൾ നിർബന്ധമായി ബസ്സുകൾ തടയുന്നില്ലെന്നും പകരം ഹർത്താലിനോട് സഹകരിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഹർത്താൽ ആനുകൂലുകൾ വാദിച്ചു . […] - [കൂടൽമാണിക്യം ഉത്സവം ക്യൂ.ആർ കോഡ് (QR Code) പാർക്കിംഗ് സംവിധാനമൊരുക്കി തൃശ്ശൂർ റൂറൽ പോലീസ്](https://irinjalakudalive.com/latest/qr-code-parking-system-for-koodalmanikyam-festival/): ഇരിങ്ങാലക്കുട : പാർക്കിംഗ് കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ക്യൂ.ആർ കോഡ് (QR CODE) സംവിധാനമാണ് പോലീസ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനത്തിന്റെ പ്രത്യേകതകൾ: ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ പാർക്കിംഗ് കേന്ദ്രങ്ങൾ എവിടെയെല്ലാമാണെന്ന് ഭൂപടം (Map) വഴി കൃത്യമായി അറിയാം.തത്സമയ വിവരങ്ങൾ: ഓരോ കേന്ദ്രത്തിലും നിലവിൽ പാർക്കിംഗിനായി സ്ഥലമുണ്ടോ (Live Availability) എന്ന വിവരവും ഇതിലൂടെ ലഭ്യമാകും. ഇതിലൂടെ പാർക്കിംഗ് ഇടം തേടിയുള്ള അലച്ചിൽ ഒഴിവാക്കി ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കാം. ഉത്സവത്തിന് എത്തുന്ന എല്ലാ ഭക്തജനങ്ങളും പോലീസിന്റെ ഈ ഡിജിറ്റൽ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി എല്ലാവരും നിശ്ചയിച്ച പാർക്കിംഗ് കേന്ദ്രങ്ങൾ മാത്രം ഉപയോഗിക്കേണ്ടതാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ വാഹന സഞ്ചാരം ഉറപ്പാക്കുന്നതിനുമായി ഈ പാർക്കിംഗ് കേന്ദ്രങ്ങളിൽ തൃശ്ശൂർ റൂറൽ പോലീസിന്റെ മൊബൈൽ, ബൈക്ക് പട്രോളിംഗ് സംഘങ്ങൾ നിരന്തരമായി നിരീക്ഷിക്കുകയും ചെയ്യും. കൂടൽമാണിക്യം ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങളുടെയും കലാസ്നേഹികളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി താഴെ […] - [വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ മെയ് 1 ന് ആരോഗ്യമേള](https://irinjalakudalive.com/latest/health-camp-at-st-alphonsa-church-vallakkunnu/): വല്ലക്കുന്ന് : സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ കുടുംബസമ്മേളന കേന്ദ്രസമിതിയുടെയും കെ.സി.വൈ.എം. എന്ന സംഘടനയുടെയും ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും തൃശ്ശൂർ ദയ ഹോസ്‌പിറ്റലിൻ്റെയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 1 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 വരെ വല്ലക്കുന്ന് സെൻ്റ് അൽഫോൻസ മതബോധന ഹാളിൽ വച്ച് ആരോഗ്യമേള സംഘടിപ്പിക്കുന്നു. ആരോഗ്യമേളയിൽ കൃത്രിമ രുചിവർദ്ധകങ്ങൾ ചേർക്കാത്ത പോഷകസമൃദ്ധമായ വിവിധ തരത്തിലുള്ള ജ്യൂസുകൾ മിതമായ നിരക്കിൽ സെൻ്റ് അൽഫോൻസാ ദേവാലയത്തിലെ മാതൃസംഘം നൽകുന്നതായിരിക്കും. ആരോഗ്യമേളയിൽ ആരോഗ്യക്ലാസ്സ്, പരിശീലനം, പ്രമേഹപരി ശോധന, രക്തപരിശോധന, കാഴ്‌ച പരിശോധന, ടി.ബി. പരിശോധന, ജനറൽ മെഡിസിൻ, സൗജന്യ മരുന്നു വിതരണം, രക്തഗ്രൂപ്പ് നിർണ്ണയും, രക്തദാന സ്വീക രണം എന്നിവ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ വികാരി ഫാ. സിൻ്റോ ആലപ്പാട്ട് അറിയിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി ഫ്രാൻസീസ് ആരോഗ്യമേള ഉദ്ഘാടനം നിർവഹിക്കും. ആളൂർ കുടുംബാ […] - [നാളത്തെ ഹർത്താലിന് പിന്തുണയുമായി കെ.പി.എം.എസ്](https://irinjalakudalive.com/latest/kpms-supports-tomorrows-hartal/): ഇരിങ്ങാലക്കുട : നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ ഏപ്രിൽ 28 ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിന് കെ.പി.എം.എസ് പിന്തുണ പ്രഖ്യാപിച്ചു. നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ പോലീസ് പുലർത്തുന്ന നിസ്സംഗതയിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതെന്ന് കെ.പി.ഏം.എസ് സംസ്ഥാന സംഘടന സെക്രട്ടറി ലോച്ചനൻ അമ്പാട്ട് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വിദ്യാർത്ഥിയുടെ മരണത്തെ കുറുച്ചുള്ള അന്വേഷണത്തിൽ മറ്റൊരു കേസ്സിലും കാണിക്കാത്ത അലംഭാവമാണ് കേരള പോലീസും സർക്കാരും കാണിക്കുന്നത്. ഈ സാഹചര്യത്തിൽ പട്ടികജാതി വർഗ്ഗ സമൂഹത്തിന് നീതിയുടെയും വിഭവങ്ങളുടെയും നീതി പൂർവകമായ വിതരണം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താൻ കേരളത്തിലെ പട്ടിക ജാതി-വർഗ്ഗ സമൂഹങ്ങളുടെ സ്വരം ഒരുമയുടെ ഐക്ക്യത്തിന്റെ സ്വരമായിരിക്കണം എന്ന് KPMS ഈ അവസരത്തിൽ വിലയിരുത്തുന്നു, ആയതിനാൽ നിധിൻ രാജിൻ്റെ ഘാതകരെ അറ്റസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കാത്തതിനു എതിരെ കേരളത്തിലെ വിവിധ പട്ടികജാതി വർഗ്ഗ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് […] - [ഡ്രോൺ നിരീക്ഷണവും, വാഹന പാർക്കിംഗിനായി പ്രത്യേക ക്യൂ.ആർ കോഡ് സംവിധാനവുമായി കൂടൽമാണിക്യം ഉത്സവത്തിന് ശക്തമായ സുരക്ഷയൊരുക്കി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്](https://irinjalakudalive.com/latest/koodalmanikyam-festival-thrissur-rural-district-police-has-provided-strong-security/): ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയൊരുക്കി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്. ഏപ്രിൽ 28 ന് ക്ഷേത്രത്തിൽ നടക്കുന്ന കൊടിയേറ്റത്തോടെ ആരംഭിക്കും, മെയ് 8-ന് ചാലക്കുടി കൂടപ്പുഴ ആറാട്ട്കടവിൽ വച്ചുള്ള ദേവന്റെ ആറാട്ടോടു കൂടിയാണ് ഉത്സവം സമാപിക്കുന്നത്. ചരിത്രപ്രസിദ്ധമായ ഈ ഉത്സവത്തിൽ അലങ്കരിച്ച ആനകളുടെ അകമ്പടിയോടെ എല്ലാ ദിവസവും രാവിലെയും രാത്രിയും നടക്കുന്ന ‘പഞ്ചവാദ്യം’, ‘പാഞ്ചാരിമേളം’ എന്നിവയുടെ അകമ്പടിയോടെയുള്ള തിടമ്പ് എഴുന്നള്ളത്ത്’, എന്നിവ കാണുന്നതിനും ക്ഷേത്രത്തിലെ മറ്റ് ആചാരപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഉത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടികൾ കാണുന്നതിനും മറ്റും അനവധി ഭക്തജനങ്ങൾ എത്തിച്ചേരുന്നുണ്ട്. ഇതിനെ തുടർന്ന് ക്ഷേത്രപരിസരത്തും ഇരിങ്ങാലക്കുട നഗരത്തിലും അസാധാരണമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ക്രമസമാധാന പാലനത്തിനായി വിവിധ മേഖലകൾ തിരിച്ച് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് കൊണ്ട് ഉത്സവത്തിന് വരുന്ന ഭക്തജനങ്ങൾക്ക് സുഗമമായി ഉത്സവം കണ്ട് മടങ്ങുന്നതിനും നഗരത്തിൽ ഗതാഗത തടസമില്ലാതെയിരിക്കുന്നതിനും കനത്ത സുരക്ഷാ സംവിധാനമാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം […] - [കലാമണ്ഡലം ശിവദാസനാശാന് ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 2026 ലെ "കലാചാര്യ " പുരസ്ക്കാരം](https://irinjalakudalive.com/latest/kalamandalam-sivdasanasan-awarded-delhi-panchavadya-trusts-kalacharya-award/): ഇരിങ്ങാലക്കുട : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 2026 ലെ “കലാചാര്യ ” പുരസ്ക്കാരത്തിന് മേള കലാരത്നം കലാമണ്ഡലം ശിവദാസനാശാൻ അർഹനായി. മെയ് 9 ന് നടക്കുന്ന ട്രസ്റ്റിൻ്റെ 22-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കേശവതീരം ആയുർവേദ ഗ്രാമത്തിൽ സംഘടിപ്പിക്കുന്ന ദേശീയ-ഇൻ്റർനാഷണൽ വാദ്യ മഹോത്സവ വേളയിൽ പുരസ്‌കാര സമർപ്പണം നടക്കും. - [മൈൻഡ് മിങ്‌ഗിൾ വെൽനെസ്സ് & സ്കിൽ ബിൽഡിംഗ് പ്രോഗ്രാം ഏപ്രിൽ 27 ന് ഇരിങ്ങാലക്കുട ട്രൈയോഗ് അഡ്വാൻസ്ഡ് യോഗ & ഫിറ്റ്നസ് സെന്ററിൽ](https://irinjalakudalive.com/latest/mind-mingle-wellness-healing-program/): ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ മനസ്സ് ശാന്തമാക്കാനും, നെഗറ്റീവ് ചിന്തകളെ മാറ്റിക്കൊണ്ട് പോസിറ്റീവ് ഊർജത്തോടെ മുന്നോട്ട് പോകാനും “Mind Mingle” നിങ്ങളെ സഹായിക്കുന്നു ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ✔ മാനസിക സമ്മർദ്ദം കുറയ്ക്കാം✔ മനസ്സിനെ സുതാര്യമാക്കാം✔ ആത്മവിശ്വാസം വർധിപ്പിക്കാം✔ വ്യക്തിത്വ വികസനം കൈവരിക്കാം✔ ജീവിതലക്ഷ്യങ്ങൾ വ്യക്തമായി രൂപപ്പെടുത്താം നിങ്ങളുടെ ഉള്ളിലെ മികച്ച പതിപ്പിനെ കണ്ടെത്താനുള്ള ഒരു അനുഭവയാത്ര ആണ് ഇത് സ്വയം തിരിച്ചറിയാനും… ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും ആഗ്രഹിക്കുന്നഎല്ലാവർക്കും ഇത് ഒരു വിലമതിക്കാനാകാത്ത അവസരമാണ്. ഈ രംഗത്തെ വിദഗ്ധരാണ് പരിശീലങ്ങൾ നയിക്കുന്നത് . മൈൻഡ് മിങ്‌ഗിൾ വെൽനെസ്സ് & സ്കിൽ ബിൽഡിംഗ് പ്രോഗ്രാം ഏപ്രിൽ 27 (തിങ്കൾ)ഇരിങ്ങാലക്കുട ട്രൈയോഗ് അഡ്വാൻസ്ഡ് യോഗ & ഫിറ്റ്നസ് സെന്റർരാവിലെ 10 മണി – വൈകുന്നേരം 4 മണി . കൂടുതൽ വിവരങ്ങൾക്ക് 7012601699 - [ക്ഷേത്രങ്ങൾ ഭരിക്കുന്നവർ ക്ഷേത്രാചാരങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അത് സമൂഹത്തിന് ദോഷമുണ്ടാക്കും - സ്വാമി ബ്രഹ്മസ്വരൂപാനന്ദ](https://irinjalakudalive.com/latest/bakthajana-sangamam/): ഇരിങ്ങാലക്കുട : നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങൾ. ആചാരങ്ങൾ ഇല്ലാതെ ധർമ്മം നിലനിൽക്കില്ലെന്നും ക്ഷേത്രങ്ങൾ ഭരിക്കുന്നവർ ക്ഷേത്രാചാരങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്നും ശിവഗിരി മഠത്തിലെ അമരിപ്പാടം നാരായണ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ പറഞ്ഞു. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ  ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും ക്ഷേത്രത്തെ നിരന്തരം വിവാദത്തിൽ ഉൾപ്പെടുത്തുന്ന ഭരണസമിതിയുടെ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ സംഘടിപ്പിച്ച ഭക്തജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രാചാരങ്ങളിൽ അനാവശ്യമായ ഇടപെടലുകളും മാറ്റങ്ങളും സംഭവിക്കുന്നത് ദുഃഖകരമായ കാര്യമാണ്. അത് പരിഹരിക്കേണ്ടതും തീരുമാനിക്കേണ്ടതും അതത് ദേശവാസികളാണെന്നും സ്വാമി ബ്രഹ്മ സ്വരൂപാനന്ദ പറഞ്ഞു. സനാതന ധർമ്മ പ്രഭാഷകൻ വി സായിറാം മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രാചാര വിശ്വാസ സംരക്ഷണ സമിതി പ്രസിഡണ്ട് സി. ജി കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. വിവിധ സാമുദായിക സംഘടന നേതാക്കന്മാരായ ദേവൻ കാറേക്കാട്, കല്ലേലി രാമൻ നമ്പൂതിരി, കെ എൻ ഉണ്ണികൃഷ്ണൻ , അച്യുതവാരിയർ എ […] - ["ലോചനം" ശില്പശാല ആരംഭിച്ചു](https://irinjalakudalive.com/latest/lochanam-actor-dancer-workshop/): ഇരിങ്ങാലക്കുട : “ത്രിപുടി ” യുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കൂടിയാട്ട കലാകാരനും അഭിനയ പരിശീലകനുമായ സൂരജ് നമ്പ്യാർ നയിയ്ക്കുന്ന “ലോചനം ” ശില്പശാലയുടെ 29 മത് എഡിഷൻ ആരംഭിച്ചു. ഏപ്രിൽ 24 25, 26 തീയതികളിൽ രാവിലെ 10 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട ടൗണിൽ പ്രവർത്തിയ്ക്കുന്ന ശാന്തം നടനവേദിയിൽ ആണ് ശില്പശാല അരങ്ങേറുന്നത്, കൂടുതൽ വിവരങ്ങൾക്ക് 8075413321 - [തിരുവുത്സവത്തോടനുബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിൽ കലവറ നിറക്കൽ ചടങ്ങ് നടന്നു](https://irinjalakudalive.com/latest/koodalmanikyam-utsavam-kalavaranirakkal/): ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഏപ്രിൽ 28 മുതൽ മെയ് 8 വരെ നടത്തുന്ന തിരുവുത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി വിളക്കു കൊളുത്തി. ശനിയാഴ്ച രാവിലെ കിഴെക്കെ നടപ്പുരയിൽ ചടങ്ങ് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി ഉദ്‌ഘാടനം നിർവഹിച്ചു. ഭക്തജനങ്ങൾക്ക് അരി, പഞ്ചസാര, എണ്ണ , നെയ്യ്, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയ പലചരക്ക് സാധനങ്ങളും, പച്ചക്കറികളും സമർപ്പിച്ചു. ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗാലറി ഉടമ തോട്ടപ്പള്ളി വേണുഗോപാല മേനോൻ ആദ്യ സമർപ്പണം നിർവഹിച്ചു. തുടർന്ന് ബാലൻ കണ്ണോളി, വോൾഗ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എടയത്ത് ഗോപകുമാറും കുടുംബവും, മറ്റു ഭക്തജനങ്ങൾ എന്നിവരും സമർപ്പണം നടത്തി. ദേവസ്വം ഭരണസമിതി അംഗം ബിന്ദു, ദേവസ്വം ജീവനക്കാർ, മുൻ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളി ഹരിതം സ്വാഗതവും, അഡ്വ അജയകുമാർ […] - [വല്ലക്കുന്ന് ചെമ്മീൻചാലിൽ തിരുവനന്തപുരം സ്വദേശിയായ നിപ്മർ വിദ്യാർത്ഥി മുങ്ങിമരിച്ചു](https://irinjalakudalive.com/latest/nipmr-student-drowned-dead/): വല്ലക്കുന്ന് : വല്ലക്കുന്ന് ചെമ്മീൻ ചാലിൽ തിരുവനന്തപുരം സ്വദേശിയായ നിപ്മർ വിദ്യാർത്ഥി അച്ചു എം എസ് (19) മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല കോടാണിവിള പരേതരായ റിട്ട.കെ.എസ്.ആർ.ടി സി. ഡ്രൈവർ മണിയുടെയും സുനിതയുടെയും മകനാണ്. ബാച്‌ലർ ഇൻ പ്രോസ്തെറ്റിക് ആൻഡ് ഓർത്തോടിക് (ബി പി ഓ) ഒന്നാം വർഷ വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം രണ്ടു സുഹൃത്തുക്കൾക്കൊപ്പം രാത്രി 7 മണിക്ക് കുളിക്കാൻ എത്തിയതായിരുന്നു. കല്ലേറ്റുംകരയിൽ വാടകവീടെടുത്ത് താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം സൈക്കിൾ എടുത്ത് യാത്ര ചെയ്യവേ വല്ലക്കുന്നിലെ ചെമ്മീൻചാൽ കുളം ശ്രദ്ധയിൽപ്പെടുകയും സുഹൃത്തുക്കളോടൊപ്പം ഇന്ന് അവിടെ ആദ്യമായി കുളിക്കാൻ എത്തുകയും ആയിരുന്നു . കുളിക്കാൻ കുളത്തിൽ ചാടിയ ഉടനെ കുളത്തിൽ ഉണ്ടായിരുന്ന വലയിൽ പെടുകയായിരുന്നു എന്ന് പറയുന്നു കൂട്ടുകാരനെ കാണാതായപ്പോൾ സമീപത്തുള്ളവരുടെ സഹായം തേടി സുഹൃത്തുക്കൾ എത്തുകയും തുടർന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി മൃതദേഹം എട്ടുമണിക്ക് ശേഷം പുറത്തെടുക്കുകയും ആയിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടം നടപടികൾ പൂർത്തിയാക്കി നിപ്മറിൽ […] - [രാമഞ്ചിറ റോഡിന് കുറുകെ ഗതാഗതത്തിന് തടസ്സമായ കൾവെർട്ടിന്റെ ഉയരവ്യത്യാസത്തിന് താൽക്കാലിക പരിഹാരം](https://irinjalakudalive.com/latest/culvert-across-ramanjira-road/): ഇരിങ്ങാലക്കുട : നീണ്ട 19 വർഷത്തെ കാത്തിരിപ്പിനു ശേഷം രാമഞ്ചിറ തോടിന്‍റെ വക്കത്തുള്ള ഉണ്ണായിവാര്യർ റോഡിന്റെ ടാറിങ് പകുതി കഴിഞ്ഞപ്പോൾ ഉയർന്നു നിൽക്കുന്ന റോഡിനു കുറുകെയുള്ള കൾവെർട്ടിന് സമമായി നിലവിലെ റോഡ് ഉയർത്തി ടാർ ചെയ്യാത്തതിനാൽ ഇവിടെ വാഹനങ്ങൾ അടിത്തട്ടാതെ കടന്നു പോകുന്നത് അസാധ്യമായ സാഹചര്യം സൃഷ്ടിച്ചിരുന്നു, കൂടാതെ കൂടൽമാണിക്യ ഉത്സവകാലമായതിനാൽ പടിഞ്ഞാറേ നടയിലേക്കും പാർക്കിങ്ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ വരണ്ട പ്രധാന വഴി ഇതായതിനാൽ കൾവെർട്ടിന്റെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ദേവസ്വം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു . ഇതിൽ പ്രകാരം രാമഞ്ചിറ റോഡിന് കുറുകെയുള്ള കാൽവെർട്ടിന്റെ ഉയരവ്യത്യാസം നഗരസഭാ താൽക്കാലികമായി പരിഹരിച്ചു. ഉയര വ്യത്യാസം കുറയ്ക്കുവാനായി ഇരുഭാഗത്തും സിമന്റ് കൊണ്ട് കോൺക്രീറ്റിംഗ് നടത്തിയാണ് താൽക്കാലിക പരിഹാരം കണ്ടത്. എന്നാൽ രാമൻചിറ റോഡിന്റെ കിഴക്കുഭാഗത്തേക്കുള്ള ഭാഗം ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡിലെ ഉയർന്ന കലുങ്ക്ക് മറികടക്കുന്നതിനിടയിൽ സ്കൂട്ടർ യാത്രികർ മറഞ്ഞു വീണ് അപകടം സംഭവിക്കുന്നത് സാധാരണയായിരുന്നു. ഗ്രൗണ്ട് ക്ലീയറൻസ് കുറഞ്ഞ വാഹങ്ങൾ പലപ്പോളും കലുങ്ക് മറികടക്കുമ്പോൾ […] - [സൗജന്യ നേത്രതിമിര പരിശോധനാ ക്യാമ്പ് ശനിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട സേവാഭാരതിയിൽ](https://irinjalakudalive.com/latest/free-cataract-screening-camp-irinjalakuda-seva-bharathi/): ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും കൊച്ചിൻ ഐ ഫൗണ്ടേഷനും സംയുക്തമായി എല്ലാ മാസവും നടത്തിവരുന്ന സൗജന്യ നേത്രതിമിര പരിശോധനാ ക്യാമ്പ് ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ സേവാഭാരതി ഓഫീസിൽ വച്ച് നടക്കുന്നു. സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു ഈ ക്യാമ്പിൻ്റെ അദ്ധ്യക്ഷത വഹിക്കുകയും കാറളം പഞ്ചായത്ത് 7 -ാം വാർഡ് മെമ്പർ പി രാജൻ ക്യാമ്പ് ഉൽഘാടനവും നിർവ്വഹിക്കുന്നു. സാമൂഹികപ്രവർത്തകനും ഡിസ്ട്രിക്ട് ലയൺസ് ക്ലബ് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ ജോൺസൻ കോലങ്കണ്ണി മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9496649657 9961325645 - [കൂടൽമാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായ കലവറ നിറക്കൽ ശനിയാഴ്ച രാവിലെ 9 മണിക്ക് കിഴക്കേ നടപ്പുരയിൽ](https://irinjalakudalive.com/latest/koodalmanikyam-kalavara-nirrakal/): ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായ കലവറ നിറക്കൽ ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9 മണിക്ക് കിഴക്കേ നടപ്പുരയിൽ ആരംഭിക്കുന്നതാണ്. ഭക്തജനങ്ങൾക്ക് എണ്ണ, നെയ്യ് ,നാളികേരം ,ശർക്കര, അരി ,പലവ്യഞ്ജനങ്ങൾ , പച്ചക്കറികൾ എന്നിവ സമർപ്പിക്കാവുന്നതാണ് എന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. ഏപ്രിൽ 28 മുതൽ മെയ് 8 വരെയാണ് ഉത്സവം. - [വള്ളിവട്ടം പോസ്റ്റ് ഓഫീസ് ബ്രാഞ്ച് പോസ്റ്മാസ്റ്റർ അനില സി സി വിരമിച്ചു](https://irinjalakudalive.com/latest/anila-c-c-retires/): ഇരിങ്ങാലക്കുട : വള്ളിവട്ടം പോസ്റ്റ് ഓഫീസ് ബ്രാഞ്ച് പോസ്റ്മാസ്റ്റർ അനില സി സി സർവീസിൽ നിന്നും വിരമിച്ചു. - [പുസ്തകചർച്ച സംഘടിപ്പിച്ചു](https://irinjalakudalive.com/latest/sargasahithi-book-review/): ഇരിങ്ങാലക്കുട : ടൗൺ ലൈബ്രറിയും എഴുത്തുകാരുടെ കൂട്ടായ്മ സർഗ്ഗസാഹിതിയും സംയുക്തമായി പുസ്തകചർച്ച സംഘടിപ്പിച്ചു. പ്രവാസി എഴുത്തുകാരിയും കേരള സംസ്ഥാന മുൻ വോളിബോൾ താരവുമായ സുഭാഷിണി കൊല്ലാറയുടെ ‘കുടുംബപുരാണം ഒരു നമോവാകം’ എന്ന കൃതിയാണ് എഴുത്തുകാരിയെ ആദരിച്ചുകൊണ്ട് ഇരിങ്ങാലക്കുട ടൗൺ ലൈബ്രറിയിൽ ചർച്ച ചെയ്യപ്പെട്ടത്. കവി പി എൻ സുനിൽ പുസ്തകാവതരണം നടത്തി. ലൈബ്രറി പ്രസിഡണ്ട് കെ പി സുദർശൻ അധ്യക്ഷനായ ചടങ്ങിൽ സുഭാഷിണി കൊല്ലാറ, രാജേഷ് തെക്കിനിയേടത്ത്, വി എൻ കൃഷ്ണൻകുട്ടി, കാട്ടൂർ രാമചന്ദ്രൻ, റഷീദ് കാറളം, ആൻ്റണി കൈതാരത്ത്, പി ഗോപിനാഥൻ, ജൂല രത്നാകരൻ രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ കെ ചന്ദ്രശേഖരൻമാഷ് സ്വാഗതവും സി സി ഉചിത നന്ദിയും പറഞ്ഞു. - [ഇ-ചെല്ലാനുകൾ ഇളവുകളോടെ തീർപ്പാക്കുന്നതിനുള്ള ആംനസ്റ്റി പദ്ധതി ഇരിങ്ങാലക്കുട സബ് ആർ ടി ഓഫീസിൽ അദാലത്ത് നടത്തുന്നു - 50% മാത്രം പിഴയൊടുക്കി തീർപ്പാക്കാവുന്നതാണ്](https://irinjalakudalive.com/latest/amnesty-scheme-for-settling-e-challans-with-concessions/): ഇരിങ്ങാലക്കുട : മോട്ടോർ വാഹനങ്ങളുടെ ഇ ചെല്ലാനുകൾ ഇളവുകളോടെ പിഴ ഒടുക്കി തീർപ്പാക്കുന്നതിനു കേരള സർക്കാർ സർക്കാർ ഇപ്പോൾ ആംനസ്റ്റി പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം 31/12/2024 വരെ യുള്ള ചെല്ലാനുകൾ 50% മാത്രം പിഴയൊടുക്കി തീർപ്പാക്കാവുന്നതാണ്. ഈ പദ്ധതിയുടെ ആനുകൂല്യം 30/04/2026 വരെ പ്രയോജനപ്പെടുത്താവുന്നതാണ്. ഉപയോക്താക്കൾക്ക് ഈ ഇളവ് പ്രയോജപ്പെടുത്തു ന്നതിനായി 2026 ഏപ്രിൽ മാസം 25 മുതൽ 30 വരെ തീയതികളിലെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 am മുതൽ 3 pm വരെ ഇരിങ്ങാലക്കുട സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. കോടതി നടപടികൾക്ക് വിധേയമാക്കി യിരിക്കുന്ന ചെല്ലാനുകളും ഇതര നടപടികൾ ഒഴിവാക്കി ഇളവുകളോടെ പിഴ തുക ഒടുക്കി തീർപ്പാക്കുന്നതിനു അദാലത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് ഈ പദ്ധതിപ്രകാരം ചാലനുകൾ തീർപ്പാക്കുന്നതിന്: 1. വാഹനത്തിന് തീർപ്പാക്കാത്ത ഇ ചെല്ലാനുകൾ ഉണ്ടോ എന്ന് echallan.parivahan.gov.in എന്ന പോർട്ടലിൽ പരിശോധിക്കുക. 2. Amnesty Scheme ൽ ഉൾപ്പെടുന്ന ചെല്ലാനുകൾ […] - [ബ്രഹ്മകലശാഭിഷേകവും, മാതൃക്കൽ ദർശനവും മുൻവർഷങ്ങളിലെ പോലെ തന്നെ നടത്തുന്നതാണ്- സമയമാറ്റമില്ലെന്ന് കൂടൽമാണിക്യം ദേവസ്വം](https://irinjalakudalive.com/latest/no-change-in-utsavam-ritual-timings-at-koodalmanikyam/): ഇരിങ്ങാലക്കുട : ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ബ്രഹ്മകലശാഭിഷേകവും, മാതൃക്കൽ ദർശനവും ക്ഷേത്രം തന്ത്രിമാരുമാരുടെ അഭിപ്രായവും, മുതിർന്ന തന്ത്രി പടിഞാറേ മന പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ നിർദ്ദേശങ്ങളും കണക്കിലെടുത്ത് മുൻവർഷങ്ങളിലെ പോലെ തന്നെ നടത്തുന്നതാണ് എന്ന് കൂടൽമാണിക്യം ദേവസ്വം അറിയിപ്പ് . - [തൊമ്മാന പാടത്ത് തീപ്പിടുത്തം](https://irinjalakudalive.com/latest/fire-breaks-out-in-thommana-field/): തൊമ്മാന : തൊമ്മാന ചെങ്ങാറ്റുമുറി റോഡിൽ കള്ളുഷാപ്പിന് സമീപം പാടത്ത് കൊയ്ത്തു കഴിഞ്ഞ് കൂട്ടിയിട്ടിരുന്ന വൈക്കോലിന്മേൽ മുകളിലെ ഇലക്ട്രിക് ലൈനിൽ നിന്നും തീപ്പൊരി വീണു തീപിടുത്തം ഉണ്ടായി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇലക്ട്രിക് ലൈനിൽ തൂങ്ങി കിടക്കുന്ന പക്ഷികൂടുകളിലേക്ക് ആദ്യം സ്പാർക്ക് വരുകയും തുടർന്ന് തീ പിടിച്ച കൂടുകൾ കഴിഞ്ഞദിവസം കൊയ്ത വൈക്കോലിനുമേൽ വീഴുകയും ആയിരുന്നു . തുടർന്നാണ് പാടത്തേക്ക് തീ പടർന്നത്. ഇതുവഴി യാത്ര ചെയ്തിരുന്നവർ പുക ഉയരുന്നത് കണ്ടു ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ചെയ്തു. - [ബെൽജിയൻ ചിത്രം " യങ് മതേഴ്‌സ് " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രിൽ 24 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു](https://irinjalakudalive.com/latest/young-mothers/): ചലച്ചിത്രം : 2025 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ ബെൽജിയൻ ചിത്രം ” യങ് മതേഴ്‌സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രിൽ 24 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. ബെൽജിയത്തിലെ മെറ്റേണിറ്റി ഷെൽട്ടറിൽ കഴിയുന്ന കൗമാരക്കാരികളായ അമ്മമാരുടെ അതിജീവനത്തിൻ്റെയും സൗഹൃദത്തിൻ്റെയും കഥയാണ് 106 മിനിറ്റുള്ള ചിത്രം പറയുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായുള്ള ബെൽജിയൻ എൻട്രിയായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്. - [കൂടൽമാണിക്യം ആനപ്പടിയുടെ നവീകരണം പൂർത്തിയായി](https://irinjalakudalive.com/latest/koodalmanikyam-aanapadi-renovation-complected/): ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവക്കാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും ആനകളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കിഴക്കേനടപ്പുരയുടെ തെക്കുവശത്തുള്ള ആനപ്പള്ളമതിലിലെ ആനപ്പടി ഉത്സവക്കാലത്തുണ്ടാകാറുള്ള തിരക്ക്‌ പരിഗണിച്ചും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും വീതികൂട്ടി നവീകരിക്കുന്നതിന് പണികൾ പൂർത്തിയായി. കൂടൽമാണിക്യം തിരുവുത്സവ ദിവസമായ ഏപ്രിൽ 28 വൈകീട്ടാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത് . ഐ.സി.എൽ ഫിൻ കോർപ് മാനേജിങ് ഡയറക്ടർ കെ ജി അനിൽകുമാർ ആണ് നിർമാണത്തിന്റെ ചിലവുകൾ വഹിക്കുന്നത്. ഉത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങളിലെല്ലാം ആനപ്പടി വാതിലിന്റെ വീതി കൂട്ടണമെന്ന് പോലീസും അഗ്നിരക്ഷാസേനയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടിയാണ് ഇപ്പോൾ വീതിയും പൊക്കവും കൂട്ടി പണികൾ പൂർത്തീകരിച്ചിരിക്കുന്നത്. അഞ്ചുമീറ്റർ വീതിയിൽ, അഞ്ചുമീറ്റർ ഉയരത്തിൽ ആണ് പുതിയ കവാടം. നിലവിൽ ഉണ്ടായിരുന്ന വാതിലിന്റെ തെക്കുഭാഗത്തുമിന്നും കൂടുതലായി ഇതിനായി സ്ഥലമെടുത്തു. കരിങ്കല്ലുകൊണ്ടുള്ള കട്ടിള പണിത് അതിനുള്ളിൽ വിവിധ ആവശ്യങ്ങൾക്ക് ഉതകംവിധം തുറക്കാൻ ആകുന്ന ഇരുമ്പ് ഗേറ്റ് ആണ് സ്ഥാപിച്ചിട്ടുള്ളത് . നിലവിലെ പാരമ്പര്യ നിർമാണ […] - [ശ്രീ കൂടുൽമാണിക്യം ക്ഷേത്ര തിരുവുത്സവത്തോടനുബന്ധിച്ച് ദീപാലങ്കാര മത്സരം](https://irinjalakudalive.com/latest/koodalmanikyam-utsavan-deepalankara-matsaram/): ഇരിങ്ങാലക്കുട : ശ്രീ കൂടുൽമാണിക്യം ക്ഷേത്ര തിരുവുത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 28 മുതൽ മെയ് 8ന് രാത്രി കൊടിയിറങ്ങുന്നതുവരെ ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാരസ്ഥാപനങ്ങളേയും വിവിധ ഓഫീസുകളെയും, ക്ഷേത്രത്തിന് നാല് പരിസരത്തുമുള്ള വീടുകളെയും ഉൾപ്പെടുത്തികൊണ്ട് പ്രത്യേകം ദീപാലങ്കാര മത്സരം നടത്തുന്നു. ഏറ്റവും ആകർഷണീയമായി ദീപാലങ്കാരം ചെയ്യുന്ന സ്ഥാപനങ്ങൾക്കും വീടുകൾക്കും പ്രത്യേകം സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നാം സമ്മാനം ലഭിച്ച വീട് ഉൾപ്പെടുന്ന റസിഡൻ്റ്സ് അസോസിയേഷനും ട്രോഫി നൽകുന്നതാണ്. ശ്രീകൂടൽമാണിക്യം ദേവസ്യം നിശ്ചയിക്കുന്ന ജഡ്‌ജിങ്ങ് കമ്മിറ്റിയായിരിക്കും സമ്മാനാർഹരെ നിശ്ചയിക്കുന്നത് ജഡിജിങ്ങ് കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും. പങ്കെടുക്കുന്നവർ നിർബന്ധമായും 9446221931, 9447026005, 9539131250, 9447442398 നമ്പറുകളിൽ ഏപ്രിൽ 27 ന് വൈകിട്ട് 5 മണിക്ക് മുമ്പായി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ.ഗോപി, എക്‌സിബിഷൻ & ദീപാലങ്കാരകമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. കെ.ജി. അജയ്കുമാർ എന്നിവർ അറിയിച്ചു. ഒന്നാം സമ്മാനം 25,000 രൂപ എവെർ റോളിങ്ങ് ട്രോഫി, രണ്ടാം സമ്മാനം 15,000 […] - [കുട്ടംകുളത്തിൽ സ്മാരക നിർമ്മാണത്തിനെതിരെ യുവമോർച്ച പ്രതിഷേധ ധർണ നടത്തി](https://irinjalakudalive.com/latest/yuvamorcha-protest-kuttankulam-samara-smarakam/): ഇരിങ്ങാലക്കുട : കുട്ടംകുളത്തിൽ സ്മാരക നിർമ്മാണത്തിനെതിരെ യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധ ധർണ ബിജെപി ജില്ലാ ട്രഷറർ കെ ആർ വിദ്യാസാഗർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കുട്ടംകുളത്തിൻ്റെ തെക്ക് കിഴക്കേ ഭാഗത്ത് പത്ത് അടി വീതിയിലും ഇരുപത് അടി നീളത്തിലും കരിങ്കൽ കൊണ്ട് കെട്ടിപ്പൊക്കി സ്മാരകം നിർമ്മിക്കാനുള്ള ദേവസ്വത്തിൻ്റെയും സർക്കാരിൻ്റേയും നടപടി, ക്ഷേത്ര വിശ്വാസങ്ങളേയും, ക്ഷേത്ര ആചാരങ്ങളേയും നശിപ്പിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സുഖിൻ പടിയൂർ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി അമീഷ് കെ പി സ്വാഗതം ആശംസിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ജിനു ഗിരിജൻ ആമുഖഭാഷണം നടത്തി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ഹരിപ്രസാദ് ആശംസ അറിയിച്ചു സംസാരിച്ചു. ബിജെപി പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ, യുവമോർച്ച മണ്ഡലം സെക്രട്ടറി കീർത്തി എന്നിവർ സംസാരിച്ചു. ക്ഷേത്രാചാരങ്ങൾക്ക് തടസ്സം നിൽക്കുന്ന ഏതു നിർമാണങ്ങളെയും നടപടികളെയും […] - [ഇന്നസെൻ്റ് നാടക മത്സരം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു](https://irinjalakudalive.com/latest/innocent-drama-competition/): ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് സ്‌മാരക അഖില കേരള അമേച്വർ നാടക മത്സരത്തിൻ്റെ സംഘാടക സമിതി ഓഫീസ് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിക്ക് സമീപമുള്ള പ്രിയ ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ . മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മേയ് 13, 14, 15, 16, 17 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ആണ് പ്രഥമ ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടകമത്സരം അരങ്ങേറുക. അശോകൻ ചരുവിൽ, വി.ഡി. പ്രേഠ പ്രസാദ്, അമ്പാടത്ത് ബാലൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് ടി. ജി ശങ്കര നാരായണൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡൻ്റ് വത്സല ബാബു, മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു, കാറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശിവൻ കുട്ടി, ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, […] - [പി.കെ ചാത്തൻമാസ്റ്റർ 38-ാം ചരമവാർഷികം](https://irinjalakudalive.com/latest/pk-chathanmasters-38th-death-anniversary/): ഇരിങ്ങാലക്കുട : പി.കെ ചാത്തൻമാസ്റ്റർ 38-ാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മാടായിക്കോണം സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന എക്സി. അംഗം അഡ്വ. വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി പി.ആർ രാജൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ സുധീഷ്, മുൻ സംസ്ഥാന കൗൺസിൽ അംഗവും കേരള ഫീഡ്സ് ചെയർമാനുമായ കെ. ശ്രീകുമാർ, ജില്ലാ എക്സി. അംഗം പി. മണി, മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ അൽഫോൻസ തോമസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിന് ലോക്കൽ കമ്മിറ്റി അംഗം പി.സി രഘു സ്വാഗതവും, മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറി പി.സി രാജീവ് നന്ദിയും പറഞ്ഞു. രാവിലെ കുഴിക്കാട്ടുകോണം സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും നിരവധി പേർ പങ്കെടുത്തു. - [ഫിലിം മേക്കിംഗ് ശില്പശാലയ്ക്ക് സമാപനം](https://irinjalakudalive.com/latest/filmmaking-workshop-concludes/): ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോർമിംഗ് ആർട്സ് എന്നിവയുമായി ചേർന്ന് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഫിലിംമേക്കിംഗ് ക്യാമ്പ് സമാപിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ എഡിറ്റർ സൂരജ് ഇ.എസ്. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബെന്നി ബെനഡിക്ട് ക്യാമ്പിന് നേതൃത്വം നൽകി. ചേതന ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകരായ പാസ്കി കെ, മിഥുൻ ബെനി, അക്ഷജ് സത്യൻ എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാമ്പിന്റെ അവസാന ദിവസം ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയക്കര സി.എം.ഐ ഷോർട്ട് ഫിലിം ചിത്രീകരണത്തിനായുള്ള ക്യാമറ സ്വിച്ച് ഓൺ നിർവഹിച്ചു. സ്ക്രിപ്റ്റ് റൈറ്റിംഗ്, എഡിറ്റിംഗ്, വീഡിയോഗ്രാഫി എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകിക്കൊണ്ട് ക്യാമ്പ് സമഗ്രമായ പഠനാനുഭവമായി മാറി. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഫാക്കൽറ്റി കോർഡിനേറ്റർമാരായ അനഘ് രമേഷ്, […] - [സ്മിതാസ് സാരീസ് & റെഡിവയേഴ്സ് സ്ഥാപനത്തിൽ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം](https://irinjalakudalive.com/latest/fire-breaks-out-at-smithas-sarees-readymades/): ഇരിങ്ങാലക്കുട : സ്മിതാസ് സാരീസ് & റെഡിവയേഴ്സ് സ്ഥാപനത്തിൽ cഹൗവ്വാഴ്ച രാത്രി 10 30 ഓടുകൂടി തീപിടുത്തം ഉണ്ടായി . ബിഷപ്പ് ഹൗസിന് മറുവശത്തുള്ള സെന്റ് തോമസ് ചർച്ച് വക ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്. ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ അഗ്നി-രക്ഷാ നിലയങ്ങളിൽ നിന്നും വാഹനങ്ങളും ജീവനക്കാരും എത്തിയാണ് തീയണച്ചത്. ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് നിഗമനം. കെട്ടിടത്തിന് അകത്തേക്ക് കയറാൻ പറ്റാത്ത രീതിയിൽ തീയും പുകയും ആയിരുന്നു. തീപിടുത്തത്തിൽ സ്റ്റോക്ക് ചെയ്തിരുന്ന വസ്ത്രങ്ങൾ കത്തിപ്പോവുകയും മറ്റു ബിൽഡിങ്ങിനും ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടു പറ്റുകയും പുകയേറ്റ് ഉപയോഗശൂന്യമാവുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ അറിയിച്ചു. ഇരിങ്ങാലക്കുട അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം .എൻ സുധൻ്റെ നേതൃത്വത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ സി സജീവ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ കെ കെ രാധാകൃഷ്ണൻ, മണികണ്ഠൻ […] - [കൃഷ്ണനുണ്ണി നമ്പൂതിരിപ്പാട് (74) അന്തരിച്ചു](https://irinjalakudalive.com/latest/krishnanunni-namboothiripad-74-passes-away/): ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രം തന്ത്രികുടുംബാംഗം താണിശ്ശേരി കിടങ്ങശ്ശേരി തരണനെല്ലൂർ ഇല്ലത്ത് പരേതരായ പദ്മനാഭൻ നമ്പൂതിരിപ്പാടിന്റെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകൻ കൃഷ്ണനുണ്ണി നമ്പൂതിരിപ്പാട് (74) അന്തരിച്ചു. സർക്കാർ ഉദ്യോഗസ്ഥൻ ആയി വിരമിച്ചു. ഭാര്യ പാലക്കാട് മനക്കൽ സാവിത്രി അന്തർജ്ജനം. മകൻ ജയകൃഷ്ണൻ. മകൾ രേവതി. മരുമക്കൾ ശ്രീദാസ് നമ്പൂതിരി, ഭവ്യ. സംസ്ക്കാരം ഏപ്രിൽ 22 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ഇല്ലപ്പറമ്പിൽ നടക്കും. - [ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ക്രമക്കേട്: ഭരണസമിതിയംഗങ്ങളിൽ നിന്ന് 2 കോടി ഈടാക്കാൻ നോട്ടീസ് അയച്ചു](https://irinjalakudalive.com/latest/irregularities-in-irinjalakuda-town-cooperative-bank/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ 2014-19 കാലത്ത് നടന്ന ക്രമക്കേടിൽ അന്നത്തെ ഭരണസമിതിയംഗങ്ങളിൽനിന്ന് 2 കോടിയിലേറെ രൂപ ഈടാക്കാൻ സഹകരണവകുപ്പ്. ബാങ്കിന്റെ ചെയർമാനായ കോൺഗ്രസ് നേതാവും ഇപ്പോഴത്തെ ഇരിങ്ങാലക്കുട നഗരസഭ ചെയർമാനുമായ എം.പി. ജാക്സണും മറ്റ് ഒൻപതുപേരുമാണ് 2.08 കോടി പിഴയടയ്ക്കണ്ടത്. ഇതു കാണിച്ച് സഹകരണവകുപ്പ് പത്തുപേർക്കും നോട്ടീസ് അയച്ചു. വ്യാപകമായ ക്രമക്കേടാണ് ഈ കാലഘട്ടത്തിൽ നടന്നതെന്ന് നോട്ടീസിൽ പറയുന്നു. എം.പി. ജാക്സൺ, പി.ജെ. തോമസ്, എൽ.ഡി. ആൻറോ, ജസ്റ്റിൻ ജോൺ, ടി.ഐ. ജോസഫ്, പി.പി. തോമസ്, ഫിലോ മാത്യു, ബേബി ജോസ്, സുജാ സഞ്ജീവ്‌കുമാർ, ടി.വി. ഹരിദാസൻ എന്നിവരാണ് 20,29,640 രൂപ വീതം ഒടുക്കേണ്ടത്. അർബൻ സഹകരണ ബാങ്കായതിനാൽ ഇതിന് റിസർവ് ബാങ്കിന്റെ നിയന്ത്രണവുമുണ്ട്. ഇതെല്ലാം കാറ്റിൽ പ്പറത്തിയാണ് ജീവനക്കാരുടെ നിയമനങ്ങൾ മുതൽ അമിത ചെലവിടൽ വരെ നടത്തിയത്. ഇതു പാടില്ലെന്ന സഹകരണവകുപ്പിൻ്റെ നിർദേശവും ബാങ്ക് ഭരണസമിതി മനപ്പൂർവ്വം അവഗണിച്ചാണ് ആ സമയത്ത് പ്രവർത്തനം നടത്തിയിരുന്നു നോട്ടീസിൽ […] - [കലശാഭിഷേക സമയം, മാതൃക്കൽ ദർശസമയം എന്നിവയെക്കുറിച്ച് കൂടൽമാണിക്യം ദേവസ്വം ഉടൻ വ്യക്തത വരുത്തി ഭക്തരെ അറിയിക്കണം - ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണസമിതി](https://irinjalakudalive.com/latest/need-clarification-on-darshan-timings/): ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം പുറത്തിറക്കിയ ഉത്സവനോട്ടീസു പ്രകാരം മാതൃക്കൽ ദർശനത്തിനുള്ള സമയം മാറ്റിയതായി കാണുന്നു, എന്നാൽ മുൻവർഷങ്ങളിലേതുപോലെ യാതൊരു മാറ്റവുമില്ലാതെയാണ് ഉത്സവ ചടങ്ങുകൾ നടക്കുക നടക്കുക എന്ന് തന്ത്രിമാർ പറയുകയും ചെയ്ത സാഹചര്യത്തിൽ കലശാഭിഷേക സമയം, മാതൃക്കൽ ദർശസമയം എന്നിവയെക്കുറിച്ച് ഉടൻ വ്യക്തത വരുത്തി ഭക്തരെ അറിയിക്കേണ്ടതാണ് എന്ന് ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണസമിതി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ പൗരാണികമായ ആചാരങ്ങളെയും താന്ത്രിക പാരമ്പര്യങ്ങളെയും തകർക്കുന്ന രീതിയിലുള്ള ദേവസ്വം ഭരണസമിതിയുടെ നിലപാടുകൾക്കെതിരെയും സമിതി പ്രതിഷേധം അറിയിക്കുന്നതോടൊപ്പം താഴെ പറയുന്ന കാര്യങ്ങളിൽ ഭരണസമിതി സത്വരമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാസ്തു‌ വിധികൾക്ക് വിരുദ്ധമായി തെക്കേ ഗോപുരത്തിൽ നടത്തിയ മാറ്റങ്ങൾ പൂർവ്വസ്ഥിതിയിലേക്കാക്കണം ക്ഷേത്രമതിൽക്കകത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതിനായി നിർമ്മിച്ച കെട്ടിടം ഉടൻ പൊളിച്ചു നിക്കേണ്ടതാണ്. പതിനായിരക്കണക്കിന് ഭക്തജനങ്ങൾ വന്നുചേരുന്ന മതിൽക്കകത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. വെടിമരുന്ന് സൂക്ഷിക്കുന്നത് മതിൽക്ക് പുറത്തേക്ക് മാറ്റേണ്ടതാണ്. ക്ഷേത്രാചാരങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ് ഊരാണ്മക്കാരുടെ അധികാരാവകാശങ്ങൾ. കാലങ്ങളായി […] - [താഴെക്കാട് സെന്റ് സെബാസ്റ്റിയന്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ തിരുനാള്‍ മെയ് 2,3,4 തിയതികളില്‍](https://irinjalakudalive.com/latest/st-sebastian-archiepiscopal-pilgrim-church-thazhekad/): ഇരിങ്ങാലക്കുട : താഴെക്കാട് സെന്റ് സെബാസ്റ്റിയന്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തിലെ വിശുദ്ധ കുരിശുമുത്തപ്പന്റെ തിരുനാളിന് വ്യാഴാഴ്ച കൊടിയേറും. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി മൂക്കാട്ടുകരക്കാരന്‍ കൊടിയേറ്റം നിര്‍വഹിക്കും. മേയ് ഒന്നിന് വൈകീട്ട് 6.30ന് തിരുസ്വരൂപങ്ങള്‍ മദ്ബഹയിലേക്ക് എഴുന്നള്ളിച്ചുവയ്ക്കും. തുടര്‍ന്ന് ഏഴിന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നടക്കും. അമ്പുതിരുനാള്‍ ദിനമായ മേയ് രണ്ടിന് രാവിലെ 5.15ന് ദിവ്യകാരുണ്യ ജപമാല, 5.45ന് ദിവ്യബലി, 6.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന, തിരുസ്വരൂപങ്ങള്‍ മദ്ബഹയില്‍ നിന്ന് എഴുന്നള്ളിപ്പിനായി ഇറക്കുന്നു. തുടര്‍ന്ന്് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്് നടക്കും. വൈകീട്ട് 5.30ന് ദിവ്യബലി, നൊവേന, രൂപം വഹിച്ചുള്ള പള്ളിചുറ്റി പ്രദക്ഷിണം. രാത്രി 10.30ന് വിവിധ യൂണിറ്റുകളിലെ അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്നു. തിരുനാള്‍ ദിനമായ മേയ് മൂന്നിന് രാവിലെ ആറിന്, ഏഴിന്, എട്ടിന്, ഒമ്പതിന് ദിവ്യബലി ഉണ്ടായിരിയ്ക്കും. 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് തുമ്പൂര്‍ വികാരി ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. […] - [കുട്ടികളുടെ അവധിക്കാലം കവർന്നെടുക്കുന്ന നിയമവിരുദ്ധ അവധിക്കാല ക്ലാസുകൾ കെ.പി.എസ്.ടി.എ ബഹിഷ്കരിക്കുന്നു](https://irinjalakudalive.com/latest/kpsta/): ഇരിങ്ങാലക്കുട : വേനലവധിക്ക് യാതൊരു വക ക്ലാസ്സുകളും പാടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും ബാലാവകാശ കമ്മീഷൻ്റെയും നിർദ്ദേശങ്ങൾ ഉണ്ടായിട്ടും അതു ധിക്കരിച്ച് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനായി നിർബന്ധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് കെ.പി.എസ്.ടി.എ ഇരിങ്ങാക്കുട വിദ്യാഭ്യസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂളികളിൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഓൾപ്രമോഷൻ ആണെന്നിരിക്കെ അധിക പിന്തുണാക്ലാസുകളെന്ന പേരിൽ നടത്തുന്ന പ്രഹസന ക്ലാസുകൾ കുട്ടികളുടെയും അധ്യാപകരുടെയും വേനലവധി കവർന്നെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് കെ പി എസ് എ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആരോപിച്ചു. നിയമവിരുദ്ധമായ അവധിക്കാലത്തെ ക്ലാസുകൾ ബഹിഷ്കരിക്കുകയാണന്നറിയിച്ച് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഓഫീസർക്കും വിദ്യാഭ്യാസ ജില്ലക്കു കീഴിലുള്ള നാല് ഉപജില്ല ഓഫീസർമാർക്കും കെ.പി.എസ്.ടി.എ ഭാരവാഹികൾ കത്തു നൽകി . പ്രതിഷേധയോഗത്തിൽ വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് പ്രവീൺ എം കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി ബിജു യോഗം ഉദ്ഘാടനം ചെയ്തു. റവന്യു ജില്ല പ്രസിഡണ്ട് സി ജെ ദാമു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ല […] - [ഇൻ്റർ സോൺ കലോത്സവം: സെന്റ് ജോസഫ്സ് കോളേജ് വിദ്യാർത്ഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം](https://irinjalakudalive.com/latest/niranjan-sreelakshmi-kalathilakkam/): ഇരിങ്ങാലക്കുട : ഭരതനാട്യം, കുച്ചുപ്പുഡി , കേരളനടനം എന്നിവയിൽ ഒന്നാം സ്‌ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്‌ഥാനവും നേടി 16 പോയിൻ്റോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കോട്ടയ്ക്കൽ ഫാറൂക്ക് കോളജിൽ വച്ചു നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർ സോൺ കലോത്സവത്തിലെ കലാതിലകപ്പട്ടം സ്വന്തമാക്കി. നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടി ഡി സോൺ കലാതിലകമായിരുന്നു. ഭരതനാട്യത്തിൽ ആർ എൽവി അർജുൻ കാന്തയും കേരളനടനത്തിൽ സദനം റഷീദും കുച്ചിപ്പുഡിയിൽ ഗൗതം മഹേശ്വരും മോഹിനിയാട്ടത്തിൽ കലാമണ്ഡലം ഡോ.ധനുഷ സന്യാലുമാണ് ഗുരുക്കന്മാർ. തൃപ്രയാർ പെരിങ്ങോട്ടുകര കുന്നത്തൂർ മഹേഷിന്റെയും ശ്രീദേവിയുടെയും മകളാണ്. സഹോദരൻ: മാനസ് മഹേശ്വർ. calicut university Inter-Zone Kalalotsavam: St. Joseph’s College student Niranjan Sreelakshmi Kalathilakkam - [പാലിയേക്കര ടോൾ പ്ലാസയിൽ വൻ രാസ ലഹരി വേട്ട, 2 പ്രതികൾ പിടിയിൽ](https://irinjalakudalive.com/latest/massive-drug-bust-at-paliyekkara-toll-plaza-2-suspects-arrested/): പുതുക്കാട് : അതിമാരകമായ രാസലഹരി മരുന്നായ എം.ഡി.എം.എ.യുമായി രണ്ട് പ്രതികളെ പുതുക്കാട് പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ്.-ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ, തൃശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശിയും നിലവിൽ പറവൂർ കെഎൻകെ ജംഗ്ഷനു സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ അഫ്നാൻ (26 വയസ്), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടിൽ ഷൈൻ (28 വയസ്) എന്നിവരാണ് പിടിയിലായത്. നടപടിക്രമങ്ങൾക്കുശേഷം പ്രതികളെ കോടതി ഹാജരാക്കും. ബാഗ്ലൂരിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികൾ ലഹരിമരുന്ന് കടത്തിയിരുന്നത്. പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് ബസിറങ്ങിയ പ്രതികളെ പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 90 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അതി മാരക […] - [കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം 22 ന് ഇരിങ്ങാലക്കുട വ്യാപാരഭവൻ ഹാളിൽ](https://irinjalakudalive.com/latest/kerala-tax-practitioners-association-2/): ഇരിങ്ങാലക്കുട : കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേ ഷൻ (കെ.ടി.പി.എ.) ജില്ലാസമ്മേളനം ഏപ്രിൽ 22 ബുധനാഴ്ച ഇരിങ്ങാലക്കുട വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹാരിഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. സംസ്ഥാന പ്രതിനിധിസമ്മേളനം മേയ് രണ്ടിന് തൊടുപുഴയിൽ നടക്കുമെന്നും ഭാരവാഹികളായ പി.ഡി. സൈമൺ, പ്രാൻസൺ മൈക്കിൾ, എം.എ. ഗോവിന്ദൻ, കെ.ആർ. മുരളീധരൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. Kerala Tax Practitioners Association (KTPA) District Conference to be held on 22nd at Irinjalakuda Vyapa Bhavan Hall. - [മാപ്രാണം തൈവളപ്പിൽ ശ്രീ രുധിരമാല ഭഗവതിക്ഷേത്രത്തിലെ കളമെഴുത്തുപാട്ട്, പ്രതിഷ്‌ഠാദിന മഹോത്സവം ഏപ്രിൽ 22, 23 തീയതികളിൽ](https://irinjalakudalive.com/latest/thaivalappil-sri-rudhiramala-bhagavathi-temple-mapranam/): മാപ്രാണം : മാപ്രാണം തൈവളപ്പിൽ ശ്രീ രുധിരമാല ഭഗവതി, മുത്തപ്പൻ, വിഷ്ണു‌മായ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവം ക്ഷേത്രം തന്ത്രി ടി.എൻ. സുരേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രാചാരചടങ്ങുകളോടുകൂടി ഏപ്രിൽ 22, 23 തീയതികളിൽ ആഘോഷിക്കുമെന്ന് ക്ഷേത്രസംരക്ഷണസമിതി പ്രസിഡൻ്റ് സർജ്ജദാസ് ടി.ആർ, സെക്രട്ടറി ഷീന ദാസ്, ഖജാൻജി മോഹനൻ ടി.എം എന്നിവർ അറിയിച്ചു. കളമെഴുത്തുപാട്ട് ദിവസമായ ഏപ്രിൽ 22 ബുധനാഴ്ച രാവിലെ 8 മണി മുതൽ വിശേഷാൽ പൂജ, 10 മണിക്ക് മുത്തപ്പന് കളമെഴുത്തുംപാട്ട്, 11.30 ന് ഉച്ചപൂജ, ഉച്ചതിരിഞ്ഞ് 3 മണിക്ക് വീരഭദ്രസ്വാമിക്ക് കളമെഴുത്തും പാട്ട്, വൈകീട്ട് 5ന് സുദർശ്ശനഹോമം, 6.30ന് ദീപാരാധന, 7 മണിക്ക് പ്രാസാദശുദ്ധി, ഭഗവത് സേവ, കലശപൂജ. 8 മണിക്ക് അത്താഴപൂജ, 10 മണിക്ക് വിഷ്‌ണുമായ സ്വാമിക്ക് കളമെഴുത്തും പാട്ടും. പ്രതിഷ്‌ഠാദിനമഹോത്സവ ദിനമായ ഏപ്രിൽ 23 വ്യാഴം രാവിലെ 5 മണിക്ക് നിർമ്മാല്യം, 5:30 ന് ഗണപതിഹോമം, 6 മണിക്ക് ഉഷഃപൂജ, 7:30 ന് കലശാഭിഷേകം, 8:30 ന് […] - [നവതി പിന്നിട്ട പ്രതാപ് സിംഗിനെ ആദരിച്ചു](https://irinjalakudalive.com/latest/pratap-singh-honored/): ഇരിങ്ങാലക്കുട : നവതി പിന്നിട്ട പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും വാഗ്മിയും , ചെറുകഥാകൃത്തുമായ പ്രതാപ്സിങ്ങിനെ, കഥാതൽപം തൃശൂരി ൻ്റെയും, പ്രതാപ്സിങ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പ് ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ നക്കര ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഹസൻ കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ടയേർഡ് ജില്ലാ ജഡ്ജി കെ.വിജയകുമാർ പൊന്നാട അണിയിച്ചു. ജോസ് ചിറ്റിലപ്പിള്ളി, എം. പി. സുരേന്ദ്രൻ, സുരേഷ്കുമാർ.യു കെ, ഭരതൻ മാസ്റ്റർ , പരശുറാം, രാജേഷ് തെക്കിനിയത്ത്, രാധാകൃഷ്ണൻ വെട്ടത്ത്, സുനിൽ.പി.എൻ., ആൻ്റണി, മനീഷ് അരിക്കാട്ട് തുടങ്ങി രാഷ്ട്രീയ, കല,സാംസ്കാരിക, മാധ്യമ പ്രവർത്തകർ ആശംസാകാർ നേർന്നു സംസാരിച്ചു. പ്രതാപ് സിഗ് മറുമൊഴി ചൊല്ലി.mനന്മ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഒരു സംഗീത പരിപാടിയും ഉണ്ടായിരുന്നു. ഗോപാലൻ തമ്പി സ്വാഗതവും കെ. ആർ. സുബ്രമണ്യൻ നന്ദിയും പറഞ്ഞു. - [ക്രൈസ്റ്റ് കോളേജിൽ ഗവേഷണ ഫണ്ടിംഗ് അവസരങ്ങൾ പരിചയപ്പെടുത്തി ശില്പശാല](https://irinjalakudalive.com/latest/crafting-winning-proposals-for-research-funding/): ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗവേഷണ-വികസന സെൽ (R&D Cell) ഐക്യൂഎസി (IQAC) യുടെ സഹകരണത്തോടെ “Crafting winning proposals for research funding” എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. അക്കാദമിക് രംഗത്ത് ഗവേഷണ നിലവാരം ഉയർത്തുകയും, ഫണ്ടിംഗ് ഏജൻസികളിൽ നിന്ന് സഹായം നേടുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ഭാരത മാതാ കോളേജ്, തൃക്കാക്കര, സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പേളി സനിൽ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ഐക്യൂഎസി കോർഡിനേറ്റർ ഡോ. ഷിൻ്റോ കെ ജി, പ്രോഗ്രാം കൺവീനർ ഡോ. ആഗ്നസ് പൂവത്തിങ്കൽ, പ്രൊഫ. വിജി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. - [കുട്ടൻകുളം സ്മാരക നിർമ്മാണ വിവാദങ്ങൾക്ക് പുറകിൽ സാങ്കല്പിക ആശങ്കകൾ എന്ന് സി.പി.ഐ(എം) - സവർണ്ണാധിപത്യ ഫ്യൂഡൽ ചിന്തകൾ ബി.ജെ.പിയെ പോലെ കോൺഗ്രസിനും എന്നും വിമർശനം](https://irinjalakudalive.com/latest/cpim-says-imaginary-concerns-behind-kuttankulam-memorial-construction-controversies/): ഇരിങ്ങാലക്കുട : കുട്ടൻകുളം സ്മാരക നിർമ്മാണ വിവാദങ്ങൾക്ക് പുറകിൽ യാഥാർത്ഥ്യങ്ങൾ മനസ്സിലായിട്ടും കുട്ടംകുളത്തിൻ്റെ നവീകരണപ്രവർത്തനങ്ങളുടെ ശോഭ കെടുത്താൻ സാങ്കല്പിക ആശങ്കകൾ ഉയർത്തിക്കൊണ്ടുവരുന്നവരുടെ ഉദ്ദേശശുദ്ധി പൊതുജനങ്ങൾ മനസ്സിലാക്കണമെന്നും, സവർണാധിപത്യ ഫ്യൂഡൽ ചിന്തകൾ എന്നും പുലർത്തിപ്പോരുന്ന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്ന തരത്തിൽ ആണ് ഇപ്പോൾ മുനിസിപ്പൽ ഭരണം കൈയാളുന്ന കോൺഗ്രസ്സും പ്രതികരിക്കുന്നത് എന്ന് സി.പി.ഐ(എം) വിമർശനം. സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ഇറക്കിയ പ്രസ്താവനശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്തുള്ള കുട്ടംകുളത്തിന്റെ തെക്കു കിഴക്കുഭാഗം കാലപ്പഴക്കത്താൽ തകർന്നു വീണതിനെ തുടർന്ന് കുട്ടംകുളത്തിൻ്റെ നവീകരണപ്രവർത്തനങ്ങൾക്കായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ കൂടി ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാർ 4 കോടി രൂപ അനുവദിച്ചിരുന്നു. നിരവധി തവണ ടെണ്ടർ നടപടികൾ നടത്തിയിട്ടും സ്വകാര്യ കരാരുകാർ ആരും തന്നെ പണി ഏറ്റെടുക്കാത്ത സാഹചര്യത്തിൽ 4.85 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിർമ്മാണം ഏറ്റെടുത്തു. കുട്ടംകുളത്തിന്റെ തെക്കുഭാഗത്തു കൂടി ഉത്സവത്തിന് മുമ്പ് സാധ്യമാകുന്ന തരത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നിയമസഭാ […] - [വനിതാസംവരണ ബിൽ - പ്രതിപക്ഷത്തിന്റെ കടുത്ത ജനവഞ്ചനയ്ക്കെതിരെ മഹിളാമോർച്ച ശക്തമായ പ്രചരണവും, ബോധവത്കരണവും സംഘടിപ്പിക്കും](https://irinjalakudalive.com/latest/womens-reservation-bill-mahila-morcha-awareness-campaign/): ഇരിങ്ങാലക്കുട : വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിജി കൊണ്ടുവന്ന 33% വനിതാസംവരണ ബില്ലിനെ പാർലമെൻറിലും നിയമസഭകളിലും വോട്ട് ചെയ്ത‌ത് പരാജയപ്പെടുത്തിയതോടെ കോൺഗ്രസ്സ്, സി.പി.ഐ.എം ഉൾപ്പെടെയുള്ള പാർട്ടികളുടെ സ്ത്രീവിരോധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് മഹിളാമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മറ്റി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മോഡി സർക്കാർ കൊണ്ടുവന്ന വനിതാസംവരണ ഭരണഘടനാ ഭേദഗതി ബില്ല് പ്രതിപക്ഷം തള്ളിക്കളഞ്ഞതിലൂടെ രാജ്യത്തെ 70 കോടി സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ പുറം തിരിഞ്ഞ് നിന്ന് വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 2023 -ലെ വനിതാസംവരണ നിയമത്തെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരുന്ന പ്രതിപക്ഷം അത് നടപ്പാക്കാൻ ആവശ്യമായ ബില്ല് പാർലമെൻ്റിൽ വന്നപ്പോൾ അവർ തനിനിറം പുറത്ത് എടുത്ത് വനിതകളെ ചതിച്ചിരിക്കുകയാണ്. ഇതിനെതിരെ സ്ത്രീസമൂഹം ഉണർന്ന് വരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകത യാണെന്ന് മഹിളാ മോർച്ച ഓർമ്മിപ്പിച്ചു. പതിറ്റാണ്ടുകളായി പാർലമെൻ്റിൽ സീറ്റുകളുടെ എണ്ണം 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ളതാണെന്നിരിക്കെ ആ അവസ്ഥ മാറ്റിയെടുത്ത് ലോകസഭയിലെ സീറ്റ് പരമാവധി 850 ആയി വർദ്ധിപ്പിക്കണമെന്ന മോദിജി […] - [ആടുകളെ കടിച്ചു കൊന്ന നിലയിൽ - കുറുനരിയെന്ന് സംശയം](https://irinjalakudalive.com/latest/sheep-killed-by-a-fox-suspected/): ആനത്തടം : ആളൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് 4 ലെ ആനത്തടം ചാതേലി പൗലോസ് മകൻ മാത്യു വളർത്തുന്ന 4 ആടുകളെ കൂട്ടിൽ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. രണ്ട് മാസത്തിനുള്ളിൽ ഈ പരിസരത്തു നിന്ന് തന്നെ എട്ടോളം ആടുകളെ ഇതുപോലെ കടിച്ചു കണി നിലയിൽ കണ്ടെത്തിയിരുന്നു. കുറുനരിയെ പോലെ എന്തോ ഒന്നിനെ ഈ കർഷകൻ കണ്ടതായും പറയുന്നു. - [ഇന്നസെൻ്റ് സ്മാരക അഖിലകേരള അമേച്വർ നാടക മത്സരം: ലോഗോ പ്രകാശനം ചെയ്തു](https://irinjalakudalive.com/latest/innocent-memorial-all-kerala-amateur-drama-competition-logo-released/): ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ് 13, 14, 15, 16, 17 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന പ്രഥമ ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിൻ്റെ ലോഗോ പ്രകാശനം ഇന്നസെൻ്റിൻ്റെ വസ്തിയിൽ വെച്ച് ആലീസ് ഇന്നസെൻ്റ് നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ വി.എ. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഖാദർ പട്ടേപ്പോടം, ഡോ.കെ. രാജേന്ദ്രൻ, വി.സി. പ്രഭാകരൻ, അഡ്വ. പി. മണികണ്ഠൻ, എ. എൻ. രാജൻ, ഷെറിൻ അഹമ്മദ്, ടി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. - [കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ-താലപ്പൊലി ആഘോഷത്തോടാനുബന്ധിച്ച് കലവറ നിറക്കൽ](https://irinjalakudalive.com/latest/pratishtha-thalapoli-festival-at-the-kalathumpady-sree-durga-devi-temple/): ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ-താലപ്പൊലി ആഘോഷത്തോടാനുബന്ധിച്ച് കലവറ നിറക്കൽ ചടങ്ങ് നടന്നു. ഭക്തജനങ്ങൾ പ്രസാദ ഊട്ടിനുവേണ്ടതായ അരി, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, നാളികേരം, മാങ്ങ എന്നിവ സമർപ്പിച്ചു. എൻഎസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ശങ്കരൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ഭാരവാഹി വിജയൻ ചിറ്റേത്ത്, രവീന്ദ്രൻ കണ്ണൂർ, ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് ശിവദാസ് പള്ളിപ്പാട്, സെക്രട്ടറി മനോജ് മാടശ്ശേരി, പ്രോഗ്രാം കൺവീനർ ആശാ സുരേഷ്, ജയന്തി രാമചന്ദ്രൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഏപ്രിൽ 18,19, 20 തീയതികളിൽ ആണ് കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ-താലപ്പൊലി ആഘോഷങ്ങൾ. - [സരോജിനി അന്തർജനം (86) അന്തരിച്ചു](https://irinjalakudalive.com/latest/sarojini-antharjanam-86/): ഇരിങ്ങാലക്കുട : ചെമ്പുക്കാട്ട് ഇല്ലത്ത് പരേതനായ പ്രൊഫ. പുരുഷോത്തമൻ ഇളയതിന്റെ സഹധർമ്മിണി സരോജിനി അന്തർജനം (86) അന്തരിച്ചു. സംസ്കാരം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 10 ന് സ്വവസതിയിൽ വച്ച് നടന്നുന്നു. മക്കൾ: സുരേന്ദ്രൻ, ലതിക മരുമക്കൾ: ഉഷാദേവി (കുഴിക്കാട്ട് ഇല്ലം, ചൂണ്ടൽ), ഡോ. മുരളീധരൻ മുല്ലശ്ശേരി ഇല്ലം. - [കുട്ടൻകുളം നികത്തി രാഷ്ട്രീയ സ്മാരകം നിർമ്മിക്കാനുള്ള നിക്കം അവസാനിപ്പിക്കുക - ബി.ജെ.പി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു](https://irinjalakudalive.com/latest/bjp-against-kuttankulam-strike-memorial/): ഇരിങ്ങാലക്കുട : കുട്ടംകുളത്തിൻ്റെ തെക്ക് കിഴക്കേ ഭാഗത്ത് പത്ത് അടി വീതിയിലും ഇരുപത് അടി നീളത്തിലും കരിങ്കൽ കൊണ്ട് കെട്ടിപ്പൊക്കി സ്മാരകം നിർമ്മിക്കാനുള്ള നടപടിക്കെതിരെ ബിജെപി ഇരിങ്ങാലക്കുട ടൗൺ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി എസ് സുബീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യ ക്ഷേത്രവും, കുട്ടംകുളവും, പള്ളിവേട്ട നടക്കുന്ന ആൽത്തറയും തമ്മിൽ അഭേദ്യമായി ബന്ധമാണുള്ളത്. ആൽത്തറയിൽ സന്ധ്യാവിളക്ക് വെച്ചാൽ ക്ഷേത്രത്തിന് അകത്തിരുന്നു കൊണ്ട് കൂടൽമാണിക്യ സ്വാമിക്ക് ആൽത്തറയിലെ സന്ധ്യാ വിളക്ക് നേരിട്ട് ദർശിക്കാവുന്ന രീതിയിൽ ആണ് ക്ഷേത്രവും, കുട്ടംൻകുളവും, ആൽത്തറയും തമ്മിലുള്ള ബന്ധം. കുട്ടംകുളത്തിൽ ഇങ്ങനെയൊരു സ്മാരകം ഉയരുമ്പോൾ ക്ഷേത്രാചാരങ്ങൾക്ക് ഭംഗം വരും എന്നുള്ള കാര്യത്തിൽ തർക്കമില്ലെന്ന് ഉദ്ഘാടകൻ പറഞ്ഞു ആയതിനാൽ. ക്ഷേത്രാചാരങ്ങൾക്ക് തടസ്സം നിൽക്കുന്ന ഏതു നടപടികളെയും എന്തു വിലയും കൊടുത്ത് ബിജെപി തടയുമെന്നും അദ്ദേഹം പറഞ്ഞു. ടൗൺ ഏരിയ ജനറൽ സെക്രട്ടറി ബാബുരാജ് കെ.എം അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ,യും […] - [റിപ്പബ്ലിക് പാർക്കിലെ ന്യൂനതകൾ പരിഹരിക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ](https://irinjalakudalive.com/latest/municipality-says-it-will-fix-the-shortcomings-in-republic-park/): ഇരിങ്ങാലക്കുട : റിപ്പബ്ലിക് പാർക്കിലെ ന്യൂനതകൾ പരിഹരിക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ചിന്താ ധർമ്മരാജൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി വർഗീസ് . കമ്മിറ്റി ചെയർമാൻ ടി എ പോൾ എന്നിവർ പാർക്ക് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നഗരസഭയുടെ നിയന്ത്രണത്തിലുള്ള റിപ്പബ്ലിക് പാർക്കിൽ അവധിക്കാലം ആരംഭിച്ചിട്ടും കളി ഉപകരണങ്ങളുടെയും ഇരിപ്പിടങ്ങളുടെയും മെയിന്റനൻസ് യഥാസമയം ചെയ്യാത്തതു മൂലം അപകടകരമായ അവസ്ഥയിൽ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചിരുന്നു . വളരെ നല്ല രീതിയിൽ ഇരിങ്ങാലക്കുട നഗരസഭ പരിപാലിച്ചു പോരുന്ന റിപ്പബ്ലിക് പാർക്കിനെ പൊതുജനമധ്യത്തിൽ മോശമായി ചിത്രീകരിക്കാനാണ് പ്രതിപക്ഷ കൗൺസിൽമാർ ശ്രമിക്കുകയാണെന്ന ആരോപണം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി വർഗീസ് ഉന്നയിച്ചു. ഏതെങ്കിലും തരത്തിൽ ന്യൂനതകൾ വന്നിട്ടുണ്ടെങ്കിൽ സമയബന്ധിതമായി അവ പരിഹരിക്കും എന്നും ഉറപ്പുനൽകി. റിപ്പബ്ലിക് പാർക്കിൽ കുടിവെള്ള സൗകര്യം ഉടൻ ഏർപ്പെടുത്തുമെന്നും, പാർക്കിലെ ഓപ്പൺ ജിമ്മിൽ ചെറിയ കുട്ടികൾ കളിക്കുന്നത് മൂലം […] - [മോഹനവല്ലി ടീച്ചർ (91) നിര്യാതയായി](https://irinjalakudalive.com/latest/mahanavalli-teacher-90/): ഇരിങ്ങാലക്കുട : പാട്ടമാളി റോഡിൽ പരേതനായ വള്ളൂപറമ്പിൽ വിശ്വംഭരൻ ( മിലിട്ടറി ഓഫീസർ ) ഭാര്യ മോഹനവല്ലി ടീച്ചർ (91) നിര്യാതയായി. ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ്. മക്കൾ ലീന പ്രകാശൻ, മീന സുരേന്ദ്രൻ, കൃഷ്ണകുമാർ വള്ളൂപറമ്പിൽ (SNBS സമാജം മുൻ പ്രസിഡണ്ട്), മരുമക്കൾ പ്രകാശൻ (Late), സുരേന്ദ്രൻ ഞാറക്കൽ, ശ്രുതി കൃഷ്ണകുമാർ(മുൻ നഗരസഭാ കൗൺസിലർ) സംസ്കാരം ഏപ്രിൽ 18 ശനിയാഴ്ച ഉച്ചയ്ക്ക് 12 :30 ന് ഇരിങ്ങാലക്കുട മുക്തിത്ഥാനിൽ. - [കളി ഉപകരണങ്ങളും ഇരിപ്പിടങ്ങളും അറ്റകുറ്റപണികൾ ഇല്ലാതെ നശിക്കുന്നു - റിപ്പബ്ലിക് പാർക്കിനോടുള്ള ഇരിങ്ങാലക്കുട നഗരസഭയുടെ അവഗണന സ്വകാര്യ പാർക്കിന് വേണ്ടിയോ ?](https://irinjalakudalive.com/latest/irinjalakuda-municipalitys-neglect-of-republic-park-for-the-sake-of-a-private-park/): ഇരിങ്ങാലക്കുട : നഗരസഭയുടെ നിയന്ത്രണത്തിലുള്ള റിപ്പബ്ലിക് പാർക്കിൽ അവധിക്കാലം ആരംഭിച്ചിട്ടും കളി ഉപകരണങ്ങളുടെയും ഇരിപ്പിടങ്ങളുടെയും മെയിന്റനൻസ് യഥാസമയം ചെയ്യാത്തതു മൂലം അപകടകരമായ അവസ്ഥയിൽ . ഇതിന് പുറമേ ലൈറ്റുകൾ കത്താത്തത് മൂലമുള്ള വെളിച്ചക്കുറവ്, കാടുപിടിച്ച അന്തരീക്ഷവും ഇഴജന്തുക്കളുടെ ശല്യവും. കിഡ്‌സ് പാർക്കിലെ ഊഞ്ഞാൽ, സ്ലൈഡുകൾ, സീ-സോ, ക്ലൈംബിംഗ് ഫ്രെയിമുകൾ, മെറി-ഗോ-റൗണ്ട് എന്നിവയെല്ലാം തുരുമ്പ് പിടിച്ചും ചങ്ങലകൾ അടർന്നും അത്യന്തം അപകടാവസ്ഥയിലാണ് . ഇതിൽ റോൾ ഓൺ ഉപകരണത്തിന്റെ നാലു കാലുകളും ഏതുനിമിഷവും വീഴാവുന്ന രീതിയിൽ വെറും ഇഷ്ടിക കണക്ഷണത്തിലാണ് കയറ്റി വെച്ചിരിക്കുന്നത്. ഇതിന് മേലെ കേറി കളിക്കുന്ന കുട്ടികൾ ഏതു നിമിഷവും താഴെ പതിക്കുന്ന അവസ്ഥയിലുമാണ്. ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി ജാക്സന്റെ വാർഡിൽ ഉൾപ്പെടുന്നതാണ് നഗരസഭയുടെ റിപ്പബ്ലിക് പാർക്ക് . വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയാണ് പാർക്കിലെ പ്രവർത്തന സമയം . ഈ കൊടും വേനലിൽ പോലും കുടിവെള്ള സൗകര്യവും പാർക്കിൽ ലഭ്യമല്ല . […] - [ഇരിങ്ങാലക്കുട രൂപത 'ബ്ലെസ് എ ഹോം' പദ്ധതി 17-ാം വർഷത്തിലേക്ക്](https://irinjalakudalive.com/latest/irinjalakuda-dioceses-bless-a-home-project-enters-its-17th-year/): ഇരിങ്ങാലക്കുട : രൂപതയിൽ 2010 ഏപ്രിൽ 18ന് ആരംഭിച്ച സമഗ്ര കുടുംബക്ഷേമ പദ്ധതിയായ ‘ബ്ലെസ് എ ഹോം’ സാർഥകമായ 16 വർഷങ്ങൾ പിന്നിടുന്നു. ഇതോടനുബന്ധിച്ച് ഏപ്രിൽ 18 ശനിയാഴ്ച്‌ച 2.30ന് ബിഷപ്സ‌് ഹൗസിൽ വാർഷിക സമ്മേളനം നടത്തും. മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. അഭ്യുദയകാംക്ഷികളുടെ സഹായ സഹകരണങ്ങളോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2443 കുടുംബങ്ങൾക്കായി 12.63 കോടിയും പ്രളയകാലത്ത് 1019 കുടുംബ ങ്ങൾക്കായി 1.29 കോടിയും ചെലവഴിച്ചു. ഇപ്പോൾ ജാതി മതഭേദമെന്യ 406 പാവപ്പെട്ട കുടും ബങ്ങൾക്ക് സഹായം നൽകിക്കൊണ്ടിരിക്കുന്നു. പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓരോ കുടുംബത്തിനും പ്രതിമാസം ആയിരം രൂപ നൽകുന്നതാണ് പദ്ധതി. അതോടൊപ്പം, പഠനത്തിൽ സമർഥരായ 228 വിദ്യാർഥികൾക്ക് 17 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും തുടർപരിശീലനവും നൽകിവരുന്നു. രൂപതാതിർത്തിക്കുള്ളിൽ സിവിൽ സർവീസ് പരിശീലനം നേടുന്ന 12 വിദ്യാർഥികൾക്ക് പഠനസൗകര്യവും 5.25 ലക്ഷം രൂപ സ്‌കോളർഷിപ്പും നൽകി. ഉന്നതവിദ്യാഭ്യാസത്തിന് സർക്കാർ മെറിറ്റിൽ സീറ്റ് ലഭിക്കുന്ന വിദ്യാർഥികൾക്കും സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് […] - [പ്രതാപ് സിങ്ങിന് നവതിയാശംസകൾ - എഴുത്തുകാരുടെ കൂട്ടായ്മയായ സർഗ്ഗസാഹിതിയുടെ നേതൃത്വത്തിൽ ആദരം](https://irinjalakudalive.com/latest/pratap-singh-navathi/): ഇരിങ്ങാലക്കുട : നവതിയിലെത്തിയ പ്രശസ്ത സംഗീതസംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിങ്ങിനെ എഴുത്തുകാരുടെ കൂട്ടായ്മയായ സർഗ്ഗസാഹിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ പി. കെ. ഭരതൻ, അഞ്ചത്ത് ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ കിഴുത്താണി, സനോജ് രാഘവൻ, പി. എൻ. സുനിൽ, രാജേഷ് തെക്കിനിയേടത്ത്, ഷൈനി പനോക്കിൽ, രാധാകൃഷ്ണൻ വെട്ടത്ത്, പ്രദീപ് സിംഗ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഗീത-സാഹിത്യ മേഖലകളിലെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ പങ്കെടുത്തവർ അനുസ്മരിച്ചു. - [മഠത്തിൽ ഗോപാലൻ മാരാർ സ്‌മാരക പുരസ്കാരം വി.എം. നളിനരാജൻ മാരാർക്ക്](https://irinjalakudalive.com/latest/v-m-nalinarajan-marar/): ഇരിങ്ങാലക്കുട : നടവരമ്പ് തൃപ്പയ്യ ക്ഷേത്രക്ഷേമസമിതിയുടെ പന്ത്രണ്ടാമത് മഠത്തിൽ ഗോപാലൻ മാരാർ പുരസ്കാരം വി.എം. നളിനരാജൻ മാരാർക്ക്. മഠത്തിൽ ഗോപാലൻ മാരാരുടെ സ്മരണയ്ക്കായി വാദ്യരംഗത്ത് നിസ്തുലവൈദഗ്‌ധ്യവും സേവനവും കാഴ്ചവയ്ക്കുന്ന കലാകാരൻമാർക്കാണ് ഈ പുരസ്കാരം നൽകുന്നത്. 5,001 രൂപയാണു പുരസ്കാരത്തുക. വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കുന്ന സുവർണജൂബിലി സമാപനസമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. - ['നിറമൊഴുകിപ്പടർന്ന ചിന്തകൾ' പുസ്തക പ്രകാശനകർമ്മം](https://irinjalakudalive.com/latest/niramozhukippadarnna-chinthakal/): ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി, ഡോ. റാണി ജോയ് രചിച്ച ‘നിറമൊഴുകിപ്പടർന്ന ചിന്തകൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം ഫൈൻ ആർട്‌സ് കോളേജ് അദ്ധ്യാപികയും ചിത്രകാരി, ചരിത്രകാരി, ചിത്രകല ക്യൂറേറ്റർ, എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയുമായ ഡോ. കവിത ബാലകൃഷ്ണൻ നിർവ്വഹിച്ചു. ഗ്രീൻ ബുക്സ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ. സെൻ്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ സി. ഡോ. ബ്ലെസ്സി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. രൂപതാ ചാൻസ‌ലറായ ഫാ. ഡോ. കിരൺ തട്ട്ല ആദ്യപ്രതി സ്വീകരിച്ചു. കത്തീഡ്രൽ മുഖ്യവികാരി ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അനുഗ്രഹാശംസ നേർന്നു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. എ. ഡി. പോൾ പൂത്തോക്കാരൻ, സി. ഡോ. ഇസബെൽ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. രാധ മുരളീധരൻ, ഡോ. അഞ്ജു ആൻ്റണി, ഡോ. റാണി ജോയ് എന്നിവർ സംസാരിച്ചു. - [" റെൻ്റൽ ഫാമിലി " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു](https://irinjalakudalive.com/latest/rental-family/): ചലച്ചിത്രം : ചിക്കാഗോ, സവന്ന അന്തർദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ 2025 ലെ ചിത്രം ” റെൻ്റൽ ഫാമിലി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 17 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. ജപ്പാനിലെ ടോക്കിയോവിൽ കഴിയുന്ന ഫിലിപ്പ് എന്ന അമേരിക്കൻ നടൻ്റെ ജീവിതമാണ് ഇംഗ്ലീഷ്, ജപ്പാനീസ് ഭാഷകളിലായിട്ടുള്ള 110 മിനിറ്റുള്ള ചിത്രം പറയുന്നത് . അവസരങ്ങൾ കുറയുന്നതോടെ പ്രിയപ്പെട്ടവരുടെ പകരക്കാരായി വേഷമിടുന്ന അഭിനേതാക്കളെ നൽകുന്ന റെൻ്റൽ ഫാമിലി കമ്പനിയിൽ ഫിലിപ്പിന് പ്രവർത്തിക്കേണ്ടി വരുന്നു. 025 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി ചിത്രത്തെ നാഷണൽ ബോർഡ് ഓഫ് റിവ്യൂ തിരഞ്ഞെടുത്തിരുന്നു. പ്രദർശനം വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ. - [ക്ഷേത്രഭൂമിയിൽ സ്മാരകം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണം- കൂടൽമാണിക്യം ദേവസ്വം ചെയർമാൻ രാജി വയ്ക്കണം- ഹിന്ദു ഐക്യവേദി](https://irinjalakudalive.com/latest/hindu-aikya-vedi-on-kuttankulam-memorial/): ഇരിങ്ങാലക്കുട : വിശ്വപ്രസിദ്ധ ക്ഷേത്രമായ കൂടൽമാണിക്യം ക്ഷേത്രഭൂമിയിൽ സ്‌മാരകം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യേണ്ട ദേവസ്വം ചെയർമാനും ഭരണസമിതിയും കുട്ടൻകുളം റവന്യു ഭൂമിയാണെന്നും പറഞ്ഞതിലൂടെ ആ സ്ഥാനത്തിരിക്കാൻ ചെയർമാന് അർഹതയില്ലെന്നും ചെയർമാൻ രാജി വയ്ക്കണമെന്നും ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദിയും കൂടൽമാണിക്യം രക്ഷാ സമിതിയും നടത്തിയ കച്ചേരിവളപ്പ് സമരം, ഇപ്പോൾ നടക്കുന്ന സി ഐ ഓഫീസ്_ സബ്ജയിലിന് നൽകിയ ഭൂമി വിട്ടു കിട്ടാനുള്ള സമരങ്ങൾ എന്നിവയ്ക്ക് ക്ഷേത്രഭൂമിയിൽ ഓരോ സ്‌മാരകങ്ങൾ നിർമ്മിക്കുന്നതല്ല ശരിയെന്ന് ഹിന്ദു ഐക്യ വേദി നേതാക്കൾ പറഞ്ഞു. താലൂക്ക് പ്രസിഡണ്ട് കെ കെ നന്ദൻ അദ്ധ്യക്ഷനായി. താലുക്ക് ഭാരവാഹികളായ രാജേഷ് കടുങ്ങാടൻ, ഗോപിനാഥ് മുണ്ടയിൽ, ഷാജു പി പി എന്നിവർ സംസാരിച്ചു. The move to build a memorial on temple land should be abandoned – Koodalmanikyam Devaswom Chairman should resign – Hindu Aikya […] - [കൂടൽമാണിക്യം കൂട്ടംകുളം നികത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കണം - ജില്ലാ കളക്ടർക്ക് കത്ത് നൽകി സ്വദേശി ജാഗരൺ മഞ്ച്](https://irinjalakudalive.com/latest/swadeshi-jagaran-manch-on-kuttankulam-issue/): ഇരിങ്ങാലക്കുട : നൂറ്റാണ്ടുകളുടെ പൈതൃകവും വിശ്വാസ പാരമ്പര്യവുമുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിനു മുന്നിലുള്ള കൂട്ടംകുളം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഉടൻ നിർത്തി വക്കുന്നതിന് ജില്ലാ കളക്ടർ അടിയന്തിര ഉത്തരവു പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സ്വദേശി ജാഗരൺ മഞ്ച് ദേശീയ സമിതി അംഗം വർഗ്ഗീസ് തൊടുപറമ്പിൽ തൃശൂർ ജില്ലാ കളക്ടർക്ക് കത്തു നൽകി. കൂട്ടംകുളം നവീകരണത്തിനും സ്മാരക നിർമ്മാണത്തിനുമായി സർക്കാർ അനുവദിച്ച കോടിക്കണക്കിനു രൂപയുടെ ഉപയോഗം സംബന്ധിച്ച് അന്വേഷണത്തിന് വിഭഗ്ദസമിതിയെ നിയമിയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ക്ഷേത്ര സാമീപ്യത്തിലുള്ള ജലാശയത്തിൻ്റെ ഉടമസ്ഥത റവന്യൂ വകുപ്പ് കൂടൽമാണിക്യ ക്ഷേത്രo ദേവസ്വത്തിനു കൈമാറണമെന്ന് സംസ്ഥാന സർക്കാരിനോടും സ്വദേശി ജാഗരൺ മഞ്ച് ദേശീയ സമിതി അംഗം വർഗ്ഗീസ് തൊടുപറമ്പിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധമായി ഉടൻ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾ രൂപപ്പെടുത്തുമെന്നും കത്തിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. Construction work on the Koodalammanikyam kuttankulam should be stopped immediately – Swadeshi Jagaran Manch writes […] - [ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ റീ-പോളിനുള്ള നിയമപരമായ ഹർജി നൽകി ആം ആദ്മി പാർട്ടി- വാർത്താ സമ്മേളനം](https://irinjalakudalive.com/latest/aam-aadmi-party-files-legal-petition-for-re-poll-in-irinjalakuda-assembly-constituency/): ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ റീ-പോളിനുള്ള നിയമപരമായ ഹർജി നൽകി ആം ആദ്മി പാർട്ടി- വാർത്താ സമ്മേളനം - [കൂടൽമാണിക്യം തന്ത്രിമാരുടെ വാർത്താ സമ്മേളനം തത്സമയം](https://irinjalakudalive.com/latest/koodalmanykyam-thantris-press-conference/): കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ടും, കലശാഭിഷേക സമയമാറ്റത്തെക്കുറിച്ചും, ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും കൂടൽമാണിക്യം തന്ത്രിമാരുടെ വാർത്താ സമ്മേളനം … - [എഫ്.സി.ആർ.എ. നിയമ ഭേദഗതി ബിൽ പിൻവലിക്കണം - കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസ്](https://irinjalakudalive.com/latest/fcra-amendment-bill-should-be-withdrawn-cathedral-catholic-congress/): ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ എ.കെ.സി.സി.യുടെ നേതൃത്വത്തിൽ ഇടവകയുടെ സഹകരണത്തോടെ സംഘടിപ്പിച്ച എഫ്.സി.ആർ.എ. നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ റാലി കത്തിഡ്രൽ വികാരി ഡോ.ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു. കത്തിഡ്രൽ അസി. വികാരിമാരായ ഫാ. ലിൻഡോ കാരേക്കാടൻ, ഫാ. ക്രിസ്റ്റോൺ കൈനാടത്തു പറമ്പിൽ, ഫാ. ജസ്റ്റിൻ കളർ പാറ, സി.എം.സി. പ്രൊവിൻഷ്യാൾ സിസ്റ്റർ ധന്യ, കത്തിഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്, സാബു ജോർജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, എ.കെ.സി.സി. സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, രൂപത എ.കെ.സി.സി. പി. ആർ.ഒ. ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു. മത മേലധ്യക്ഷൻമാരെ അവഹേളിച്ച പി.സി. ജോർജും മകനും മാപ്പ് പറയണമെന്നും, എഫ്.സി.ആർ.എ. ദേദഗതി ബിൽ നടപ്പിലാക്കരുത് എന്നും എ.കെ.സി.സി. […] - [ആളൂരിലെ മുത്തശ്ശി മാവുകൾക്ക് വീണ്ടും "വധ ഭീഷണി"; പ്രതിഷേധവുമായി നാട്ടുകാർ](https://irinjalakudalive.com/latest/ancient-mango-tree-aloor/): ആളൂർ : നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പലവട്ടം ജീവൻ നിലനിർത്തിയ ആളൂർ ജംഗ്ഷനിലെ നാട്ടുമാവുകളുടെ ശിഖരങ്ങൾ ഇന്നലെ വീണ്ടും വെട്ടിമാറ്റി. ഹൈക്കോടതി ഉത്തരവിൻ്റെ പേരു പറഞ്ഞാണ് അവധി ദിവസത്തിൻ്റെ മറവിൽ ഇന്നലെ രണ്ട് മാവുകളുടെ ഒരു ഭാഗത്തെ ശാഖകൾ വെട്ടിമാറ്റിയത്. ടാക്സി ഡ്രൈവർമാരുൾപ്പെടെയുള്ള നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ബാക്കി ശിഖരങ്ങൾ വെട്ടാനായില്ല. മൂന്ന് വർഷങ്ങൾക്കുമുമ്പ് സമീപത്തെ വീട്ടുടമയുടെ പരാതിയിൽ 3 മാവുകളും ലേലം ചെയ്യാൻ പി.ഡബ്ലിയു.ഡി അധികൃതർ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ലേലം റദ്ദാക്കിയിരുന്നു. പിന്നീട് ഒരു മാവ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി. ആളൂർ പഞ്ചായത്ത് ബി.എം.സി.യുടെ നേതൃത്വത്തിൽ കോട്ടയത്തെ വൃക്ഷചികിത്സകൻ ഡി.ബിനു മാവിന് ചികിത്സ നൽകിയതിൻ്റെ ഫലമായി മാവ് പൂർവ്വാധികം ഊർജ്ജസ്വലതയോടെ വളർന്ന് പൂത്ത് നിറയെ മാങ്ങകളുമായി നിൽക്കുകയാണ്. അതോടൊപ്പം സമീപത്തെ മറ്റൊരു മാവിൻ്റെ കൊമ്പുകളാണ് ഇന്നലെ വെട്ടിമാറ്റിയത്. ബുധനാഴ്ച വൈകീട്ട് ആളൂർ വൃക്ഷ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മാവിൻ്റെ ചുവട്ടിൽ നടന്ന പ്രതിഷേധ കൂട്ടായ്മ […] - [ബി.വി.എം.എച്ച്.എസ് കല്ലേറ്റുംകരയിൽ സമ്മർ വെക്കേഷൻ ക്യാമ്പ്](https://irinjalakudalive.com/latest/football-athletics-summer-vacation-camp-at-bvmhs-kalletumkara/): കല്ലേറ്റുംകര : ബി.വി.എം ഹൈസ്കൂൾ കല്ലേറ്റുംകരയിലെ കായികാദ്ധ്യാപകൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ & അത് ലറ്റിക്സ് ക്യാമ്പ് ഏപ്രിൽ 16 വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നു. ബി വി എം എച്ച് എസിലേയും സമീപസ്കൂളുകളിലെയും 10- 15 വയസ്സുവരെയുള്ള ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റിഫ്രഷ്‌മെൻ്റ്, ഫിറ്റ്നെസ്സ് സെഷനുകൾ പരിശീലന മത്സരങ്ങൾ എന്നിവ കൂടാതെ തിയറി സെഷനും ഈ 35 ദിവസം നീണ്ടുനിലക്കുന്ന ക്യാമ്പിൻ്റെ പ്രത്യേകതകളാണ്. രജിസ്ട്രേഷൻ ഫീസ് ₹ 250/- പങ്കെടുക്കാനാഗ്രഹിക്കുന്നവർ വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് കല്ലേറ്റുംകര ബി വി എം എച്ച് എസ് പ്ലേ ഗ്രൗണ്ടിൽ എത്തിച്ചേരുക എന്ന് സംഘാടകർ അറിയിച്ചു. - [കുട്ടന്‍കുളം സമര സ്മാരക നിർമാണം നഗരസഭയുമായും, കൂടല്‍മാണിക്യം ദേവസ്വവുമായി ചര്‍ച്ച ചെയ്തു വേണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പി. ജാക്സണ്‍ -](https://irinjalakudalive.com/latest/kuttankulam-samara-smarakam-controversy/): ഇരിങ്ങാലക്കുട : കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും, കൂടല്‍മാണിക്യം ദേവസ്വവുമായി ചര്‍ച്ച ചെയ്തു വേണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പി. ജാക്സണ്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്മാരക നിർമാണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടിലെ സമാധാനന്തരീക്ഷം നിലനിറുത്തുവാനുള്ള നടപടികളാണാവശ്യം. റവന്യു ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളായാലും നഗരസഭയുടെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ബാധകമാണ്. സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട് കുളത്തിന്‍റെ വിസ്ത്യതി കുറക്കുന്നത് കുളത്തിന്‍റെ വാസ്തു ശാസ്ത്രപരമായ പ്രത്യേകതകളെ തകര്‍ക്കുമെന്ന വാദവും ഉയരുന്നുണ്ട്. പള്ളിവേട്ട ആല്‍ത്തറക്കല്‍ നിന്നും കൂടല്‍മാണിക്യം ക്ഷേത്രം കാണാവുന്ന രീതിയിലാണ് ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സ്മാരക നിര്‍മാണം ക്ഷേത്രത്തിന്‍റെ കാഴ്ചയെ മറക്കുമോയെന്ന ആശങ്കയും പൊതു സമൂഹത്തിലുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമെ സ്മാരക നിര്‍മാണവുമായി മുന്‍പോട്ട് പോകൂവൂവെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പി ജാക്സണ്‍ ആവശ്യപ്പെട്ടു. കുട്ടൻകുളം സമരത്തിന്റെ സ്മരണയ്ക്കായി സ്മാരകം നിർമിക്കുന്നതിനായി ചരിത്രപ്രസിദ്ധമായ കുളത്തിന്റെ തനിമ നശിപ്പിക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് ഇരിങ്ങാലക്കുട നഗരസഭ […] - [കലശാഭിഷേക സമയമാറ്റത്തെക്കുറിച്ച് കൂടൽമാണിക്യം ദേവസ്വത്തിന്റെ വിശദീകരണം](https://irinjalakudalive.com/latest/koodalamanikyam-kalashabhishekam-time-change/): ഇരിങ്ങാലക്കുട : കലശാഭിഷേകത്തിൻ്റെ സമയം മാറ്റുന്നതിനെക്കുറിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രസക്തമായ ചർച്ച നിലനിൽക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ഉച്ച പൂജയ്ക്ക് തന്നെയാണ് ഉത്സവത്തോടനുബന്ധിച്ചുള്ള കലശാഭിഷേകവും നടക്കുന്നത്. മുൻവർഷങ്ങളിൽ ശീവേലിക്ക് ശേഷം നടത്താറുള്ള കലശാഭിഷേകം, രാവിലെ ഉച്ചപുജക്ക് തന്നെയാണ് നടത്തുന്നത്. കലശാഭിഷേകത്തിന്നു ശേഷമാണ് ശിവേലി നടത്തുന്നത് എന്ന ഒരു മാറ്റം മാത്രമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത് . ഈ മാറ്റംകൊണ്ട് ഭക്തർക്ക് കൂടുതൽ നേരം തൊഴാനും, മേളം ആസ്വദിക്കാനുമുള്ള സമയം ലഭിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കും, മൂന്നു മണിക്കുമൊക്കെ ചെയ്യുന്ന കലശാഭിഷേകത്തിന്ന് ക്ഷേത്രത്തിൽ അതി രാവിലെ എത്തിക്കുന്ന പാലടക്കമുള്ള അഭിഷേക വസ്തുക്കൾ കേടായി പോകാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. രണ്ടാം ദേവീ യാമമായിട്ടുള്ള ജ്യേഷ്ഠാ യാമത്തിൽ ശുഭകർമ്മങ്ങൾ നിഷിദ്ധമാണെന്നും ശാസ്ത്രം ഉദ്ഘോഷിക്കുന്നുണ്ട്. സൂര്യൻ ഉദിച്ചതിനു ശേഷം രണ്ടാമതായി വരുന്ന ജ്യേഷ്ഠായാമം സൂര്യോദയത്തിനു ശേഷം 4 മണിക്കൂർ കഴിഞ്ഞു […] - [സമഗ്ര വായനക്കായി ഗ്രാമികയിൽ പൊതു ഇടം ഒരുങ്ങുന്നു](https://irinjalakudalive.com/latest/gramika-e-k-divakaran-potty-memorial-library/): കുഴിക്കാട്ടുശ്ശേരി : സമഗ്ര വായനക്കായി ഗ്രാമികയിൽ പൊതു ഇടം ഒരുങ്ങുന്നു. മൂന്നര പതിറ്റാണ്ടിൻ്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ സാംസ്കാരിക കേരളത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞ കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ വായനശാല തുടങ്ങുന്നു. ലോകസാഹിത്യത്തെ മലയാളി വായനക്കാരിലേക്കെത്തിച്ച പ്രമുഖ വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വായനശാലാ പ്രവർത്തകനും ആയിരുന്ന ഇ.കെ.ദിവാകരൻ പോറ്റി  മാഷിൻ്റെ സ്മാരകമായാണ് വായനശാല നിർമ്മിക്കുന്നത്. കെട്ടിടം പൂർത്തിയായി കഴിഞ്ഞു അനുബന്ധ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. റഫറൻസ് വിഭാഗം, കുട്ടികൾക്ക് പ്രത്യേക വിഭാഗം, ഡിജിറ്റൽ വായനക്ക് സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്. വായനശാലക്ക് വേണ്ടിയുള്ള ധന സമാഹരണം നടന്നുവരികയാണ്. ധൈഷണിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും വായനശാല പ്രവർത്തിക്കുക. E.K. Divakaran Potty Memorial Library in Kuzhikkattussery Gramika. - ['മധുരസ്പർശം 85-86' വാർഷിക ആഘോഷവും ഈദ് ഈസ്റ്റർ വിഷു സംഗമവും നടത്തി](https://irinjalakudalive.com/latest/ths-puthenchira-alumni-madhurasparsham/): പുത്തൻച്ചിറ: തെക്കുംമുറി ഹൈസ്കൂൾ പുത്തൻച്ചിറ വെള്ളൂർ പൂർവ്വ വിദ്യാർഥി സംഘടനയായ മധുരസ്പർശം 86 sslc ബാച്ച് വാർഷിക ആഘോഷവും ഈദ്, ഈസ്റ്ററ്റർ, വിഷു സംഗമവും ആഘോഷിച്ചു. വിഭവ സമൃതമായ സദ്യ, കായിക മത്സരങ്ങൾ, അംഗങ്ങളുടെ സ്കിറ്റ്, ഫ്യൂഷൻ ഡാൻസ് , നാടൻ പാട്ട് എന്നിവയോടെയായിരുന്നു ആഘോഷങ്ങൾ. റിട്ടയേഡ് അധ്യാപിക ജയന്തി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വീശിഷ്ഠാതിഥിയായി എത്തിയത് മഴവിൽ മനോരമ ഒരുചിരി ഇരുചിരി ബമ്പർ ചിരി വിജയീ വിസ്മയ അജയ് ആയിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സർവ്വൻ എൻ സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി റീജ സുനിൽ കഴിഞ്ഞ ഒരു വർഷ കാലയളവിലെ കാരുണ്യ പ്രവർത്തനങ്ങൾ, അംഗങ്ങളുടെ വെൽഫയർ, സാമൂഹ്യ പ്രവർത്തനങ്ങൾ, ആഘോഷങ്ങൾ, ആദരാവുകൾ എന്നിവ അടങ്ങുന്ന വിശദമായ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറർ ബിന്ദു രാമു വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. അജയ്ഘോഷ് ഒരുക്കിയ വേദിയിൽ എക്സിക്യൂട്ടീവ് വർദ്ദനൻ പുളിക്കൽ യോഗം നിയന്ത്രിച്ചു. മുഖ്യാതിഥിയായ ജയന്തി […] - [ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ ഒരു വർഷമായി സഹകരിക്കാത്തവരെ തന്ത്രിമാരായി അംഗീകരിക്കുന്നില്ലെന്ന് കൂടൽമാണിക്യം ദേവസ്വം](https://irinjalakudalive.com/latest/will-not-be-accepted-as-thantris/): ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ ഒരു വർഷമായി സഹകരിക്കാത്തവരെ തന്ത്രിമാരായി അംഗീകരിക്കുന്നില്ലെന്ന് വാർത്ത സമ്മേളനത്തിൽ കൂടൽമാണിക്യം ദേവസ്വം. കൂടൽമാണിക്യ ക്ഷേത്രത്തിലെ തന്ത്രിമാരെന്ന പേരിൽ ചിലർ പത്രദ്വാരാ കൊടുത്ത റിപ്പോർട്ടുകൾ ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആയത് സത്യ വിരുദ്ധവും ഭക്തജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തുന്നതുമാകയാൽ തന്ത്രിമാരെന്ന പേരിൽ പത്രദ്വാരയും സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ദേവസ്വം കമ്മിറ്റി ശക്തിയായി നിഷേധിക്കുന്നു. പ്രസ്തുത പത്ര റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഭക്തജനങ്ങളുടെ അറിവിലേയ്ക്കായി താഴെ പറയുന്ന കാര്യങ്ങൾ അറിയിക്കുന്നു. ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകളിൽ നിന്നും ചില തന്ത്രിമാർ വിട്ടുനിൽക്കുന്ന നടപടി അങ്ങേയറ്റം നിർഭാഗ്യകരവും ഭക്തജനലക്ഷങ്ങളെ അവഹേളിക്കുന്നതുമാണെന്ന് കൂടൽമാണിക്യം ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റി ഈ പ്രസ്താവനയിലൂടെ അറിയിക്കുന്നു. 2025ലെ പ്രതിഷ്ഠാ ദിനം മുതലാണ് ഈ നിസ്സഹകരണം ആരംഭിച്ചത്. നിയമപ്രകാരം ജോലിക്ക് ചേർന്ന കഴകക്കാരനോട് യോജിച്ചു പോവാൻ സാധ്യമല്ല എന്ന് പറഞ്ഞു കൊണ്ടാണ് നിസ്സഹകരണം തുടങ്ങിയത്. മൂന്നുദിവസത്തെ […] - [ഭരണസമിതിക്കെതിരെ കൂടൽമാണിക്യം തന്ത്രിപ്രതിനിധി - തന്ത്രിയുടെ അധികാരങ്ങൾ ഭരണസമിതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കത്ത് നൽകി](https://irinjalakudalive.com/latest/koodalmanykyam-thantri-rep/): ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങളിലും നിത്യനിദാന ചടങ്ങുകളിലും ദേവസ്വം ഭരണസമിതി ഏകപക്ഷീയമായി ഇടപെടുന്നു എന്നാരോപിച്ച് തന്ത്രിപ്രതിനിധി രംഗത്ത്. ക്ഷേത്ര പാരമ്പര്യങ്ങളെയും തന്ത്രിയുടെ അധികാരങ്ങളെയും ഭരണസമിതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് തന്ത്രിപ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് ദേവസ്വം ചെയര്‍മാനും മാനേജിംഗ് കമ്മിറ്റിക്കും കത്ത് നല്‍കി. ക്ഷേത്രത്തിലെ മതപരവും ആധ്യാത്മികവുമായ കാര്യങ്ങളിലും അനുഷ്ഠാനങ്ങളിലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിക്കാണ്. എന്നാല്‍ തന്ത്രിപ്രതിനിധിയെ അറിയിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ ഭരണസമിതി ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. ക്ഷേത്ര സങ്കേതത്തിനുള്ളില്‍ വാസ്തുശാസ്ത്രത്തിന് നിരക്കാത്ത രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അതീവ ഗൗരവകരമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആറ് തന്ത്രി കുടുംബങ്ങള്‍ കൂട്ടുത്തരവാദിത്വത്തോടെ ചെയ്തുവരുന്ന കര്‍മ്മങ്ങളില്‍, ഒരു കുടുംബത്തെ മാത്രം പ്രത്യേകമായി ചുമതലപ്പെടുത്താനുള്ള തീരുമാനം താന്ത്രിക കുടുംബങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണെന്ന് തന്ത്രിപ്രതിനിധി ആരോപിച്ചു.കാലങ്ങളായി തന്ത്രിപ്രതിനിധി വഹിച്ചുപോരുന്ന അനുഷ്ഠാന കമ്മിറ്റി ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഇത്തവണ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്തത് പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ പറയുന്നു. ക്ഷേത്ര ഭരണത്തില്‍ ജനാധിപത്യ രീതികള്‍ ആവാമെങ്കിലും, […] - [വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാര സമർപ്പണം ഏപ്രിൽ 18 ന്](https://irinjalakudalive.com/latest/vettile-library-award-2026/): ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി 2026 ൽ എർപ്പെടുത്തിയ ഓർമ്മക്കുറിപ്പുകൾക്കുള്ള സാഹിത്യ പുരസ്കാരത്തിന് സജ്ന ഷാജഹാൻ തെരഞ്ഞെടുക്കപ്പെട്ടു. ഞാവൽപ്പഴ മധുരങ്ങൾ, മഴ എന്നീ കൃതികൾക്കാണ് പുരസ്കാരം. സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ആതിര അംഗിരസ് , ഡോ. കെ.എം മഞ്ജുള എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കടലാസ് തോണികൾ, സൗഹൃദപ്പടർപ്പിലൂടെ ഒരു വാക്സഞ്ചാരം എന്നീ കൃതിക്കാണ് ജൂറി പുരസ്കാരം ലഭിച്ചത്. 2026 ഏപ്രിൽ മാസത്തിൽതന്നെ സാഹിത്യ പുരസ്കാരം വീട്ടിലെ ലൈബ്രറി അങ്കണത്തിൽ സജ്ജീകരിക്കുന്ന പ്രൗഢമായ സാഹിത്യ വേദിയിൽ പുരസ്കാര സമർപ്പണം നൽകും. കൂടാതെ വീട്ടിലെ ലൈബ്രറിയുടെ മാനദണ്ഡ നിർദ്ദേശപ്രകാരം ഓരോ വീടുകളിലും ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളവരിൽനിന്നും പതിനാറു പേരെ തെരഞ്ഞെടുത്തു. മലയാളം, തമിഴ്, കന്നഡ തുടങ്ങിയ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായവർ പങ്കെടുക്കുന്ന വേദിയിൽവെച്ച് ഇവരെയും പ്രത്യേകം ആദരിക്കും. 2026 ഏപ്രിൽ 18 ശനിയാഴ്‌ച കാറളം വീട്ടിലെ ലൈബ്രറി അങ്കണത്തിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരസമർപ്പണം നൽകുമെന്ന് വീട്ടിലെ ലൈബ്രറി കോർഡിനേറ്റർ റഷീദ് കാറളം […] - [ഇരിങ്ങാലക്കുട കാത്തലിക് പ്രവാസി ചാരിറ്റബിൽ കമ്മ്യൂണിറ്റി ലോഗോ പ്രകാശനം LIVE](https://irinjalakudalive.com/latest/irinjalakuda-catholic-pravasi-charitable-community-logo-release/): ഇരിങ്ങാലക്കുട കാത്തലിക് പ്രവാസി ചാരിറ്റബിൽ കമ്മ്യൂണിറ്റി ലോഗോ പ്രകാശനം2026 ഏപ്രിൽ 13 തിങ്കളാഴ്‌ച വൈകീട്ട് 4 മണി, ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ബഥേൽ ഹാൾ ലോഗോ പ്രകാശനം റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ സെന്റ് തോമാസ് കത്തീഡ്രൽ വികാരി കിറ്റ് വിതരണം ഫാദർ വിൽസൻ തറയിൽ സി.എം.ഐ. ഡയറക്ടർ, – ക്രൈസ്റ്റ് കേളേജ് (സെൽഫ് ഫിനാൻസ്), ഡോ. സിസ്റ്റർ ബ്ലെസ്സി Chf, പ്രിൻസിപ്പൽ, സെന്റ്. ജോസഫ്സ് കോളേജ്(ഓട്ടോണോമസ്) ഇരിങ്ങാലക്കുട - [സ്നേഹത്തണൽ സീനേജ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം](https://irinjalakudalive.com/latest/snehatthanal/): പുല്ലൂർ : സ്നേഹത്തണൽ സീനേജ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വിഷു ആഘോഷം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ വിഷു കൈനീട്ടം നൽകി ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ടി കെ ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക് മെമ്പർ മണി സജയൻ ആശംസ നേർന്നു സംസാരിച്ചു. തുടർന്ന് പായസ വിതരണവും നടത്തി. രക്ഷാധികാരി ഭാസുരാംഗൻ പ്രവർത്തനപരിപാടി വിശദികരിച്ചു. ഉഷ ഭാസ്കരൻ, ടി കെ സോമൻ, ഉഷ ഗോപാലകൃഷ്ണൻ, കവിത ടീച്ചർ, സീത ഷൺമുഖൻ, സുരേന്ദ്രൻ ചേലക്കുളത്ത്, രാധാകൃഷ്ണൻ കൂട്ടുമാക്കൽ, എന്നിവർ പാട്ടും കവിതയും ആലപിച്ചു. യോഗത്തിന് സെക്രട്ടറി എ എൻ രാജൻ സ്വാഗതവും, പ്രസിഡൻ്റ് സീത ഷൺമുഖൻ നന്ദിയും രേഖപ്പെടുത്തി. - [രേണു രാമനാഥ് രചിച്ച 'സുവർണ്ണമല്ലികയുടെ ചില്ല കെ. വി. രാമനാഥൻ: കഥയും ജീവിതവും' എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം](https://irinjalakudalive.com/latest/book-on-kv-ramanathan-by-renu-ramanadh/): ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യകാരനായ കെ. വി. രാമനാഥൻ്റെ ജീവിതത്തെക്കുറിച്ച് മകളും പത്രപ്രവർത്തകയുമായ രേണു രാമനാഥ് രചിച്ച ‘സുവർണ്ണമല്ലികയുടെ ചില്ല കെ. വി. രാമനാഥൻ: കഥയും ജീവിതവും’ എന്ന പുസ്തകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുകയാണ്. അച്ഛൻ പറഞ്ഞ കഥകൾ കേട്ടു വളർന്ന ഒരു മകൾ, അച്ഛൻ്റെ ഓർമ്മകളിലൂടെ അച്ഛൻ വളർന്ന നാടിൻ്റെയും ജീവിച്ച കാലത്തിൻ്റെയും കഥ പറയുകയാണിതിൽ. ഡോ. എം. ലീലാവതിയുടെ അവതാരികയോടെ ഇറങ്ങുന്ന ഈ പുസ്തകത്തിൻ്റെ കവർ പ്രകാശനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. മഹാത്മാഗാന്ധി റീഡിംഗ്റൂം ആന്റ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ രാമനാഥൻ മാസ്റ്ററുടെ സഹധർമ്മിണി രാധ ടീച്ചർക്ക് കൈമാറിയാണ് കവർ പ്രകാശനം നിർവഹിച്ചത്. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സ‌ൺ എം പി ജാക്സൺ, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ സുധീഷ്, ഇരിങ്ങാലക്കുട യുവകലാസാഹിതി പ്രസിഡന്റ് അഡ്വ. രാജേഷ് തമ്പാൻ, മഹാത്മാഗാന്ധി റീഡിംഗ്റൂം ആന്റ് ലൈബ്രറി സെക്രട്ടറി അഡ്വ. കെ.ജി […] - [ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അവധിക്കാല ഫിലിം മേക്കിങ് ശില്പശാല](https://irinjalakudalive.com/latest/filmmaking-workshop-at-christ-engineering-college-irinjalakuda/): ഇരിങ്ങാലക്കുട : ഹൈസ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അമേച്വർ ഫിലിം മേക്കേഴ്‌സ് എന്നിവർക്കായി ചലച്ചിത്ര നിർമാണത്തിന്റെ സാങ്കേതിക വശങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തൃശൂർ ചേതന ഫിലിം ഇന്സ്ടിട്യൂട്ടും ചേതന മീഡിയ കോളേജും സംയുകതമായി ഏപ്രിൽ 18- 20 തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഹ്രസ്വ ചലച്ചിത്ര നിർമാണ ശില്പശാല സംഘടിപ്പിക്കുന്നു. പ്രായോഗിക പരിശീലനത്തിന് ഊന്നൽ കൊടുക്കുന്ന മൂന്നു ദിവസത്തെ ക്ലാസുകൾ, ക്യാമ്പ് ഫിലിം നിർമാണം എന്നിവക്കു മലയാളം സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ദർ , ചലച്ചിത്ര അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകും. ഫോട്ടോഗ്രാഫി , വിഡിയോഗ്രഫി , സ്ക്രീൻപ്ലേ, ഷോർട് ഫിലിം നിർമാണം, എഡിറ്റിംഗ് എന്നീ മേഖലകളിൽ ആയിരിക്കും പരിശീലനം. ഏപ്രിൽ 15 നു മുൻപ് രജിസ്റ്റർ ചെയുന്ന 25 പേർക് മാത്രം ആയിരിക്കും പ്രവേശനം. മൂന്നു ദിവസത്തെ ഫിലിംമേക്കിങ് ശില്പ ശാലയിൽ പങ്കെടുക്കാൻ ക്യാമ്പ് ഫീ 2000/-. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും വിളിക്കുക: +91 70250 71115 (ക്രൈസ്റ്റ് […] - [എന്നും ക്ഷേത്രത്തെ വിവാദ കേന്ദ്രമാക്കി നിലനിർത്തുന്നത് ഭക്തർക്ക് ക്ഷേത്രത്തോടുള്ള വിശ്വാസവും ആരാധനയും തകർക്കുക എന്ന ലക്ഷ്യം മുൻനിർത്തി - ചുക്കാൻ പിടിക്കുന്നത് ദേവസ്വം ഭരണസമതിയെന്ന് 'കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ' - പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു](https://irinjalakudalive.com/latest/controversies-related-to-the-koodalmanikyam-temple-posters-appeared/): ഇരിങ്ങാലക്കുട : ഒരിടവേളക്ക് ശേഷം കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ വീണ്ടും കളം നിറയുകയാണ് . രണ്ടാഴ്ചക്കുള്ളിൽ ഉത്സവം നടക്കാനിരിക്കുകയാണ് ഈ വിവാദങ്ങൾ എന്നതും ശ്രദ്ധേയമാണ് . കൂടൽമാണിക്യം ക്ഷേത്രവിശ്വാസവും ആചാരങ്ങളും ക്ഷേത്ര ഉത്സവവും തകർക്കാനുള്ള ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ ഗൂഢാലോചന ഭക്തർ തിരിച്ചറിയുക, അതിനെതിരെ പ്രതികരിക്കുക എന്നുള്ള പോസ്റ്ററുകൾ ക്ഷേത്രത്തിനു ചുറ്റും പ്രത്യക്ഷപെട്ടു . അതോടൊപ്പം കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മയുടെ പേരിൽ പ്രസ്താവനയും വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദീകരണം വരും ദിവസങ്ങളിൽ തരുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു. തന്ത്രിമാർ സഹകരിക്കുന്നില്ല എന്ന ദേവസ്വത്തിന്റെ പ്രസ്‌താവനകൾ സത്യവിരുദ്ധമെന്ന് കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാർ കഴിഞ്ഞ ദിവസം പ്രസ്‌താവ ഇറക്കിയിരുന്നു. കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മയുടെ പ്രസ്താവന കഴിഞ്ഞ 9 വർഷമായി തുടർന്നുവരുന്ന ദേവസ്വം മാനേജിംഗ് കമ്മിറ്റി ക്ഷേത്ര വിശ്വാസത്തെയും ആചാരങ്ങളെയും ഇപ്പോൾ ക്ഷേത്രോത്സവത്തെയും തന്നെ തകർക്കാൻ ആസൂത്രിതമായി നീക്കമാണ് നടത്തിവരുന്നത്. എന്നും ക്ഷേത്രത്തെ വിവാദ കേന്ദ്രമാക്കി നിലനിർത്തുന്നത് ഭക്തർക്ക് […] - [പ്ലാറ്റ്ഫോമിന് സമീപം ട്രാക്കിൽ കരിങ്കല്ല് എന്ന് സംശയം - പരിശോധനയിൽ പ്ലാസ്റ്റിക് കുപ്പികളുടെ കവർ - സംഭവം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച പുലർച്ചെ 4 മണിക്ക് -ജാഗ്രതയ്ക്ക് പ്രശംസ](https://irinjalakudalive.com/latest/suspected-of-stone-on-the-track/): കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച പുലർച്ചെ ഏറെ ആശങ്കയ്ക്ക് വഴിവച്ച ഒരു സംഭവം ഉണ്ടായി. പ്ലാറ്റ്ഫോം രണ്ടിൽ നിന്നിരുന്ന ഒരു യാത്രക്കാരൻ പ്ലാറ്റ്ഫോം ഒന്നിന് താഴെ രണ്ട് കരിങ്കല്ലുകൾ ട്രാക്കിൽ കിടക്കുന്നതുപോലെ തോന്നുകയും ഉടൻതന്നെ അതിന്റെ ചിത്രം എടുത്ത് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അരമണിക്കൂറിനുള്ളിൽ ചെന്നൈ എഗ്മോർ –ഗുരുവായൂർ എക്സ്പ്രസ്സ് (16127) ഈ ട്രാക്കിലൂടെ എത്തും എന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയും ചെയ്തു. സ്റ്റേഷൻ മാസ്റ്ററുടെ മുറി എതിർ പ്ലാറ്റ്ഫോമിൽ ആയിരുന്നു , കൂടാതെ ഇദ്ദേഹം നിന്നിരുന്നത് ദൂരെയും ആയിരുന്നു. അതിനാലാണ് പെട്ടന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി സുഭാഷ് ഈ പോസ്റ്റ് ശ്രദ്ധിക്കുകയും ഉടൻതന്നെ റെയിൽവേ കമ്പ്ലൈന്റ്സിലേക്ക് ഈ വിവരം ധരിപ്പിക്കുകയും ചെയ്തു. പണി നടക്കുന്നതിനാൽ ചുവന്ന കൊടിയും കരിങ്കല്ലും വെച്ചതാണോ എന്ന് സംശയമായിരുന്നു ആദ്യം , പക്ഷേ കൊടി കാണുന്നുണ്ടായിരുന്നില്ല. പക്ഷെ റെയിൽവേ […] - [അവിട്ടത്തൂർ മഹാദേവക്ഷേത്രം നവീകരണകലശം ഏപ്രിൽ 14 മുതൽ 26 വരെ](https://irinjalakudalive.com/latest/avittathur-mahadev-temple-navkaranakalasham/): ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ കർപ്പൂരാദികളോടും സഹസ്ര കുംഭാഭിഷേകത്തോടും കൂടി ഏപ്രിൽ 14 മുതൽ 26 വരെ നവീകരണകലശം നടക്കും. തുടർന്ന് ഏപ്രിൽ 26ന് കൊടി കയറി മെയ് 1ന് ആറാ ട്ടോടുകൂടി ഉത്സവം. പുരാതന കേരളത്തിൽ കന്യാകുമാരി മുതൽ ഗോകർണ്ണം വരെ ഉണ്ടായിരുന്ന 64 ഗ്രാമങ്ങളിൽ അവിട്ടത്തൂരും ഒരു പ്രധാന ഗ്രാമമായിരുന്നു. മഹാതപസ്വിയായ അഗസ്‌ത്യ മഹർഷി ഏറെക്കാലം ഇവിടെ തപസ്സനുഷ്‌ഠിച്ചതായി പറയപ്പെടുന്നു. ലോകത്തിൻ്റെ മുഴുവൻ ക്ഷേമത്തിനായുള്ള അപൂർവ യജ്ഞ മായ “പ്രപഞ്ച യാഗം” ഉൾപ്പെടെയുള്ള ദീർഘമായ ഹോമങ്ങൾ അദ്ദേഹം ഇവിടെ നടത്തിയിരുന്നത്രെ…. തുടർന്ന്, അദ്ദേഹം മഹാസങ്കല്‌പം ചെയ്‌ത്‌ ഇഷ്ടദേവനായ മഹാദേവനെ കിരാതമൂർത്തിയായി സങ്കല്പിച്ച് യജ്ഞശാലക്കു സമീപം പ്രതിഷ്‌ഠിച്ചു. പ്രപഞ്ച നാഥനായ ആ ഭഗവാൻ്റെ, അവിട്ടത്തൂരപ്പൻ ശക്തിപ്രഭാവം രണ്ടു സഹസ്രാബ്‌ദങ്ങളോളമായി ഭക്തർക്ക് അനുഗ്രഹ സ്രോതസ്സായി ഇന്നും നില കൊള്ളുന്നു. നവീകരണകലശം മഹർഷി പ്രദാനം ചെയ്‌ത ഈ ശക്തിവിശേഷം എന്നെന്നും നിലനിർത്തിപ്പോരേണ്ടതു ഭക്തനനങ്ങളാണ്. പലപ്പോഴും അതിന് നിത്യപൂജകൾ മാത്രം ചെയ്‌താൽ പോരാതെ വരും…. […] - [കെ വി രാമനാഥൻ മാസ്റ്റർ അനുസ്‌മരണം സംഘടിപ്പിച്ചു](https://irinjalakudalive.com/latest/kv-ramanathan-master-anusmaranam/): ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിംഗ്റൂം ആന്റ് ലൈബ്രറി, യുവകലാസാഹിതി എന്നിവരുടെ ആഭിമുഖ്യത്തിൽ കെ വി രാമനാഥൻ അനുസ്‌മരണം സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിചു. ഇരിങ്ങാലക്കുട യുവകലാസാഹിതി പ്രസിഡന്റ് അഡ്വ. രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സ‌ൺ എം പി ജാക്സൺ, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ സുധീഷ്, രേണു രാമനാഥ് എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി . മഹാത്മാഗാന്ധി റീഡിംഗ്റൂം ആന്റ് ലൈബ്രറി സെക്രട്ടറി അഡ്വ. കെ.ജി അജയകുമാർ സ്വാഗതവും , മുകുന്ദപുരം ലൈബ്രറി കൗൺസിൽ സെക്രട്ടറി മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു. - [അമിത ചാർജ്ജ് ഈടാക്കുന്നതിനെതിരെ വിമാനകമ്പനികളെ നിയന്ത്രിക്കണമെന്ന് മൈഗ്രന്റ്സ് മിഷൻ ഇരിങ്ങാലക്കുട രൂപത](https://irinjalakudalive.com/latest/migrants-mission-irinjalakuda-diocese/): ഇരിങ്ങാലക്കുട : ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ മുതലെടുത്ത് വിമാന കമ്പനികൾ അമിത ചാർജ്ജ് ഈടാക്കുന്നതിനെതിരെ വിമാന കമ്പനികളെ കേന്ദ്ര സർക്കാർ ഇടപ്പെട്ട് നിയന്ത്രിക്കണമെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം ഇരിങ്ങാലക്കുട രൂപതാ മൈഗ്രന്റ്റ് മിഷൻ പ്രസിഡൻ്റ് ഷാജു വാലപ്പൻ്റെ നേതൃത്വത്തിൽ കേന്ദ്ര സ്റ്റീൽ ആന്റ് ഹെവി ഇൻസ്റ്റെസ്ട്രി മന്ത്രി ഭൂപതി രാജു ശ്രീനിവാസവർമ്മക്ക് നല്‌കി. ഇന്ന് ഗൾഫ് മേഖലയിൽ ഉപജീവനത്തിനായി തൊഴിൽതേടിയും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായ് ഗൾഫ് മേഖലയിലേക്ക് പോകുവാനും അവിടെനിന്ന് വരുവാനും അമിത ടിക്കറ്റ് ചാർജ്ജ് വർദ്ധനമൂലം ബുദ്ധിമുട്ട് അനുഭവി ക്കുകയാണ് പ്രവാസികൾ. പല വ്യക്തികളുടെ വിസയുടെ കാലവധി തീരുക യും തിരിച്ച് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാം ചെയ്യുന്നുണ്ട് അതിനാൽ ഈ മേഖലയിലെക്കേ് കൂടുതൽ വിമാനസർവ്വീസുകൾ ഏർപ്പെടുത്തുവാൻ ആവശ്യപ്പെട്ടു. നിവേദനം സമ്മർപ്പിക്കാൻ രൂപതാ ഭാരവാഹികലായ ജോസ് മാമ്പിള്ളി, ലാജിൻ പോൾ, കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായ വിപിൻ പാറമേക്കാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു. വേണ്ട നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. […] - [ഉമരിയ്യ 33-ാം വാർഷിക സനദ്‌ദാന സമ്മേളനം ഏപ്രിൽ 11,12 ന്](https://irinjalakudalive.com/latest/umariyya-orphanage-destitute-home/): വള്ളിവട്ടം : വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹിക രംഗങ്ങളിൽ സ്‌തുത്യർഹമായ സേവനങ്ങൾ അർപ്പിച്ചു വരുന്ന ഉമരിയ്യ സ്ഥാപനങ്ങളുടെ 33 ആം വാർഷിക സനദ് ദാന സമ്മേളനം ഏപ്രിൽ 11 12 തീയ്യതികളിൽ ബഹുമുഖ പദ്ധതികളോടെ പൂർത്തീകരിക്കുമെന്ന് സ്ഥാപന മേധാവികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മഹല്ല് ഖബർസ്ഥാൻ സിയാറത്ത്. മെഡിക്കൽ ക്യാമ്പ്. ആത്തിയ സംഗമം. മുതഅല്ലിം സമ്മിറ്റ് സമാപന സമ്മേളനം എന്നിങ്ങനെ വ്യത്യസ്‌തങ്ങളായ പദ്ധതികൾ ഉമരിയ്യഃ കാമ്പസ് ബ്രാലം വള്ളിവട്ടത്ത് സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്നതാണ്. ഏപ്രിൽ 10 വെള്ളിയാഴ്‌ച ഉമരിയ്യ ചെയർമാൻ സയ്യിദ് പി എം എസ് തങ്ങൾ ബ്രാലം മഹല് കബർസ്ഥാൻ സിയാറത്തിന് നേതൃത്വം നൽകും. ബ്രാലം മഹല്ല് പ്രസിഡണ്ട് പി കെ അബ്ദുൽ ഖാദർ പൂവത്തും കടവിൽ പതാക ഉയർത്തൽ നിർവഹിക്കും. ഏപ്രിൽ 11 രാവിലെ 10 മണിക്ക് വിവിധ വിഭാഗങ്ങളിലെ വിദഗ്‌ധ ഡോക്ടർമാരുടെ നിയന്ത്രണത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. അഡൽട്ട് കെയർ. മൾട്ടി ഡിസിപ്ലിനറി ഇടപെടലുകൾ കൗൺസലിങ് എന്നിവ […] - [ഇരിങ്ങാലക്കുട കാത്തലിക് പ്രവാസി ചാരിറ്റബിൽ കമ്മ്യൂണിറ്റി ലോഗോ പ്രകാശനം ഏപ്രിൽ 13 ന്](https://irinjalakudalive.com/latest/irinjalakuda-catholic-pravasi-charitable-community-logo-launch/): ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാത്തലിക് പ്രവാസി ചാരിറ്റബിൾ കമ്മ്യൂണിറ്റി ഉദ്ഘാടനവും ലോഗോ പ്രകാശനവും ഏപ്രിൽ 13 തിങ്കളാഴ്‌ച വൈകീട്ട് 4 മണി ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ബഥേൽ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം നിർവഹിക്കും. അതൊടൊപ്പം സെന്റ് തോമാസ് കത്തീഡ്രൽ വികാരി ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ചാരിറ്റബിൾ കമ്മ്യൂണിറ്റിയുടെ ലോഭഗാ ഔദ്യോഗികമായി പ്രകാശനം ചെയ്യും. തുടർന്ന് ചാരിറ്റബിൽ കമ്മ്യൂണിറ്റി രക്ഷാധികാരി ഡോ കെ.വി. ആൻ്റണിയെ ആദരിക്കുന്ന ചടങ്ങിനോടൊപ്പം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (സെൽഫ് ഫിനാൻസ് ) ഡയറക്ടർ ഫാ.. വിൽസൻ തറയിൽ , ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പാൾ സിസ്‌റ്റർ ബ്ലെസി എന്നിവർ ചേർന്ന് നിർദ്ധനരായ നൂറോളം കുടുംബങ്ങൾക്ക് പലവ്യഞ്ജനകിറ്റുകൾ നൽകുന്നതായിരിക്കും. സ്നേഹ ബഹുമാനഭത്താടെ പ്രവാസികുടുംബാംഗങ്ങളേയും കത്തീഡ്രൽ ഇടവകഅംഗങ്ങളേയും ഒപ്പം നല്ലവരായ നാട്ടുകാഭരയും ഈ സംഗമത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ചാരിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധ കൊടുത്ത പ്രവർത്തിക്കാനാണ് […] - [തകഴിയെ സ്മരിക്കുമ്പോൾ](https://irinjalakudalive.com/latest/thakazhi-sivasankara-pillai/): സ്മരണ : മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായിരുന്ന തകഴി എന്ന തകഴി ശിവശങ്കരപ്പിള്ള ഓർമ്മയായിട്ട് ഇന്നേക്ക് ഇരുപത്തിഏഴ് വർഷം തികയുകയാണ്. കുട്ടനാടിൻ്റെ ഇതിഹാസകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന തകഴി നോവൽ, ചെറുകഥ, ആത്മകഥ, സഞ്ചാര സാഹിത്യം എന്നീ ശാഖകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വമാണ്. ജീവൽ സാഹിത്യപ്രസ്ഥാനത്തിൻ്റെ പ്രചാരകരിൽ ഒരാളായിരുന്ന ഇദ്ദേഹം 1912 ഏപ്രിൽ മാസത്തിൽ ആലപ്പുഴയിലെ തകഴിയിൽ ജനിച്ചു. 39 നോവലുകളും 600 ൽ അധികം ചെറുകഥകളും തകഴി രചിച്ചിട്ടുണ്ട്. അടിസ്ഥാന വർഗ്ഗത്തിൻ്റെ ജീവിതത്തെ സാഹിത്യ വിഷയമാക്കിയ ഇദ്ദേഹത്തിൻ്റെ പ്രധാന രചനകൾ; തോട്ടിയുടെ മകൻ , ചെമ്മീൻ,രണ്ടിടങ്ങഴി, കയർ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, വെള്ളപ്പൊക്കത്തിൽ എന്നിവയാണ്. ജി. ശങ്കരക്കുപ്പ്, S.k. പൊറ്റേക്കാട് എന്നിവർക്ക് ശേഷം തകഴിക്കാണ് മലയാളത്തിൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. കേന്ദ്ര _ കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് തകഴി അഹനായിട്ടുണ്ട്. മലയാള ഭാഷയ്ക്കും സാഹിത്യത്തിന് വിലപ്പെട്ടെ സംഭാവനകൾ നൽകിയ തകഴിയെ ചരമവാർഷിക വേളയിൽ സാംസ്കാരിക ലോകം […] - [പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ സി.പി.ഐ(എം) നെ പഴിചാരാനുള്ള ബി.ജെ.പി യുടെ ശ്രമത്തിനെതിരെ CPI (M) ഏരിയാ കമ്മറ്റി](https://irinjalakudalive.com/latest/cpim-against-bjps-statement/): ഇരിങ്ങാലക്കുട : ഐക്കരക്കുന്നിൽ ബി.ജെ.പി. പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ സി.പി.ഐ.(എം) നെ പഴിചാരാനുള്ള ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ ശ്രമത്തിനെതിരെ സി.പി.ഐ.(എം) ഏരിയാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിൽ ജയിക്കാനായി കൊലയാളി സംഘങ്ങളെ കൂട്ടുപിടിച്ച് ബി.ജെ.പി നടത്തിയ പ്രചരണങ്ങൾക്കൊടുവിൽ തമ്മിൽ തമ്മിലുണ്ടായ സംഘർഷത്തെ സി.പി.ഐ.(എം) ന്റെ ചെലവിൽ എഴുതേണ്ടെന്നും കള്ള പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് CPI (M) ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ പ്രസ്താവനയിൽ പറഞ്ഞു. CPI(M) Area Committee opposes BJP’s attempt to blame CPI(M) for stabbing of worker - [" അതിശയങ്ങളുടെ വേനൽ " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു](https://irinjalakudalive.com/latest/athisayangalude-venal-screening/): ചലച്ചിത്രം : സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മലയാള ചിത്രം ” അതിശയങ്ങളുടെ വേനൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒൻപത് വയസ്സുകാരൻ്റെ കൗതുകക്കാഴ്ചകളും സ്വപ്ന സാക്ഷാത്കാരത്തിലേയുള്ള യാത്രയുമാണ് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രം ആവിഷ്ക്കരിക്കുന്നത്. സിംഗപ്പൂർ എഷ്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , യുകെ എഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവടങ്ങളിലും 117 മിനിറ്റുള്ള ചിത്രം അംഗീകാരങ്ങൾ നേടിയിരുന്നു. പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകിട്ട് 6 ന്. - [കനത്ത പോളിങ്ങോടെ (76.5%) ഇരിങ്ങാലക്കുട വിധിയെഴുതി; മെയ് നാലിനാണ് വോട്ടെണ്ണൽ, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ ദിനങ്ങൾ](https://irinjalakudalive.com/latest/irinjalakuda-voted-results-on-may-4th/): ഇരിങ്ങാലക്കുട : വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പോളിങ് ശതമാനത്തിൽ വർധന. 76.5% രേഖപ്പെടുത്തിയിരിക്കുന്നത് , കൃത്യമായ കണക്കുകൾ 9 മണിയോടെ ലഭ്യമാകും. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ 74. 8% പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ. മൂന്നു മുന്നണികളും വിജയപ്രതിക്ഷയിലാണ് . പോളിങ്ങിൽ ഉണ്ടായ വർദ്ധനവ് തങ്ങൾക്ക് അനുകൂലമെന്നാണ് ഇവർ കരുതുന്നത്. - [ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു - ഐക്കരക്കുന്നിലെ അക്രമത്തിനു പുറകിൽ സി.പി.എം ക്രിമിനൽ സംഘം എന്ന് ബി.ജെ.പി](https://irinjalakudalive.com/latest/bjp-worker-stabbed/): ഇരിങ്ങാലക്കുട : വേളൂക്കര ബിജെപി മണ്ഡലം കമ്മറ്റിയംഗം സുരേഷ് കളത്തേരിക്ക് കുത്തേറ്റു. വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്ന് 156 ആം ബൂത്തിന് സമീപമായിരുന്നു ഇന്ന് 4 മണിക്ക് ശേഷം സംഭവം. അക്രമത്തിനു പുറകിൽ സി.പി.എം ക്രിമിനൽ സംഘം എന്ന് ബി.ജെ.പി പ്രസ്താവനയിൽ ആരോപിച്ചു. സി പിഎം ഗുണ്ടകൾ സുരേഷിനെ കുത്തുകയും ബൂത്ത് തെരെഞ്ഞെടുപ്പ് ഓഫീസ് തകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ഈ ഗുണ്ടകളുടെ സംഘർഷ സാധ്യത കണക്കിലെടുത്ത് ബിജെപി നേരത്തെ പോലീസിന് പരാതി നൽകിയിരുന്നു. പരാജയഭീതിപൂണ്ട സി പി എം കാപ്പ ചുമത്തിയ ക്രിമിനലുകളോടൊപ്പം ചേർന്ന് കൊലപാതക ശ്രമത്തിന് നേതൃത്വം നൽകുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് ബിജെപി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. വേളൂക്കര പഞ്ചായത്തിൽ കോലോത്തുംപടിയിൽ നിന്നും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു. ബി ജെ പി നേതാക്കളായ കൃപേഷ് ചെമ്മണ്ട, […] - [യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബൂത്ത് കമ്മറ്റി ഓഫീസിൽ മേശ വിരിയായി ദേശീയ പതാക](https://irinjalakudalive.com/latest/national-flag-as-a-tablecloth-in-udf-booth/): ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് 34ാം ബുത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബൂത്ത് കമ്മറ്റി ഓഫീസിൽ ദേശീയ പതാകയെ അപമാനിച്ച് മേശ വിരിയായി ഉപയോഗിച്ചതായി പരാതി. ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങള്‍ ഉള്ളപ്പോളാണ് ഇത്തരം പ്രവർത്തികൾ. ## Pages - [Sample Page](https://irinjalakudalive.com/sample-page/): Que vous écriviez un mémoire qui commence le jour de votre mariage et se termine rédaction mémoire tarif lorsque vous divorcez ou sur la façon dont vous pouvez cultiver un jardin, il est utile d’avoir une idée claire de la prémisse. Dans la plupart des universités, une thèse de doctorat est une évaluation finale qui reflète le développement aide a la dissertation des compétences savantes des étudiants et leur capacité à travailler de manière indépendante. Egal, ob Sie eine kurze Frist haben oder Hilfe bei einem umfangreichen Papier benötigen, es gibt viele Websites, die erschwingliche Dienstleistungen anbieten. Einige sind besser […] - [Irinjalakuda LIVE](https://irinjalakudalive.com/latest-news-from-irinjalakuda/) - [Local Irinjalakuda News](https://irinjalakudalive.com/home/): A news portal dedicated to providing unbiased and investigative type of news updates & live streaming services in and around Irinjalakuda. [comment]: # (Generated by Hostinger Tools Plugin)