ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുക്കുന്ന എ അഗ്നിശർമ്മൻ അനുസ്മരണം ‘ആഗ്നിക 2025’ സെപ്തംബർ 7 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ നടക്കും. അനുസ്മരണഭാഷണം, കഥകളി, സ്മാരകപ്രഭാഷണം, ഭരതനാട്യം, രംഗാവലോകനം എന്നിവയുണ്ടാകും. ദീർഘകാലം ക്ലബ്ബിന്റെ അദ്ധ്യക്ഷനായിരുന്നു എ അഗ്നിശർമ്മൻ.
എ സി നമ്പൂതിരി രചിച്ച ലക്ഷ്മണപുത്രി കഥകളിയും, അതേ ആട്ടക്കഥയെ അവലംബമാക്കി അഗ്നിശർമ്മന്റെ ദൗഹിത്രൻ ഹരി കപ്പിയൂരും, പത്നി നീരജയും ചിട്ടപ്പെടുത്തിയ ഭരതനാട്യവും വേദിയിലെത്തുന്നു.
ഉച്ചതിരിഞ്ഞ് 3ന് അയിനിപ്പിള്ളി അഗ്നിശർമ്മന്റെ ഛായാചിത്രത്തിനുമുമ്പിൽ മകൾ ജ്യോതി വിജയൻ തിരിതെളിയിക്കുന്നു. പുഷ്പാർച്ചന. 3.05ന് ആമുഖം. 3.10ന് അനുസ്മരണഭാഷണം
പാമ്പുംമേയ്ക്കാട് ജാതവേദൻ നമ്പൂതിരി
3.30 ന് കഥകളി ലക്ഷ്മണപുത്രി (എ സി നമ്പൂതിരി) വേഷം ശ്രീരാമൻ കലാനിലയം മനോജ്,
ലക്ഷ്മണൻ കലാമണ്ഡലം ഷണ്മുഖദാസ്, മേഘനാദൻ കലാമണ്ഡലം പ്രദീപ്കുമാർ, സുലോചന കലാമണ്ഡലം വിജയകുമാർ, ദൂതൻ കലാനിലയം സൂരജ്, സംഗീതം കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ ഹരിശങ്കർ കണ്ണമംഗലം, ചെണ്ട സദനം രാമകൃഷ്ണൻ , മദ്ദളം സദനം ദേവദാസൻ, ചുട്ടി കലാമണ്ഡലം സുധീഷ് ,
അണിയറ ഊരകം നാരായണൻ നായർ , കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി , ചമയം രംഗഭൂഷ, ഇരിങ്ങാലക്കുട.
നാലുപതിറ്റാണ്ടുകൾക്കുമുമ്പ് നിരവധി അരങ്ങുകളിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ച ലക്ഷ്മണപുത്രി, കഥകളി ക്ലബ്ബ് ആദ്യമായി ചിട്ടപ്പെടുത്തിയ ആട്ടക്കഥയാണ്. ഏറെക്കാലത്തിനുശേഷം 2012ൽ പദ്മശ്രീ സദനം ബാലകൃഷ്ണന്റെ സംവിധാനത്തിൽ പുതിയതായി ചിട്ടപ്പെടുത്തി, ചൊല്ലിയാടി അവതരിപ്പിച്ച കലാകാരന്മാർതന്നെയാണ് മിക്കവാറും ഇത്തവണയും രംഗത്ത് വരുന്നത്
സന്ധ്യക്ക് 6.30ന് എ അഗ്നിശർമ്മൻ സ്മാരക പ്രഭാഷണം ശ്രീജിത്ത് നന്ദകുമാർ വിഷയം – ‘കലാപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും വ്യക്തിജീവിതത്തിലെ പ്രധാന്യം – ഇന്ന്’
7ന് ഭരതനാട്യം “ലക്ഷ്മണപുത്രി” ആട്ടക്കഥയെ അവലംബിച്ച് ഭരതനാട്യശൈലിയിലുള്ള ഏകാഹാര്യരംഗാവതരണം. നൃത്തസംവിധാനവും, അവതരണവും നീരജ കൃഷ്ണൻ സംഗീത സംവിധാനവും, ആലാപനവും ഹരി കപ്പിയൂർ. 8ന് രംഗാവലോകനം – വി കലാധരൻ, കെ ബി രാജ് ആനന്ദ്, ശ്രീലക്ഷ്മി ഗോവർദ്ധനൻ, മീര നങ്ങ്യാർ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

