ഇരിങ്ങാലക്കുട : ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമര സ്മാരകത്തിന്റെ പേരിൽ സിപിഐ ഇപ്പോൾ നടത്തുന്ന പ്രതിഷേധങ്ങൾ തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണെന്നും, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജു മോൻ വട്ടേക്കാട് പറഞ്ഞു.
ചരിത്ര പ്രാധാന്യമുള്ള കുട്ടംകുളം സമരത്തിന് ഉചിതമായ സ്മാരകം വളരെ നേരത്തെ തന്നെ നിർമ്മിക്കേണ്ടതായിരുന്നു. നിരവധി തവണ അധികാരത്തിൽ പങ്കാളികളായിരുന്നിട്ടും ഇത്രയും കാലമായിട്ടും എന്തുകൊണ്ട് സ്മാരകം നിർമ്മിക്കാൻ തയ്യാറായില്ല എന്ന് കേരളത്തിലെ പൊതുസമൂഹത്തോട് മറുപടി പറയാൻ സിപിഐ തയ്യാറാകണം.
കഴിഞ്ഞ പത്തുവർഷം അധികാരത്തിലിരുന്നപ്പോൾ സ്മാരകം നിർമ്മിക്കാൻ യാതൊരു ആത്മാർത്ഥതയും താല്പര്യവും കാണിക്കാതിരുന്ന സിപിഐ, ഇപ്പോൾ പ്രതിപക്ഷത്തായപ്പോൾ സമരം നടത്തുന്നത് അവരുടെ അവസരവാദ രാഷ്ട്രീയവും ഇരട്ടത്താപ്പുമാണ് തുറന്നുകാട്ടുന്നത്. സിപിഐയുടെ ഈ ജല്പനങ്ങളെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടംകുളം സമരത്തിന്റെ യഥാർത്ഥ നായകൻ പി.കെ. ചാത്തൻ മാസ്റ്ററാണ്. എന്നാൽ സമരനായകൻ ചാത്തൻ മാസ്റ്ററാണെന്ന യാഥാർത്ഥ്യം പൊതുസമൂഹത്തോട് പറയാൻ പോലും താല്പര്യം കാണിക്കാത്ത സിപിഐയുടെ നിലപാട് ഒട്ടും ത്മാർത്ഥതയില്ലാത്തതാണെന്നും ഷാജുമോൻ വട്ടേക്കാട് കുറ്റപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
