ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക പരിപാടികൾ ഏകോപിപ്പിക്കുന്നതിനും അതിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി രൂപംകൊണ്ട സൗഹൃദ കൂട്ടായ്മയായു 0480 രാസ ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടിയുമായി രംഗത്തെത്തുന്നു. ഇരിങ്ങാലക്കുടയ്ക്കും, നമ്മുടെ സംസ്ഥാനത്തിനും വിശിഷ്യ രാജ്യത്തിനും മാതൃകാപരമായ പരിപാടികളുമായാണ് 0480 ഓണത്തിന് ഒരുങ്ങുന്നത് എന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടം പിടിക്കുവാൻ ആഗസ്റ്റ് 31 ന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 10,000 വീടുകളിൽ പൂക്കളമിട്ട് ‘Say No To Drugs’ എന്ന ബൃഹത്തായ ആശയത്തെ പ്രചരിപ്പിച്ചു കൊണ്ടാണ് 0480 രംഗത്തുവരുന്നത്.
ഇതിനോടകം ജില്ലാ കളക്ടർ, DD,DEO, AEO, എക്സൈസ് ഡിപ്പാർട്ട്മെൻ്റ്, പോലീസ് ഡിപ്പാർട്ട്മെൻ്റ്, ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്കൂളുകൾ, വിദ്യാർത്ഥികൾ, സർക്കാർ ഓഫീസുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലയും 0480 മുന്നോട്ടു വെക്കുന്ന രാസലഹരിക്കെതിരെയുള്ള സന്ദേശ പൂക്കളത്തിൽ പങ്കാളികളാകുന്നുണ്ട്. ഈ സംരംഭം ഗിന്നസ് റെക്കോർഡിലേക്ക് കടക്കുമ്പോൾ ഇതിൽ പങ്കാളികളാകുന്ന എല്ലാവർക്കും റെക്കോർഡിൻ്റെ സർട്ടിഫിക്കറ്റുകൾ കൂടി നൽകുന്നു.
ആഗസ്റ്റ് 31 ന് അവരവരുടെ ഇടങ്ങളിൽ പൂക്കളം ഇടുകയും അതിൽ ഞങ്ങൾ തരുന്ന 0480 Sy No To Drugs എന്ന ആശയത്തിൻ്റെ ലോഗോ പിടിച്ച ഫോട്ടോ QR കോഡ് വഴി അയക്കുകയും ചെയ്യുന്നതാണ് രീതി .
31 ന് ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂൾ കേന്ദ്രീകരിച്ചാണ് പരിപാടി നടത്തുന്നത്. അവിടെ രാവിലെ മുതൽ സമൂഹത്തിലെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർ എത്തിചേരുകയും ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്യും. ഉച്ചതിരിഞ്ഞ് 3 മണിക്ക് പൂക്കളമിട്ട് സഹകരിച്ചവരുടെ നമ്പറിൽ ഒരു നറുക്കെടുപ്പു കൂടി നടത്തുന്നു അതിൽ നിന്നും കിട്ടുന്ന 10 പേർക്ക് 0480 ഉപഹാരം നൽകി ആദരിക്കുന്നു. അതോടു കൂടി പെരിഞ്ഞനം നക്ഷത്ര കൈക്കൊട്ടിക്കളി ടീമിൻ്റെ അവതരണവും നടക്കുന്നു.
വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കോഡിനേറ്റർ സോണിയ ഗിരി , 0480 പ്രസിഡന്റ് പ്രദീപ് മേനോൻ , സെക്രട്ടറി റഷീദ് കാറളം, ട്രഷറർ സ്റ്റാൻലി , സജീവ് കുമാർ കല്ലട , പി കെ പ്രസന്നൻ, ഡയറക്ടർ കിഷോർ പള്ളിപ്പാട്ട് , ശിവകുമാർ , മധു പള്ളിപ്പാട്ട് , അസീന ടീച്ചർ, സതീഷ് മേനോൻ, കണ്ണൻ , വിൽസൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
