തൃശൂർ ജില്ലയിൽ ജൂൺ 3,4,5 തീയതികളിൽ ഓറഞ്ച് അലർട്ട്, 6 ന് മഞ്ഞ അലർട്ടും

കാലാവസ്ഥ അറിയിപ്പ് : തൃശൂർ ജില്ലയിൽ ജൂൺ 3, 4, 5 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കൂടാതെ ജൂൺ 6 ശനിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24×7 കൺട്രോൾ റൂമുകളും ദുരന്ത പ്രതികരണ സംവിധാനങ്ങളും സജ്ജം

താലൂക്ക് കൺട്രോൾ റൂമുകൾ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും ആവശ്യമായ ജീവനക്കാരെ നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി രക്ഷാപ്രവർത്തന സംവിധാനങ്ങളും അലർട്ട് നിലയിൽ തുടരും.

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുമായി (DEOC) ടോൾ ഫ്രീ നമ്പർ: 1077, ലാൻഡ് ലൈൻ നമ്പറുകൾ: 0487 2362424, 0487 2361590, മൊബൈൽ നമ്പറുകൾ: 9447074424, 7907483916.

താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ (TEOC) മുകുന്ദപുരം: 0480 2825259, 9447725259 കൊടുങ്ങല്ലൂർ: 0480 2802336, 9447702336 ചാലക്കുടി: 0480 2705800, 8547618440

ഡാമുകൾ, നദികൾ, ജലനിരപ്പ് നിരീക്ഷണം ശക്തമാക്കും

നദികൾ, ഡാമുകൾ, റെഗുലേറ്ററുകൾ എന്നിവിടങ്ങളിലെ ജലനിരപ്പ് പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ മുൻകൂട്ടി വിലയിരുത്തി പകൽ സമയങ്ങളിൽ നിയന്ത്രിത നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെ.എസ്.ഇ.ബി., ജലസേചന വകുപ്പ് എന്നിവർ ഡാമുകളിലെ ജലനിലയും ഒഴുക്കും കൃത്യമായി നിരീക്ഷിച്ച് വിവരങ്ങൾ ജില്ലാ കൺട്രോൾ റൂമിലേക്ക് കൈമാറും.

ടൂറിസ്റ്റുകൾക്കും പ്രത്യേക സുരക്ഷാ നിർദ്ദേശം

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ ഉറപ്പാക്കാനും അപകടസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾ പാലിക്കേണ്ടത്

അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക, പുഴകൾ, ചാലുകൾ, വെള്ളക്കെട്ടുകൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കുക, വീണ വൈദ്യുതി ലൈനുകൾ, അപകടാവസ്ഥയിലുള്ള മരങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കുക. ജില്ലാ ഭരണകൂടത്തിന്റെയും കാലാവസ്ഥ വകുപ്പിന്റെയും ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page