ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാത്തലിക് പ്രവാസി ചാരിറ്റബിൾ കമ്മ്യൂണിറ്റി ഉദ്ഘാടനവും ലോഗോ പ്രകാശനവും ഏപ്രിൽ 13 തിങ്കളാഴ്‌ച വൈകീട്ട് 4 മണി ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ബഥേൽ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം നിർവഹിക്കും.
അതൊടൊപ്പം സെന്റ് തോമാസ് കത്തീഡ്രൽ വികാരി ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ചാരിറ്റബിൾ കമ്മ്യൂണിറ്റിയുടെ ലോഭഗാ ഔദ്യോഗികമായി പ്രകാശനം ചെയ്യും.
തുടർന്ന് ചാരിറ്റബിൽ കമ്മ്യൂണിറ്റി രക്ഷാധികാരി ഡോ കെ.വി. ആൻ്റണിയെ ആദരിക്കുന്ന ചടങ്ങിനോടൊപ്പം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (സെൽഫ് ഫിനാൻസ് ) ഡയറക്ടർ ഫാ.. വിൽസൻ തറയിൽ , ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പാൾ സിസ്‌റ്റർ ബ്ലെസി എന്നിവർ ചേർന്ന് നിർദ്ധനരായ നൂറോളം കുടുംബങ്ങൾക്ക് പലവ്യഞ്ജനകിറ്റുകൾ നൽകുന്നതായിരിക്കും.
സ്നേഹ ബഹുമാനഭത്താടെ പ്രവാസികുടുംബാംഗങ്ങളേയും കത്തീഡ്രൽ ഇടവകഅംഗങ്ങളേയും ഒപ്പം നല്ലവരായ നാട്ടുകാഭരയും ഈ സംഗമത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ചാരിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധ കൊടുത്ത പ്രവർത്തിക്കാനാണ് ഇരിങ്ങാലക്കുട കാത്തലിക് പ്രവാസി ചാരിറ്റബിൾ കമ്മ്യൂണിറ്റി രൂപീകരിച്ചതെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന് വാർത്ത സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു . നിലവിൽ പ്രവാസികളായവരും മുൻപ് പ്രവാസികൾ ആയിരുന്നവരും ചേർന്നാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്
വിൽസൺ തൊഴുത്തും പറമ്പിൽ , ജോണി വരിക്കാശ്ശേരി , ജെയിംസ് പോഴോലിപ്പറമ്പിൽ, ജോഫി കാഞ്ഞിരത്തിങ്കൽ , ജെയ്സൺ പന്തോക്കാരൻ , ബെന്നി പി ടി , ജോസ് മാമ്പിള്ളി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


