വൻ പങ്കാളിത്തത്തോടെ 2026 കൂടൽമാണിക്യം തിരുവുത്സവത്തിന്റെ ആലോചനയോഗം ചേർന്നു — കൊടിയേറ്റം 2026 ഏപ്രിൽ 28ന്, ആറാട്ട് മെയ് 8ന് കൂടപ്പുഴയിൽ

ഇരിങ്ങാലക്കുട : 2026 ഏപ്രിൽ 28ന് കൊടിയേറി മെയ് 8ന് കൂടപ്പുഴ ആറാട്ടു കടവിൽ ആറാട്ടോടെ ആഘോഷിക്കുന്ന 2026 ലെ കൂടൽമാണിക്യം തിരുവുത്സവത്തിന് മുന്നോടിയായുള്ള ആലോചനയോഗം ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ തിങ്കളാഴ്ച വൈകിട്ട് ചേർന്നു. ഇത്തവണ ഇരിങ്ങാലക്കുട നഗരസഭയിലെ 43 കൗൺസിലർമാരെയും കൂടൽമാണിക്യം ദേവസ്വം ക്ഷണിച്ചിരുന്നു. ഭൂരിപക്ഷംപേരും സന്നിഹിതരുമായിരുന്നു.

ഊട്ടുപുരയിൽ നടക്കാറുള്ള ആലോചനയോഗം ഇത്തവണ കലാനിലയം ഹാളിലേക്ക് മാറ്റിയിരുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും പങ്കെടുക്കാൻ വേണ്ടിയാണ് ഈ സൗകര്യം ദേവസ്വം ചെയ്തത് . ഉത്സവ യോഗങ്ങളിൽ ഇതുവരെ കാണാത്ത പൊതുജന പങ്കാളിത്തവും ഇത്തവണ ശ്രദ്ധേയമായി. .
കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ ഗോപി ആലോചനയോഗം ഉദ്ഘാടനം ചെയ്തു. മാനേജ്‌മന്റ് കമ്മിറ്റി അംഗം അഡ്വ. കെ.ജി അജയകുമാർ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ വിസി പ്രഭാകരൻ, ആഡ്മിനിസ്ട്രേറ്റർ രാദേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളി ഹരിതം സ്വാഗതവും, രാഘൻ മുളങ്ങാടൻ നന്ദിയും പറഞ്ഞു.

ദേവസ്വം അഡ്മിനിസ്ട്രേട്ടർ ജി.എസ്. രാധേഷ് രക്ഷാധികാരികളുടെ പേരുകൾ വായിച്ചു. കേന്ദ്ര പെട്രോളിയം, നാച്ചുറൽ ഗ്യാസ് & ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി, ഉന്നത സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദു , റവന്യു വകുപ്പു മന്ത്രി കെ രാജൻ എന്നിവർ മുഖ്യ രക്ഷാധികാരികളും, 31 അംഗങ്ങൾ ഉൾപ്പെടുന്ന രക്ഷാധികാരികളും , ഇരിങ്ങാലക്കുട നഗരസഭയിലെ 43 കൗൺസിലർമാരും, കാട്ടൂർ, മുരിയാട്, വേളൂക്കര, പൂമംഗലം, പടിയൂർ,കാറളം എന്നീ പഞ്ചായത്തിലെ പ്രസിഡണ്ടുമാർ ഇരിങ്ങാലക്കുട മണ്ഡലം പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്ത് , ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉത്സവത്തിന്റെ ജനറൽകൺവീനറായി ദേവസ്വം ചെയർമാൻ സി.കെ ഗോപിഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ അടങ്ങിയ 251 അംഗ ഉത്സവാഘോഷ കമ്മിറ്റിയും രൂപീകരിച്ചു.

ആചാരങ്ങൾക്കും സുരക്ഷക്കും പ്രാധാന്യം നൽകിയാണ് ഇത്തവണയും ഉത്സവം ഒരുക്കങ്ങൾ നടത്തുന്നതെന്ന് ദേവസ്വം ചെയർമാൻ സി കെ ഗോപി പറഞ്ഞു . ആനപള്ള മതിൽ കിഴക്കേ നടയിലെ പുതിയ കവാടം ഉത്സവത്തിനു മുൻപ് പൂർത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികളും ഭക്തജനങ്ങളും യോഗത്തിൽ നിർദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. വരും ആഴ്ചകളിൽ സബ്‌കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തനങ്ങൾ മുന്നോട്ടുപോകാൻ യോഗത്തിൽ തീരുമാനമായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page