കോന്തിപുലം പാടത്ത് മാലിന്യം നിക്ഷേപിച്ച ‘പുതുക്കാട് ന്യൂ കട്ടൻസ് ഫുഡ് ഹബ്ബ്’ സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി ഇരിങ്ങാലക്കുട നഗരസഭ

മാപ്രാണം : കോന്തിപുലം പാടത്ത് മാലിന്യം നിക്ഷേപിച്ച ആളെ കണ്ടെത്തി ഇരിങ്ങാലക്കുട നഗരസഭ പിഴ ചുമത്തി. ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി പൊതു സ്ഥലത്ത് നിക്ഷേപിച്ച പുതുക്കാട് ന്യൂ കട്ടൻസ് ഫുഡ് ഹബ്ബ് എന്ന സ്ഥാപനത്തിന് പതിനായിരം രൂപ പിഴയാണ് ചുമത്തിയത്.

പ്രസ്തുത സ്ഥലത്ത് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുള്ളതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ആണ് ഇവരെ കണ്ടെത്തിയത്.

ഹെൽത്ത് സ്‌ക്വാഡ് നഗരസഭ ക്ലീൻ സിറ്റി മാനേജർ ബേബി എസ് നേതൃത്വം നെൽകി, സ്‌ക്വാഡ് ടീമിൽ ഹെൽത്ത് ഇൻസ്‌പെക്ടർ നിസാർ എ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനന്ദു ലാൽ എന്നിവർ പങ്കെടുത്തു.

Irinjalakuda Municipality imposes a fine of Rs. 10000 on ‘Puthukkad New Kattans Food Hub’ for dumping waste in Konthipulam field.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page