സ്കൂട്ടർ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജുവിനെ കാട്ടൂർ പോലീസ് അറസ്റ് ചെയ്തു

കാട്ടൂർ : കുപ്രസിദ്ധ മോഷ്ടാവ് വെള്ളാങ്ങല്ലൂർ എട്ടങ്ങാടി സ്വദേശി റിജു (23) എന്ന ഇളമനസ് റിജുവിനെ കാട്ടൂർ പോലീസ് അറസ്റ് ചെയ്തു. എടക്കുളം സ്വദേശി പോളിൻ്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. എടക്കുളത്തുള്ള സ്വന്തം പറമ്പിലേക്ക് സ്കൂട്ടറിൽ വന്ന പോൾ വണ്ടി ഗേറ്റിൽ വച്ച് പറമ്പിനുള്ളിലേക്ക് പോയ സമയത്താണ് റിജു സ്കൂട്ടെറുമായി കടന്നത്.


നിരവധി സി.സി.ടി.വി കളും മറ്റും കേന്ദ്രീകരിച്ച് കാട്ടൂർ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോന്തിപുലം പാടത്ത് ഒളിപ്പിച്ചു വച്ചിരുന്ന സ്കൂട്ടർ പോലീസ് കണ്ടെടുത്തു. റിജൂവിൻ്റെ പേരിൽ ഇരിങ്ങാലക്കുട, ആളൂർ, കയ്പമംഗലം, കൊടുങ്ങല്ലൂർ, മതിലകം, വടക്കാഞ്ചേരി, എന്നീ സ്റ്റേഷനുകളിലായി 12 ഓളം കേസുകൾ നിലവിലുണ്ട്.


കാട്ടൂർ പോലീസ് എസ് ഐ മാരായ ഹബീബ്, മണികണ്ടൻ, ഗ്രേഡ് എസ് ഐ വിജു, എ എസ് ഐ ശ്രീജിത്ത്, സി പി ഓ മാരായ ബിന്നൽ, ശബരി, എന്നിവരാണ് ഈ കേസിൻ്റെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O