എടതിരിഞ്ഞി : മുഖം മറച്ചു സ്ക്കൂട്ടറിൽ എത്തിയ മോഷ്ടാവ് വൃദ്ധയുടെ മാല പൊട്ടിച്ചു. എടതിരിഞ്ഞി കുന്നത്തുള്ളി വീട്ടിൽ വിലാസിനിയുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്. വ്യഴാഴ്ച രാവിലെ ഇവരുടെ ബന്ധുവീട്ടിലേക്ക് നടന്നു പോകുമ്പോൾ പിന്നാലെ സ്കൂട്ടറിലെത്തിയ ആളാണ് മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. മാലപൊട്ടിച്ചയാളുടെ സി.സി. ടി. വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്‌കൂട്ടര്‍ നമ്പര്‍ പരിശോധിച്ച പോലീസ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O