ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് കേസിൽ 125 കോടിയോളം രൂപ വിവിധ ഭരണസമിതി അംഗങ്ങളില്‍ നിന്നും പ്രതികളില്‍ നിന്നും തിരികെ പിടിക്കാനുള്ള നടപടികളുടെ ആദ്യപടിയായി കമ്മീഷൻ എജന്റ് കൊരുമ്പിശ്ശേരി സ്വദേശി ബിജോയിയുടെ ഓഡി കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു.
പ്രതികളുടെ വസ്തുവഹകള്‍ കണ്ടുകെട്ടുവാന്‍ തൃശൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഡെപ്യൂട്ടി കളക്ടർ (റവന്യൂ റിക്കവറി) ഐ പാർവതി ദേവിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ജംഗമവസ്തുക്കൾ ജപ്തിചെയ്ത് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ മുകുന്ദപുരം താലൂക്ക് ഓഫീസില്‍ ഇപ്പോൾ തത്കാലം സൂക്ഷിച്ചിരിക്കുന്നത്. ഇവ പിന്നീട ലേലം ചെയ്യുമെന്നും ഉദ്യാഗസ്ഥർ പറഞ്ഞു. ബിജോയിയുടെ വീട് അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലായതിനാൽ അവിടെയുള്ള വാഹനവും വീട്ടുപകരണങ്ങളുമാണ് ഇപ്പോൾ ജപ്തി ചെയ്തിരിക്കുന്നത്
പിടിച്ചെടുത്ത സാധനങ്ങൾ ലേലത്തില്‍ വെച്ച ശേഷവും ബിജോയുടെ ബാധ്യതയ്ക്ക് സമമായ തുക ലഭിച്ചില്ലെങ്കിൽ ബിജോയിയുടെ പേരിലുള്ള ഭൂമി ജപ്തി ചെയ്യാനുള്ള നടപടികൾ തുടരും. റവന്യൂ റിക്കവറിയുടെ ഭാഗമായി മറ്റു ഭരണസമിതി അംഗങ്ങൾ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലവും വീടും ഉൾപ്പെടെയുള്ളവയുടെ ജപ്തി വരും ദിവസങ്ങളിൽ നടക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഐ പാർവതി ദേവി ഡെപ്യൂട്ടി കളക്ടർ റവന്യൂ റിക്കവറി, ശാന്തകുമാരി കെ തഹസിൽദാർ മുകുന്ദപുരം, ശശിധരൻ ടി ജി ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ, മനോജ് നായർ റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസിൽദാർ, സുനിൽകുമാർ വി വില്ലേജ് ഓഫീസർ മനവലശ്ശേരി, സുചിത്ര സി എസ് സ്പെഷ്യൽ വില്ലേജ് ഓഫീസർ, രഘുനാഥൻ പി ടി & അനിത, വി എഫ് എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടികള്‍ ബുധനാഴ്ച ഉച്ചയോടെ നടന്നത്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O