ഇരിങ്ങാലക്കുട : മാപ്രാണം എ ടി എം ഉൾപ്പടെ ജില്ലയിലെ മൂന്നു ഇടങ്ങളിൽ എ ടി എം കവർച്ച നടത്തിയ അഞ്ചു പ്രതികളെ നാമക്കലില്‍ വെച്ച് തമിഴ്‌നാട് പോലീസ് അതിസാഹസികമായി പിടികൂടി. ഇതിനിടെ പ്രതികളിലൊരാള്‍ വെടിയേറ്റ് മരിച്ചു.
എ.ടി.എമ്മുകളില്‍ നിന്ന് 60 ലക്ഷത്തോളം രൂപ മോഷ്ടിച്ച ശേഷം കണ്ടെയിനര്‍ ലോറിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഹരിയാന സ്വദേശികളായ പ്രതികള്‍ തമിഴ്‌നാട്ടില്‍ വെച്ച് പിടിയിലായത്. ഏറ്റുമുട്ടലിനൊടുവിലാണ് പോലീസ് പ്രതികളെ കീഴടക്കിയത്.
കവർച്ചയ്ക്ക് ഉപയോഗിച്ച ഇവർ സഞ്ചരിച്ച കണ്ടെയ്നർ ലോറി . നാമക്കലില്‍ അപകടത്തിൽ പെടുകയും നിറുത്താതെ രക്ഷപെടുവാൻ ശ്രമിക്കുന്നതിനിടയിലാണ് തമിഴ്‌നാട് പോലീസ് ലോറിയെ പിന്തുടർന്ന് അതിസാഹസികമായി പിടികൂടിയത് . ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com