കല്ലേറ്റുംകര : ആളൂർ വൃക്ഷ സംരക്ഷണ സമിതി വാർഷിക പൊതുയോഗം ഗ്രാമപഞ്ചായത്ത് അംഗം ലിജൊ കണ്ണംകുന്നിയുടെ അധ്യക്ഷതയിൽ ചേർന്നു. എം.മോഹൻദാസ് മാസ്റ്റർ, പി.കെ.കിട്ടൻ, ഇ.കെ.ജനാർദ്ദനൻ, സി.വി.ജോസ്, എം.എസ്.ജയചന്ദ്രൻ, കെ.എസ്.റാഫി, ഡോ. സണ്ണി ഫിലിപ്പ്, എം.കെ.മോഹൻ, എം.കെ.ഉത്തമൻ എന്നിവർ സംസാരിച്ചു. എം.മോഹൻദാസ് മാസ്റ്റർ (പ്രസിഡൻ്റ്), എൻ.ഒ.ജോസഫ് (സെകട്ടറി), കെ.എസ്. റാഫി(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ജൂൺ 5ന് പരിസ്ഥിതി ദിനം ആളൂർ ജംഗ്ഷനിലെ മുത്തശ്ശിമാവിൻ ചുവട്ടിൽവച്ച് രാവിലെ 10 മണിക്ക് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോസിലി ഫ്രാൻസിസിൻ്റെ അധ്യക്ഷതയിൽ പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പ്രമുഖ പരിസ്ഥിതി പ്രവർത്തകരും സംസാരിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ പലവട്ടം ജനകീയ ഇടപെടലുകളിലൂടെ ആയുസ്സ് നീട്ടിക്കിട്ടിയ ആളൂരിലെ മുത്തശ്ശി മാവുകളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





