കാട്ടൂർ : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ വില്ലേജ് പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശി അഞ്ചാംകൂട്ടത്തിൽ വീട്ടിൽ സ്നേഹിതൻ (24) എന്നയാളാണ് അറസ്റ്റിലായത്.
പ്രതിക്കെതിരെ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് എൻ.ഡി.പി.എസ് (NDPS) നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി ചുമത്തിയാണ് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷെമീർ പി എം, എസ് ഐ മഹേഷ് സി എം, എ എസ് ഐ മിനി, ജി എ എസ് ഐ ധനേഷ് സി ജി, ജി എസ് സി പി ഒ ശ്യാം, സി പി ഒ കൃഷ്ണ കുമാർ, സി പി ഒ അബ്ദുൾ വാഹിദ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



